17.1 C
New York
Tuesday, September 21, 2021
Home Kerala ചൈനീസ് വാക്സിൻ ഫലപ്രാപ്തിയില്ല; രണ്ട് ഡോസ് സ്വീകരിച്ചവരിൽ വീണ്ടും കോവിഡ്

ചൈനീസ് വാക്സിൻ ഫലപ്രാപ്തിയില്ല; രണ്ട് ഡോസ് സ്വീകരിച്ചവരിൽ വീണ്ടും കോവിഡ്

ബെയ്ജിംഗ് : ചൈനീസ് വാക്‌സിൻ ചൈനയിൽ നിർമ്മിച്ച ഉപകരണങ്ങളെ പോലെതന്നെയെന്ന് ആക്ഷേപം. വാക്‌സിന് ആറ് മാസത്തെ സംരക്ഷണം പോലും നൽകാനാവില്ലെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആക്ഷേപവുമായി ആളുകൾ രംഗത്തെത്തിയത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സിനോവാക് ബയോടെക്കിന്റെ കൊറോണ പ്രതിരോധ വാക്‌സിന് ഫലപ്രാപ്തി കുറവാണെന്നാണ് പഠനം. ചൈനീസ് ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ചൈന മറ്റ് രാജ്യങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോസ് വാക്സിനുകൾ നൽകിയ സമയത്താണ് ഗാവോയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. അതുപോലെതന്നെ പാശ്ചാത്യ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ചൈന സംശയങ്ങൾ സൃഷ്ടിക്കുകയും അഭ്യൂഹങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.

അതേസമയം ചൈനയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച രാജ്യങ്ങളും ഇതേ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈന, ബ്രസീൽ, ഇന്തോനേഷ്യ, ചിലി എന്നീ രാജ്യങ്ങളിൽ സിനോവാക് ഒരു ബില്യൺ ഡോസാണ് വിതരണം ചെയ്തിട്ടുള്ളത്. പല രാജ്യങ്ങളിലും വാക്‌സിൻ ക്ഷാമം നേരിട്ടതോടെ ചൈനയിൽ നിന്നും വാക്‌സിൻ വാങ്ങാൻ നിർബന്ധിതരാകുകയായിരുന്നു. പാകിസ്താനിൽ വിതരണം ചെയ്തിരിക്കുന്നതും ചൈനീസ് വാക്‌സിനാണ്. ചൈനീസ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയ രാജ്യങ്ങളിൽ കൊറോണ വ്യാപനം വർദ്ധിച്ചുവരികയാണ് എന്നുള്ള കണക്കുകളും നേരത്തെ പുറത്തുവന്നിരുന്നു.

തങ്ങളുടെ രാജ്യത്ത് മറ്റേതൊരു രാജ്യത്തിന്റെയും വാക്സിനുകൾ ഉപയോഗിക്കുന്നതിന് ചൈന ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. വാക്സിൻ സംബന്ധിച്ച തന്ത്രത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങൾ ഗാവോ നൽകിയിട്ടില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...
WP2Social Auto Publish Powered By : XYZScripts.com
error: