17.1 C
New York
Sunday, December 4, 2022
Home US News ചൈനക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ സമാപന വീഡിയോ സന്ദേശം

ചൈനക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ സമാപന വീഡിയോ സന്ദേശം

Bootstrap Example


(വാർത്ത: പി.പി.ചെറിയാൻ)

ഒരു രാജ്യത്തിനെതിരെയും യുദ്ധം പ്രഖ്യാപിക്കാതെ നാലു വർഷത്തെ ഭരണം അവസാനിപ്പിക്കുന്നുവെന്നും അടുത്ത ഭരണം ഏറ്റെടുക്കുന്ന ഭരണകൂടം ചൈനയെ പ്രത്യേകം നിരീക്ഷിക്കണമെന്നും താൻ ചൈനക്കെതിരെ സ്വീകരിച്ച നയങ്ങൾ തുടരണമെന്നും അധികാരമൊഴിയുന്നതിൽ മുൻപ് 20 മിനുട്ട് നീണ്ടു നിന്ന വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.

ബൈഡൻ – കമലാ ഹാരിസിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാതെ പുതിയതായി ഭരണമേൽക്കുന്ന ഭരണത്തിന് എല്ലാ ആശംസകളും നേരുന്നതായും ട്രംപ് സന്ദേശത്തിൽ പറയുന്നു. അധികാരം ഒഴിയുന്നതിനു തൊട്ടുമ്പുള്ള 24 മണിക്കൂറും വൈറ്റ് ഹൗസി തിരക്കിട്ട പരിപാടികളിലായിരുന്നു ട്രംപ്. അമേരിക്കയെ സമ്പൽ സമ്യദ്ധവും സുരക്ഷിതവുമായ ഒരു രാഷ്ട്രമായി നിലനിർത്തുന്നതിന് പുതിയ ഭരണകൂടത്തിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ട്രംപ് പറഞ്ഞു. ജനുവരി 6-നുണ്ടായ അക്രമ പ്രശ്നങ്ങളെ ശക്തമായി അപലപിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളെ കൂടുതൽ ഭയചകിതരാക്കുമെന്ന് ഇത് അമേരിക്കയ്ക്കു നല്ലതല്ലെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.

തന്റെ ഭരണകാലത്തെ നേട്ടങ്ങളെ ചൂണ്ടിക്കാണിക്കുന്നതിനും ട്രംപ് സമയം കണ്ടെത്തി. അമേരിക്കയുടെ കുതിച്ചുയർന്ന സാമ്പത്തിക നേട്ടങ്ങൾക്ക് മങ്ങൾ ഏൽപിക്കുവാൻ ചൈനീസ് വൈറസിനു കഴിഞ്ഞുവെന്നും എന്നാൽ ഇതിനെ അതിജീവിക്കുവാൻ പുതിയ ഭരണകൂടത്തിന് കഴിയട്ടെ എന്നും ആശംസിക്കുന്നതിന് ട്രംപ് മറന്നില്ല. തന്റെ ഭരണത്തിൽ സുപ്രധാന പങ്ക് വഹിച്ച വൈസ് പ്രസിഡന്റ , കാബിനറ്റ് അംഗങ്ങൾ സ്റ്റാഫ് എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ട്രംപ് സന്ദേശത്തിൽ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഓസീസ് വീര്യം കടന്ന് അർജന്റീന ക്വാർട്ടറിൽ (2–1); എതിരാളികൾ നെതർലൻഡ്സ്.

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: