17.1 C
New York
Thursday, August 11, 2022
Home Cinema ജഗതി ശ്രീകുമാർ വീണ്ടും..! - തീമഴ തേൻമഴയിലെ കറുവാച്ചൻ!

ജഗതി ശ്രീകുമാർ വീണ്ടും..! – തീമഴ തേൻമഴയിലെ കറുവാച്ചൻ!

- അയ്മനം സാജൻ PRO

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ ,തീമഴ തേൻ മഴ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ, സെവൻ ബേഡ്സിൻ്റെ ബാനറിൽ കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിൽ കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതിശ്രീകമാർ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നത്.കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിൻ്റെ ഭവനത്തിൽ വെച്ച് ഈ രംഗങ്ങൾ, സംവിധായകൻ കുഞ്ഞുമോൻ താഹ ചിത്രീകരിച്ചു.

രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിൻ്റെ പിതാവാണ്, ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തൻ്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തൻ്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചൻ, അതിനെതിരെ പ്രതികരിക്കാൻ ശ്രമിക്കുന്നു.

ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴതേൻമഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകൻ കുഞ്ഞുമോൻ താഹ പറഞ്ഞു.

വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേൻ മഴ, കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

സെവൻ ബേഡ്സ് ഫിലിംസിൻ്റ ബാനറിൽ, എ.എം. ഗലീഫ് കൊടിയിൽ നിർമ്മിക്കുന്ന തീമഴ തേൻമഴ, കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം -കുഞ്ഞുമോൻ താഹ, എ.വി.ശ്രീകുമാർ, ഛായാഗ്രഹണം – സുനിൽ പ്രേം ,ഗാനങ്ങൾ – ലെജിൻ ചെമ്മാനി,ജയകുമാർ ചോറ്റാനിക്കര ,ഫിറോസ്ചാലിൽ, സംഗീതം – മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, ആലാപനം – കെ.എസ്.ചിത്ര ,സുദീപ്, സ്നേഹ അനിൽ ,മുരളി അപ്പാടത്ത്, രേഷ്മാ രാമചന്ദ്രൻ ,അനീഷാ നസീർ, രാജീവ് കൊടമ്പള്ളി, എഡിറ്റിംഗ് – അയൂബ് ഖാൻ ,കല -വിഷ്ണു എരിമേലി, മേക്കപ്പ് – പട്ടണം ഷാ, കോസ്റ്റ്യൂംസ് – ഇന്ദ്രൻസ് ജയൻ, ആക്ഷൻ – അഷ്റഫ് ഗുരുക്കൾ, കോറിയോഗ്രാഫി – ആർ.എൽ.വി. ജ്യോതി ലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ-രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണി മുഖത്തല, പ്രൊഡക്ഷൻ ഡിസൈനർ – നൗഷാദ് കണ്ടൻചിറ, ഫിനാൻസ് കൺട്രോളർ- അജയ് കുഴിമതിക്കാട്, അസോസിയേറ്റ് ഡയറക്ടർ – അരുൺ രാജ്, അസിസ്റ്റൻറ് ഡയറക്ടർ – പ്രകാശ് പട്ടാമ്പി, ഗൗരി പാർവ്വതി, സ്ക്രിപ്റ്റ് അസിസ്റ്റൻറ് -അനസ് വെട്ടൂർ, രാജേഷ് പിള്ള, സ്റ്റിൽ – കണ്ണൻ സൂരജ്, അഖിൽ നാരായണൻ, പി.ആർ.ഒ- അയ്മനം സാജൻ.

ജഗതി ശ്രീകുമാർ ,കോബ്രാ രാജേഷ്, മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ ,ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ് ,ഷറഫ് ഓയൂർ, മനുശങ്കർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവ്വതി എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ PRO

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: