17.1 C
New York
Monday, September 20, 2021
Home India ഛത്തീസ്ഗഢിൽ കോവിഡ് ബാധിച്ച് മലയാളി കന്യാസത്രീ മരിച്ചു

ഛത്തീസ്ഗഢിൽ കോവിഡ് ബാധിച്ച് മലയാളി കന്യാസത്രീ മരിച്ചു

ഛത്തീസ്ഗഢിൽ കോവിഡ് ബാധിച്ചു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനത്തിൽ ബിലായി സെന്റ്. തോമസ് മിഷൻ അംഗമായി ശുശ്രൂഷ നിർവഹിച്ചിരുന്ന റവ. സിസ്റ്റർ ആൻ (53), 20.04.2021 ന് രാത്രി 11:15 ന് . ഹൈദരാബാദിലെ ബി.ബി.ആർ ആശുപത്രിയിൽ വച്ച് മരിച്ചു. കോവിഡ് രോഗത്തെ തുടർന്നുണ്ടായ ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് മരണം. സംസ്കാരം പിന്നീട്.

എറണാകുളം, പുത്തൻപുരക്കൽ ആമ്പല്ലൂർ ശ്രീ സോളമൻ പിപിയുടെയും പരേതനായ സാറാമ്മ സോളമൻന്റെയും മകളായി ജനിച്ച സിസ്റ്റർ കോലഞ്ചേരിയിലെ സെന്റ് പീറ്റേഴ്സ് കോളേജിൽ പഠിച്ച ശേഷം 1991 ൽ സെന്റ് തോമസ് കോൺവെന്റിൽ (ഭിലായ് മിഷൻ) ചേർന്നു.

സൈക്കിൾ ചവിട്ടി സമീപത്തുള്ള ഗ്രാമങ്ങൾക്കും ചേരികൾക്കുമായി നിരവധി ബാലവാടികളെയും ടൈലറിംഗ് പരിശീലന കേന്ദ്രങ്ങളെയും നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1996 മുതൽ സിസ്റ്റർ ആൻ ഭിലായിലെ ജീവൻ ജ്യോതി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ പ്രധാന ചുമത ഏറ്റെടുത്തു… അഭിവന്ദ്യ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ദർശനം ഉൾക്കൊണ്ട സിസ്റ്റർ അശരണരുടെയും , ആലംബഹീനരുടെയും അമ്മയായി പ്രവർത്തിച്ചു… സിസ്റ്ററിന്റെ വേർപാട് മലങ്കര സഭക്കും ,ഭിലായ് മിഷനും ഒരു വലിയ തീരാ നഷ്ടമാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: