ഉപ്പ് ലായനിയും വെള്ളവും മിക്സ് ചെയ്ത് കോവിഡ് വാക്‌സിനെന്ന പേരിൽ കച്ചവടം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കോങ് എന്ന ആൾ പിടിയിലായി. ഇയാളാണ് വ്യാജ വാക്സിനുകളുടെ നിർമ്മാണത്തിലെ സംഘത്തലവൻ എന്നാണ് വിവരം. നിരവധിപ്പേരാണ് ഇയാളുടെ വലയിൽ അകപ്പെട്ട് കബളിതരായത്.
ഒർജിനൽ വാക്‌സിന്റെ പുറംചട്ടയിലെ ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങ് വ്യാജ വാക്‌സിനുകള്‍ നിർമ്മിച്ച് വിതരണത്തിന് എത്തിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വ്യാജ വാക്‌സിനുകളുടെ നിര്‍മാണം ഇയാൾ തുടങ്ങിയിരുന്നു. ഇതില്‍ 600 ബാച്ച് വാക്്‌സിനുകള്‍ നവംബറില്‍ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്‌സിന്‍ കടത്തി. തട്ടിപ്പിലൂടെ കോങ് ഉള്‍പ്പെടെയുള്ള സംഘം ഏകദേശം 18 മില്യൺ യുവാൻ, അതായത് ഏകദേശം 20 കോടിയിലേറെ രൂപ സമ്പാദിച്ചതായാണ് റിപ്പോർട്ട്.