ഇൻഡൊനീഷ്യയിലെ ജക്കാർത്തയിൽ നിന്ന ശനിയാഴ്ച ടേക്ക് ഓഫ് ചെയ്ത സിർവിജയ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി.
പശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന ഉടൻ അപ്രത്യക്ഷമായത്.
59 യാത്രക്കാരുമായി സൊകാർണോ ഹട്ടാ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതാണ് സിർവിജയ ഫ്ളൈറ്റ് 182. യാത്രക്കാരിൽ അഞ്ചു കുട്ടികളും ഒരു നവജാത ശിശുവും ഉൾപ്പെടും.
വിമാനം 3000 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക വന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ.
27 വർഷം പഴക്കമുള്ള ബോയിങ് 737-500 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും അതിനുശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന വ്യക്തമാക്കാനാകൂ എന്നും സിർവിജായ വിമാന അധികൃതർ വ്യക്തമാക്കി.
വിമാനത്തിനായുള്ള തിരച്ചിൽ തുടങ്ങിയെന്നും രക്ഷാപ്രവർത്തനത്തിനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണെന്നും ഇൻഡൊനീഷ്യ ഗതാഗത മന്ത്രി അറിയിച്ചു.