17.1 C
New York
Thursday, December 8, 2022
Home Cinema ജനപ്രിയ പരിപാടി 'ഉപ്പും മുളകും' തിരിച്ചെത്തുന്നു; വരുന്നത് മറ്റൊരുചാനലില്‍ പുതിയപേരില്‍

ജനപ്രിയ പരിപാടി ‘ഉപ്പും മുളകും’ തിരിച്ചെത്തുന്നു; വരുന്നത് മറ്റൊരുചാനലില്‍ പുതിയപേരില്‍

Bootstrap Example

മലയാളികളുടെ ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ഉപ്പും മുളകും. ബാലുവിന്റെയും നീലുവിന്റെയും മക്കളുടെയും ഓരോ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ മലയാളികള്‍ നെഞ്ചിലേറ്റി. എന്നാല്‍ അപ്രതീക്ഷിതമായി പരമ്പര അവസാനിപ്പിച്ചത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. യുവാക്കളെ പോലും വല്ലാതെ ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും വലിയ ഹിറ്റായിരുന്നു. ഫാന്‍ പേജുകള്‍ വരെ സജീവമാണ്. അതുകൊണ്ട് തന്നെയാണ് ഷോ അവസാനിച്ചപ്പോള്‍ അത് സഹിക്കാന്‍ സാധിക്കാത്ത വേദന ആണ ആരാധകര്‍ക്ക് നല്‍കിയത്.

എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നൊരു വാര്‍ത്തയാണ് പുറത്ത് എത്തിയിരിക്കുന്നത്. ഉപ്പും മുളകും ടീം തിരിച്ചുവരികയാണ്. പക്ഷെ കഥയിലൊരു ട്വിസ്റ്റുണ്ട്. നേരത്തെ സംപ്രേക്ഷണം ചെയ്തിരുന്ന ചാനലിലല്ലെന്ന് മാത്രം. സീ കേരളം ചാനലിലൂടെയാണ് ഉപ്പും മുളകും ടീമിന്റെ തിരിച്ചുവരവ്. എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ തിരിച്ചുവരവ്.

എരിവും പുളിയും പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഓണം നാളുകളില്‍ നാല് ദിവസത്തെ പരിപാടിയുടെ പ്രൊമോയാണ് പുറത്ത് വന്നിരിക്കുന്നത്. ഉപ്പും മുളകും പരമ്പരയിലുണ്ടായിരുന്ന എല്ലാ താരങ്ങളും എരിവും പുളിയിലുമുണ്ട്. എന്നാല്‍ ഇത് പുതിയ പരമ്പരയാണോ അതോ ഓണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടിയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ഉപ്പും മുളകും പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന നിഷാ സാരംഗ്, ബിജു സോപാനം, അല്‍സാബിത്ത്, റിഷി കുമാര്‍, ശിവാനി, ജൂഹി രസ്തൂഗി തുടങ്ങിയവരും ഉപ്പും മുളകും കുടുംബത്തിലെ ഏറ്റവും ഇളയവളായ പാറുക്കുട്ടിയുമെല്ലാം എരിവും പുളിയിലുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം വീണ്ടും ഒരുമിച്ച് കൊണ്ടു വന്നതില്‍ ആരാധകര്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകരോട് നന്ദി പറയുകയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: