17.1 C
New York
Monday, October 18, 2021
Home US News ചെസ് ചാമ്പ്യൻ കാർത്തിക് മുരുകൻ ചെസ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു.

ചെസ് ചാമ്പ്യൻ കാർത്തിക് മുരുകൻ ചെസ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

പെൻസിൽവാനിയ: നിരവധി ചെസ്സ് ചാമ്പ്യൻഷിപ്പുകളിൽ വിജയം കൈവരിച്ച ഇന്ത്യൻ അമേരിക്കൻ കാർത്തിക് മുരുകൻ ചെസ്സിനെക്കുറിച്ച് സമഗ്ര പഠനത്തിനുപയുക്തമായ സ്റ്റേറ്റ് ഓഫ് ആർട്ട് ചെസ്സ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു.

ആഗോള തലത്തില്‍ ചെസ്സിന്റെ പ്രാധാന്യം വർദ്ധിച്ചുവരുമ്പോൾ ചെസ്സിൽ അടങ്ങിയിരിക്കുന്ന തന്ത്രങ്ങൽ മറ്റുള്ളവർക്ക് കൂടി വിശദീകരിച്ച് നൽകുന്നതാണ് ബുക്കിന്റെ ഉള്ളടക്കം.

ചെസ്സ് ബോർഡിനു മുമ്പിൽ ഇരിക്കുമ്പോൾ എങ്ങനെ കരുക്കുകൾ തന്ത്രപരമായി നീക്കണമെന്നറിയാതെ പലരും ബുദ്ധിമുട്ടുന്നതുകാണാമെന്നും അവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്ന് ഒമ്പതാം ഗ്രേഡിൽ പഠിക്കുന്ന കാർത്തിക് പറഞ്ഞു.

ചെസ്സിനെക്കുറിച്ച് നിരവധി പുസ്തകങ്ങൾ ലഭിക്കുമെങ്കിലും ചെസ്സിന്റെ പ്രാരംഭപഠനത്തിന് കാതലായ രഹസ്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്ന പുസ്തകങ്ങൾ തീരെ കുറവാണ് എന്നതാണ് ഇത്തരത്തിലുള്ള ഒരു പുസ്തകരചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. ആമസോണിൽ പ്രസിദ്ധീകരണത്തിന് നൽകിയിരിക്കുന്ന ഈ പുസ്തകത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് വായനക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.

2017 ലെ യു.എസ്.ഓപ്പൺ നാഷണൽ എലിമെന്ററി ചെസ്സ് ചാമ്പ്യന് ഷിപ്പ്, രണ്ടു തവണ പെൺസിൽവാനിയാ സ്റ്റേറ്റ് സ്;കൊലാസ്റ്റിക് ബഗ് ഹൗസ് ചാമ്പ്യൻ ഷിപ്പ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകളും കാർത്തിക്കിന് ലഭിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: സിബിഎസ്ഇ 2021-22 വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസിലെ ആദ്യടേം പരീക്ഷ നവംബര്‍ 30 മുതല്‍ ഡിസംബര്‍ പതിനൊന്ന് വരെ നടക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ...

അഗ്‌നിക്കിരയായ വീട്ടില്‍ കത്തികരിഞ്ഞ നിലയില്‍ വൃദ്ധന്റെ ജഡം.

കോതമംഗലം നീണ്ടപാറ ചെമ്പന്‍കുഴി കുന്നത്ത് ഗോപാലന്‍ ( 99) ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. വീടിന് സ്വയം തീയിട്ട് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ഓടിട്ട...

എംജി: പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു.

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്....
WP2Social Auto Publish Powered By : XYZScripts.com
error: