17.1 C
New York
Thursday, September 23, 2021
Home Kerala ചൈനയുമായി സൗഹൃദ സംഭാഷണത്തിൽ, താലിബാൻ

ചൈനയുമായി സൗഹൃദ സംഭാഷണത്തിൽ, താലിബാൻ

ബെയ്ജിങ്: അഫ്ഗാനിസ്താനിൽ ആഭ്യന്തരപോരാട്ടം രൂക്ഷമാകുന്നതിനിടെ താലിബാൻ പ്രതിനിധിസംഘം രണ്ടുദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച ചൈനയിലെത്തി. ചൈനയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയായ ഈസ്റ്റ് തുര്‍ക്കെസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റിനെതിരെ താലിബാന്‍ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ഷിങ്ജിയാങ്ങില്‍ സജീവമായ സംഘടനയാണിതെന്നും ചൈന അറിയിച്ചു.

ചൈനയുടെ അഫ്ഗാനിസ്താൻ പ്രത്യേക പ്രതിനിധിയെയും സംഘം സന്ദർശിച്ചു. ‌അഫ്ഗാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും രാജ്യത്തെ പുനർനിർമിക്കുന്നതിലും താലിബാന് സുപ്രധാനപങ്കുണ്ടെന്ന് ചൈനീസ് വിദേശമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ചൈനയുടെ ഷിൻഷിയാങ് പ്രവിശ്യയിൽ സജീവമായ കിഴക്കൻ തുർക്കിസ്താൻ ഇസ്‌ലാമിക് ഭീകരസംഘടനകളെ താലിബാൻ അടിച്ചമർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.

ഇരുരാജ്യങ്ങളുടെയും സുരക്ഷ, രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങൾ, അഫ്ഗാനിസ്താനിലെ നിലവിലെ അവസ്ഥ, സമാധാനപ്രക്രിയ എന്നിവയിൽ ചർച്ചനടന്നതായി താലിബാൻ വക്താവ് വക്താവ് മുഹമ്മദ് നയീം പ്രതികരിച്ചു. ചൈനീസ് അധികൃതരുടെ ക്ഷണം ലഭിച്ചതിനെത്തുടർന്നായിരുന്നു സന്ദർശനം. ചൈനയ്ക്കെതിരായ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻറെ മണ്ണുപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പുനൽകിയതായും നയീം വ്യക്തമാക്കി.

അടുത്തിടെ ഇറാനിലേക്കും താലിബാന്‍ പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഇവിടെവച്ച് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും താലിബാന്‍ സംഘം ചര്‍ച്ച നടത്തിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: