17.1 C
New York
Wednesday, October 5, 2022
Home Special ചോരുന്ന പാത്രം (ദേവു എഴുതുന്ന "ചിന്താശലഭങ്ങൾ")

ചോരുന്ന പാത്രം (ദേവു എഴുതുന്ന “ചിന്താശലഭങ്ങൾ”)

ദേവു-

ഒരടുത്ത ബന്ധുവിന്റെ ആശുപത്രിവാസത്തിന് കൈതാങ്ങാകാനാണ് കഴിഞ്ഞ ആഴ്ച അമരാവതി (മഹാരാഷ്ട്ര)യിലെത്തിയത്.
വൈകുന്നേരം ആയപ്പോഴേക്കും വർഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു. ആശുപത്രിയിൽ എത്തിക്കാൻ വരുന്ന ഓട്ടോ ഡ്രൈവറുടെ മുഖത്ത് നിറഞ്ഞ് നിന്ന ഭീതിയെന്ന വികാരം തിരിച്ചറിയാൻ പാടുണ്ടായിരുന്നില്ല. 1992 മുംബൈ നഗരത്തിൽ പ്പെട്ട് പോയ, കോളേജ് വിദ്യാർത്ഥിനിയായ എൻ്റെ മുഖത്ത് ഉണ്ടായിരുന്ന അതേ ഭയം, അയാളുടെ മുഖത്ത് ദൃശ്യമായിരുന്നു.

അത് കൊണ്ട് തന്നെയാണ്, ഈ ആഴ്ചയിൽ, ഈ വിഷയത്തെ പറ്റി എഴുതാൻ തുനിഞ്ഞതും.

രാഷ്ട്രീയവും, വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മതം ഉപയോഗിച്ച് കൊല്ലും കൊലയും നടത്തുന്നവരെ പറ്റി ഇന്നും, എന്നും എതിർത്തിരുന്നു. പക്ഷേ ഇന്ന് എഴുതുന്നത്, എന്നോ, എവിടെയോ, എപ്പോഴോ വായിച്ച ഒരു ലേഖനത്തെ ആസ്പദമാക്കി ആണ്. അത് ആരെഴുതിയതാണ് എന്ന് അറിയില്ലെങ്കിലും , അതിൽ പറയുന്ന പല കാര്യങ്ങളും ചിന്തയ്ക്ക് വകയുള്ളതാണ്. മനുഷ്യൻ തമ്മിലടിച്ചു ചാകുന്നത് കാണുമ്പോൾ മറന്ന് പോകുന്ന ഈ സത്യങ്ങളെ ഓർപ്പിക്കുവാൻ വേണ്ടി ഇത് നിങ്ങൾക്കായി സമർപ്പിക്കുന്നു.

” നീ ഒരു പരിശുദ്ധനും, ഭക്തസാന്ദ്രമായ ജീവിതം നയിക്കുന്നവൻ ആണെന്നും മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചേക്കാം. എന്നാൽ ഇതിനൊക്കെ വിപരീതമാണ് നിന്റെ പെരുമാറ്റം എങ്കിൽ നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

പ്രാർത്ഥനാനിരതമായ ജീവിതമാണ് നിൻ്റേതെന്ന് നീ മറ്റുള്ളവരെ ബോധ്യപ്പെടുത്തിയിട്ട്, നിന്റെ പ്രവർത്തികളും-വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലായെങ്കിൽ, നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

നീ മറ്റുള്ളവരുടെ മുന്നിൽ വളരെയേറെ കരുണയുള്ളവനും, സ്നേഹസമ്പന്നനും, സൗമ്യതയുള്ളവനാണെങ്കിലും, സ്വന്തം വീട്ടിലുള്ളവരോട് നേരെ വിപരീതമായി പെരുമാറുന്നവനെങ്കിൽ, നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

മറ്റുള്ളവരെ സഹായിക്കാൻ നീ മുൻപന്തിയിൽ നിൽക്കുകയും, പക്ഷേ; അവർ ചുറ്റിലും ഇല്ലാത്തപ്പോൾ അവരുടെ കുറവുകളെയും, അവരെ പറ്റി പരദൂഷണം പറയുകയും ചെയ്യുന്നവനെങ്കിൽ, നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

പാവപ്പെട്ടവനെ സഹായിക്കാനും, അവരെ ഉൾക്കൊള്ളാനുള്ള സന്നദ്ധത നീ കാണിക്കുന്നു എന്നിരുന്നാലും, നിന്റെ യഥാർത്ഥ സ്വഭാവത്തിൽ അവരോട് സ്നേഹവും കരുതലും നിനക്ക് കാണിക്കുവാൻ കഴിയാത്ത പക്ഷം, നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

നിരന്തരം പ്രാർത്ഥിക്കുകയും, പ്രാർത്ഥനാലയങ്ങളിൽ കയറി ഇറങ്ങി നടന്നാലും, നിന്റെ മനസ്സിൽ വെറുപ്പ്, പക, ഒരുവനോട് ക്ഷമിക്കാൻ ഉള്ള സന്നദ്ധത ഇല്ലാത്തവനായി, അസൂയയും കുശുമ്പും കപടത തിങ്ങിനിറഞ്ഞ മനസ്സിന്റെ ഉടമയുമാണ് നീയെങ്കിൽ, നിന്നിൽ ഈശ്വരൻ എങ്ങനെ പ്രസാദിയ്ക്കും? ഈശ്വരൻ ആ മനസ്സിൽ എങ്ങനെ വസിയ്ക്കുമെന്ന്, ഒരിക്കലേലും നീ ചിന്തിച്ചിട്ടുണ്ടോ? ഇതാണ് നീയെങ്കിൽ, നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

നിന്റെ കൂട്ടുക്കാർക്കൊപ്പം ഫലിതം പറഞ്ഞു രസിക്കുകയും, എന്നാൽ അവരുടെ പിന്നിൽ, അവരെ പരിഹസിക്കുകയും, ശപിക്കുകയും, അവരെ കൊണ്ട് കള്ള സത്യം ചെയ്യുകയും, ഭീഷണിപ്പെടുത്തുകയും ചെയ്താൽ, നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

വ്യക്തി ബന്ധങ്ങളെ, സ്വന്തം കാര്യലാഭത്തിന് വേണ്ടി ഉപയോഗിക്കാൻ ഉള്ള നിന്റെ തന്ത്രപരമായ നീക്കങ്ങൾ കാരണം നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

നിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടിൽ ഉള്ള പോസ്റ്റുകൾ വെറും ആൾക്കാരെ കൂട്ടി, നിനക്ക് കീർത്തി ഉണ്ടാക്കാൻ മാത്രമാണ് നീ ഉപയോഗിക്കുന്നെങ്കിലും നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!

മറ്റുള്ളവരോട് മഹത്തായ വചനങ്ങൾ സംസാരിക്കുകയും എന്നാൽ സ്വന്തം ജീവിതത്തിൽ ഭക്തസാന്ദ്രമായ മാറ്റമില്ലായ്മ, ദൈവീക തേജസ്സിൻ്റെ മൂർത്തീ ഭാവം ആയ സഹോദര സ്നേഹമില്ലായ്മ, കരുണയില്ലാത്ത, ക്ഷമയില്ലാത്ത മനസ്സ്, പരോപകാരമില്ലാത്ത പ്രവർത്തനങ്ങൾ ആണ് നിന്റെ സ്വഭാവത്തിലെങ്കിൽ, നീ ചോരുന്ന ഒരു പാത്രം മാത്രം ആണ്!”

(ചോരുന്ന പാത്രം)

മതം എന്നത് ഒരു വ്യക്തിയും തന്റെ സൃഷ്ടാവുമായി മാത്രം ഉള്ള ഒരു ഉടമ്പടിയാണ്!

അവിടെ മൂന്നാമതൊരാൾക്കും സ്ഥാനം ഇല്ല. സൃഷ്ടാവിന് കുടിയിരിയ്ക്കാൻ ആവശ്യം നിന്റെ മനസ്സ് ആണ്. അല്ലാതെ നീ പണിത് വയ്ക്കുന്ന ഭംഗിയുള്ള ആലയങ്ങൾ അല്ല!
സൃഷ്ടാവിന്റെ പേരിൽ സഹോദരനുമായി ഈ ആലയത്തിന്റെ പേരിൽ വഴക്കിടുമ്പോൾ, സ്വർഗ്ഗം സന്തോഷിക്കുന്നു എന്ന് ആലോചിച്ചു കൂട്ടുന്ന മർത്യാ, അയ്യോ കഷ്ടം!

“നീറ്റിലെ പോളയ്ക്ക്” തുല്ല്യനായ മർത്യൻ; പ്രപഞ്ചത്തിന്റെ സൃഷ്ടാവിനെ സംരക്ഷിക്കേണ്ട യാതൊരു ആവശ്യവുമില്ല!

സൃഷ്ടാവിന്റെ പേരിൽ അന്യോന്യം അസഭ്യം പറയുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും, തമ്മിലടിച്ചു, വെട്ടിയും,കുത്തിയും, കത്തിച്ച് ചാകുകയും, വാഹനങ്ങൾ കത്തിച്ച് കൂട്ടുമ്പോളും സൃഷ്ടാവ് സന്തോഷിക്കുന്നു എന്നാണോ നിനക്ക് തോന്നുന്നത്?നിന്റെ ഓരോ നല്ലതും ചീത്തയുമായ എല്ലാ പ്രവർത്തികളും തന്നെ സൃഷ്ടാവ് കാണുന്നുണ്ട്. ഇതൊക്കെ ചെയ്തു കൂട്ടിയാൽ നിനക്ക് അനുഗ്രഹങ്ങളുണ്ടാകും എന്ന് നീ കരുതുന്നെങ്കിൽ; നീ വെറും മൂഡൻ മാത്രമാണ്!

നീ ചെയ്യേണ്ടത്, ഇങ്ങനെയുള്ള പ്രവർത്തനങ്ങളുടെ പിന്നിലുള്ള നിന്റെ യഥാർത്ഥ വികാരം സത്യസന്ധമായി ഒന്നളന്ന് നോക്കുകയാണ്!!ഈ പ്രപഞ്ചത്തിന്റെ ഒരു പൊട്ട് പോലും അല്ലാത്തവനായ മനുഷ്യന്റെ “ഞാനെന്ന ഭാവം” ഈ പ്രപഞ്ചത്തേക്കാൾ വലുതാണ്!! അത്രയും
വിഷം തുപ്പുന്ന അഹംഭാവം!

“കർമ്മം ആണ് ധർമ്മം” എന്ന് ഗീത പറയുന്നു എങ്കിൽ, “വാളെടുക്കുന്നവൻ വാളാൽ തന്നെ നശിക്കും” എന്ന് വിശുദ്ധ ബൈബിളും പറയുന്നു.
“സത്യം ആണ് ഏറ്റവും വലിയ ധർമ്മമെങ്കിലും, അതിനേക്കാൾ വലുതാണ് സത്യസന്ധമായ ജീവിതം!” എന്ന് ഗുരു നാനാക്ക് പറഞ്ഞിരുന്നതിൻ്റെ അർത്ഥം ഇനിയും എത്രയോ അധികം പേർ മനസ്സിലാക്കാൻ ഉണ്ട് എന്നതിന്റെ തെളിവാണ് വർഗ്ഗീയ കലാപങ്ങൾ.

ഇങ്ങനെയുളള പ്രവർത്തികളിൽ ഏർപ്പെടുന്നവരൊക്കെയും മതത്തിന്റെ പേരിൽ, സ്വന്തം കാര്യലാഭത്തിന് വേണ്ടി ആണ് പ്രയ്തനിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവരുടെ മതം അത്യാഗ്രഹമാണ്!!
നിന്റെ മൽസരബുദ്ധിയും, നിന്റെ വികൃതമായ അഹംഭാവം മാത്രമാണ് ഇതിനൊക്കെ പിന്നിൽ! അല്ലാതെ ദൈവീകമായ ഒന്നും തന്നെയില്ല ഈ വക പ്രവർത്തികളിൽ!

മതത്തിന്റെ പേരിൽ രജിസ്റ്ററിൽ അംഗസംഖ്യ കൂട്ടുന്നതിൽ അല്ല കാര്യം, നിന്റെ സ്വഭാവം ദൈവമയം ആകുമ്പോൾ ആണ് സൃഷ്ടാവ് ആനന്ദിയ്ക്കുന്നത്. മതത്തിന്റെ പേരിലുള്ള അംഗസംഖ്യപട്ടിക സൃഷ്ടാവിന് ആവശ്യമില്ല. അടുത്ത് നിൽക്കുന്ന മനുഷ്യനിൽ ദൈവത്തിന്റെ സ്നേഹം ദർശിക്കാൻ കഴിയാത്തവൻ, അദൃശ്യനായ ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയും?

ഇമ്മാതിരി അനിഷ്ട സംഭവങ്ങൾ ചുറ്റിലും ഉണ്ടാകുമ്പോൾ , മനസ്സിൽ സ്നേഹമെന്ന മതം വളർത്താൻ പ്രയത്നിക്കുക. എന്തെന്നാൽ, ദൈവം സ്നേഹം മാത്രം ആകുന്നു!

പക, വെറുപ്പ്, അസൂയ, പകരം വീട്ടാൻ കാത്തിരിക്കുന്ന മനസ്സൊക്കെ സ്നേഹത്തിന്റെ വിപരീതമാണ്. ഇങ്ങനെ ഉള്ളവർ സൃഷ്ടാവിനെ എതിർക്കുന്നു. അങ്ങനെ ഉള്ളവരെ തിരിച്ചറിയുക!!

“പകരത്തിന് പകരം ” എന്ന് മുദ്രാവാക്യം വിളിക്കുന്നവരോട് ഒന്ന് മാത്രമാണ് പറയുവാനുള്ളത്. തെറ്റ് ചെയ്യുകയെന്നത് മാനുഷികമായ കുറവാണെങ്കിൽ, മാപ്പേകുക എന്നത് ദൈവീകമാണ്!

നമ്മുടെ ജീവിതത്തിൽ ഏറ്റവും കൈയ്യ്പേറിയ അനുഭവം പോലും കരുണയോടെ, ക്ഷമയോടെ നേരിടാവുന്നതാണ്. നെൽസൺ മണ്ടേലയുടെ ജീവിതം, ഗ്രഹാം സ്റ്റൈനിൻ്റെ ഭാര്യ, ഇവരൊക്കെ അതിനുള്ള ജീവിക്കുന്ന തെളിവുകളാണ്. തിക്താനുഭവങ്ങൾ ഒരിക്കലും ദയയും, ക്ഷമയും നമ്മുടെ സ്വഭാവത്തിൽ നിന്നും നീക്കം ചെയ്യാതിരിക്കട്ടെ! എന്നാൽ മാത്രമേ ശാന്തിയുടെയും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും പാതയിൽ നാം എത്തി ചേരുകയുള്ളൂ! ദൈവീകമായ ഒരു മനസ്സിന് മാത്രമേ ക്ഷമിക്കുവാൻ സാധിക്കുകയുള്ളൂ!

സൂര്യൻ്റെ താപമെത്രെ ഏറിയാലും സമുദ്രത്തിനെ വറ്റിക്കാൻ അതിന് കഴിയുകയില്ല. വെറുപ്പ് നട്ടാൽ, വിളയും വെറുപ്പായിരിക്കും!

വെറുപ്പും, പകയും ഉള്ളിൽ വെച്ച് കൊണ്ട് ഒരിക്കലും ഒരുവന് സൃഷ്ടാവിനെ സ്നേഹിക്കാനും, സേവിക്കാനും സാധ്യമല്ല!

” എല്ലാവരെയും ഒരു പോലെ കാണുന്നവനാണ്
യഥാർത്ഥ ഭക്തൻ!”
എന്ന് ഗുരു നാനാക്ക് പറഞ്ഞു.

“അന്യോന്യം സ്നേഹിപ്പീൻ” എന്ന് യേശു പറഞ്ഞതും തമ്മിൽ എന്താണ് വ്യത്യാസം?

ദുർസ്വഭാവങ്ങൾ അടക്കി വാഴുന്ന, അശുദ്ധമായ ഒരു മനസ്സിൽ, പരിശുദ്ധനായ സൃഷ്ടാവ് ഒരിക്കലും വസിക്കുകയില്ല.
അശുദ്ധമായ ഒന്നിലും ദൈവമില്ല! അതാണ് നഗ്നമായ സത്യം!

നമ്മുടെ ജീവിതത്തിൽ ഇങ്ങനെ ഉള്ള ചോരുന്ന പാത്രങ്ങളെ തിരിച്ചറിഞ്ഞ്, അതിനെ എങ്ങനെ ശരിയാക്കാം എന്ന ധാരണയിൽ എത്തി ചേരേണ്ടിയ സമയം അതിക്രമിച്ചിരിക്കുന്നു.

വ്യജമതത്തിൻ്റെ അന്ധതയിൽ നിന്നും, സൃഷ്ടാവും നീയും എന്ന സത്യമായ ബന്ധത്തിന്റെ പൊരുൾ ഗ്രഹിച്ച്, നിന്റെ കണ്ണുകൾക്ക് വെളിച്ചം കിട്ടട്ടെ!

സ്നേഹമെന്ന മതത്തിൽ നീ തഴച്ച് വളരട്ടെ!

നിന്റെ എല്ലാ പ്രവർത്തികളും സ്നേഹമയമായിരിക്കട്ടെ!

നിന്റെ വ്യക്തിത്വത്തിൽ സ്നേഹം മാത്രം നിഴലിക്കട്ടെ!

ആ ചോരുന്ന പാത്രങ്ങളെ കണ്ട് പിടിക്കാൻ ഉള്ള തിരിച്ചറിവ്, നമ്മുടെ സൃഷ്ടാവ് നമ്മുക്ക് തരുമാറാകട്ടെ എന്ന എളിയ പ്രാർത്ഥനയോടെ….

സ്നേഹപൂർവ്വം

  • ദേവു-
Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: