17.1 C
New York
Wednesday, December 1, 2021
Home Travel ചെറിയൂർ മന (ലഘു വിവരണം)

ചെറിയൂർ മന (ലഘു വിവരണം)

തയ്യാറാക്കിയത്: ഡോളി തോമസ്, കണ്ണൂർ

രാവിലെ കാപ്പി ഉണ്ടാക്കുന്ന തിരക്കിനിടയിൽ ആണ് വിപിന്റെ വിളി വന്നത്.

“ചേച്ചി, നമുക്ക് ഇന്ന് ചെറിയൂർ ഇല്ലം കാണാൻ പോയാലോ.?.

അത് കേൾക്കേണ്ട താമസം, ശരി പോയേക്കാം എന്നു ഞാനും..

ഈ മനയെപ്പറ്റി കേട്ടപ്പോൾ മുതൽ ഉള്ള ആഗ്രഹം ആണ് അതൊന്നു പോയിക്കാണുക എന്നുള്ളത്.

അങ്ങനെ വിപിനും കുടുംബവും ഞാനും കൂടി രാവിലെ ഒമ്പതര ആയപ്പോൾ അവിടേക്ക് യാത്ര തിരിച്ചു. ചെറിയ മഴ ഉണ്ട്. മഴ കാരണം കുറച്ചു ബുദ്ധിമുട്ട് ആയെങ്കിലും ചരിത്രം ഉറങ്ങുന്ന ആ മനയിലേക്കുള്ള യാത്ര അത്രയേറെ ആകാംഷ ഉളവാക്കുന്നത് ആയിരുന്നു.

ചെറിയൂർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെ ഇല്ലം. എന്ന് പറഞ്ഞാൽ ആരും അറിയില്ല. “കേരള കാളിദാസൻ എന്ന് വിളിക്കപ്പെടുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ” അച്ഛൻ ആണ് മേൽപ്പറഞ്ഞ നാരായണൻ നമ്പൂതിരി. അദ്ദേഹത്തിന്റെ ഇല്ലത്തേക്കുള്ള യാത്രയാണ് ഇത്.

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ പ്രധാന മാളികയുടെ വരാന്തയിൽ ഒരു ഒരു കട്ടിലിൽ ഒറ്റതോർത്തുടൂത്ത് പൂണൂൽ ധരിച്ച മെല്ലിച്ച ഒരു മനുഷ്യൻ ഇരിക്കുന്നു. അദ്ദേഹത്തോട് ഞാൻ ഇതല്ലേ ചെറിയൂർ മന എന്ന് ചോദിച്ചപ്പോൾ അതെ എന്ന് തലയാട്ടി. വേഗം ഉള്ളിലേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു മുഷിഞ്ഞ ഒറ്റമുണ്ടും, പച്ച ബ്ലൗസും നേര്യതും ധരിച്ച,80 വയസ്സ് പ്രായം തോന്നിക്കുന്ന കുലീനയായ ഒരു അമ്മ നിറപുഞ്ചിരിയോടെ കടന്നു വന്നു. ആൾക്ക് കാലിനു അല്പം വയ്യായ്ക ഉണ്ട്.

ഞങ്ങൾ ആഗമനോദ്ദേശം പറഞ്ഞു. കാലിനു എന്ത് പറ്റി എന്ന് ചോദ്യത്തിന് വീണതാണെന്നു മറുപടി പറഞ്ഞു. വയ്യായ്‌ക ഉണ്ടെങ്കിലും ആ മുഖത്തെ ഐശ്വര്യം, കുലീനത്വം, രാജപരമ്പര്യത്തിന്റേത് ആവാം.

തറ ചാണകം മെഴുകി വെടിപ്പാക്കിയിരിക്കുന്നു. ആൾക്ക് ചെവിക്ക് അല്പം കേൾവികുറവുണ്ട്. ഏതായാലും സമദൂരം പാലിച്ചു തന്നെ നിന്നു.

എട്ടു കെട്ടാണ് ഇല്ലം. അതീവ ജീർണ്ണാവസ്ഥയിലും ആണത്. കഴുക്കോലുകൾ അങ്ങിങ്ങായി ദ്രവിച്ചു തൂങ്ങികിടക്കുന്നു. ഉത്തരവും തൂണും ഒക്കെ വെൺചിതലിന്റെ ആക്രമണം കൊണ്ട് അവിടവിടെ ദ്വാരം വീണിട്ടുണ്ട്. വരാന്തയിൽ കിടക്കുന്ന കട്ടിലിനും കാലപ്പഴക്കം ഏറെ ..മുറ്റത്തു നിന്ന് നോക്കിയാൽ പൂജാമുറി കാണാം. ഒറ്റത്തിരി നിലവിളക്കിൽ തെളിഞ്ഞു നിൽപ്പുണ്ട്. ഫോട്ടോ എടുക്കാൻ ക്യാമറ റെഡി ആക്കിയപ്പോൾ അവർ പറഞ്ഞു നില്ക്കു. മുഴുവൻ തിരികളും തെളിച്ചു തരാം എന്ന്. അവർ ഉള്ളിലേക്ക് പോയി. നേരത്തെ കണ്ട ആ വ്യക്തിയെകൊണ്ടു മുഴുവൻ തിരികളും തെളിയിച്ചു.

ഇവിടെ എട്ടു മാളികകളിൽ ആയി ഏഴു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഒരു മാളികയിൽ നിന്നും കുട്ടികളുടെ ശബ്ദം കേൾക്കാം. ആ മാളിക ഇഷ്ടികയും സിമെന്റും ഉപയോഗിച്ച് ബലപ്പെടുത്തി വൃത്തിയാക്കിയിട്ടുണ്ട്.

കുടുംബങ്ങൾ എന്ന് പറയാൻ പറ്റില്ല. മിക്കതിലും പ്രായമായ ഒന്നോ രണ്ടോ പേർ. ഈ തമ്പുരാട്ടി, നാരായണൻ നമ്പൂതിരിയുടെ ഏഴാമത്തെ തലമുറ. അപ്പുറത്ത് എട്ടോ ഒമ്പതോ തലമുറകൾ ആവാം.

ഏകദേശം 300 വർഷത്തിനു മേൽ പഴക്കം ഉണ്ട് ഇല്ലത്തിന്‌ എന്നു അവർ പറഞ്ഞു. അവർ താമസിക്കുന്ന പ്രധാന മാളികയിൽ ആയിരുന്നു നാരായണൻ നമ്പൂതിരി താമസിച്ചിരുന്നത്.

1778 ൽ മൈസൂർ സുൽത്താൻ ആയിരുന്ന ടിപ്പുവിന്റെ മലബാർ പടയോട്ടക്കാലത്ത് രാജകുടുംബം ഇവിടെ നിന്നും പലായനം ചെയ്തു കാർത്തികത്തിരുനാൾ മഹാരാജാവിന്റെ ആശ്രയത്വത്തിൽ ചങ്ങനാശ്ശേരി നീരാഴി കൊട്ടാരത്തിൽ താമസമാവുകയും ചെയ്തു എന്ന് ചരിത്രം.

തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ വരുമ്പോൾ അവർക്കു താമസിക്കാനായി കുളപ്പുര മാളികയുടെ മുകളിൽ പ്രത്യേകമായി ഒരു മുറി സജ്ജീകരിച്ചിരുന്നു. അവിടെ ഇപ്പോൾ ഒരു പ്രായമായ ഇളമുറതമ്പുരാൻ തനിയെ താമസിക്കുന്നുണ്ട്. മിക്ക മാളികകളിലും പ്രായമായ വ്യക്തികൾ ആണുള്ളത്. എല്ലാവരെയും കാണാൻ പറ്റിയില്ല. മനയുടെ ഉൾഭാഗവും. ഈ മന സന്ദർശിക്കാൻ വേറെ ആരും അവിടെ ചെന്നിട്ടില്ല എന്നു അവർ പറഞ്ഞു.


ഏതായാലും ഞങ്ങളെ കണ്ടത് അവർക്ക് വലിയ സന്തോഷം ആയി. അടുത്ത മാളികയിൽ എന്റെ എട്ടത്തി ഉണ്ട് വാ എന്നും പറഞ്ഞു അവർ ഞങ്ങളെ അവിടേക്ക് കൂട്ടികൊണ്ടുപോയി. വാതിലിൽ തട്ടിയപ്പോൾ മെലിഞ്ഞു മുഖശ്രീയുള്ള ഒരു സ്ത്രീ വാതിൽ തുറന്നു. ആദ്യം കണ്ട അവരേക്കാൾ പ്രസരിപ്പ് ഉണ്ട് എട്ടത്തിക്ക്. അവരും കുശലം പറഞ്ഞു. എവിടുന്നു വരുന്നു എന്നൊക്കെ അന്വേഷിച്ചു.

വെറുതെ ആ കുളത്തിൽ ഒന്നിറങ്ങി. മുഴുവൻ മാളികകളും കാണാൻ കഴിഞ്ഞില്ല എങ്കിലും, അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പിന്നിൽ നിന്നും അവരുടെ ആത്മഗതം. എപ്പോൾ ആണ് എല്ലാം കൂടി ഇടിഞ്ഞു പൊളിഞ്ഞു തലയിൽ വീഴുന്നത് എന്നറിയില്ല എന്ന്. അത് ചെറുതായി എങ്കിലും ഒന്ന് നന്നാക്കിയെടുക്കാൻ നല്ല തുക ചെലവാകും. അതിനുള്ള ശേഷി ഇന്നാ രാജകുടുംബത്തിന് ഇല്ല.

This image has an empty alt attribute; its file name is mana-4-vathil-683x1024.jpg

അപ്പോൾ ആണ് വയലിലേക്കോ മറ്റോ പോയിരുന്ന ഇളമുറയിൽ പെട്ട വാസുദേവൻ നമ്പൂതിരി തിരികെ വരുന്നത്. അവിടെ നിന്ന് അദ്ദേഹത്തോടും സംസാരിച്ചു. ഞങ്ങൾ നിന്നിടത്ത് കാടുപിടിച്ച കാവ് പോലെ കുറച്ചു സ്ഥലം കിടപ്പുണ്ടായിരുന്നു.

അത് കാവ് ആണോ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു.

“ഇതാണ് പണ്ട് സോമയാഗം നടത്തിയ ഭൂമി. പിന്നീട് അത് ഗോശാല ആക്കി. ഇപ്പോൾ സംരക്ഷിക്കാൻ ആളില്ലാതെ അവിടം കാടുകയറി കിടക്കുന്നു.”
അദ്ദേഹം പറഞ്ഞു നിർത്തി.

അന്വേഷിച്ചാൽ എത്രയെത്ര ചരിത്ര കഥകൾ അവിടെ ഉറങ്ങുന്നുണ്ടാവും. ആ പുണ്യഭൂമിയിൽ.
സംരക്ഷിക്കപെടേണ്ട ഒരു ചരിത്ര സ്മാരകം അവിടെ ഉണ്ടെന്നു പോലും ആർക്കും അറിയില്ല.

വിപിന്റെ സുഹൃത്തായ ഒരു അദ്ധ്യാപകൻ ആണ് ഈ മനയെക്കുറിച്ചുള്ള വിവരം തന്നത്.

അപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹം ആണ് അവിടം ഒന്ന് സന്ദർശിക്കുക എന്നത്. ചരിത്രാന്വേഷികളും, സാംസ്കാരിക പ്രവർത്തകരും മുൻകയ്യെടുത്ത് അവിടെ താമസിക്കുന്നവർക്ക് അലോസരം ആവാതെ ആ സ്മാരകം സംരക്ഷിച്ചു നിർത്താൻ എന്തെങ്കിലും ചെയ്‌താൽ അത് വരും തലമുറക്കും വലിയൊരു മുതൽക്കൂട്ട് ആയിരിക്കും. ഒട്ടും ചെറുതല്ലാത്ത ഒരു കാര്യം ആവും അത്.

ഇന്നും പഴയ പ്രതാപം വിളിച്ചോതി ആ എട്ടുകെട്ട് രാജഭരണത്തിന്റെ യാതൊരു അടയാളവും ഇല്ലാത്ത അതിന്റെ അവശേഷിപ്പുകൾ. പാവം പിടിച്ച കുറച്ചു ഇളമുറക്കാർ.

മയൂരസന്ദേശം എഴുതി കേരളപ്പെരുമ ലോകമെങ്ങും എത്തിച്ച വിഖ്യാത കവിയുടെ അച്ഛൻ ജനിച്ചു വളർന്ന മന ഇന്ന് നാശത്തിന്റെ വക്കിൽ ആണ്.

തളിപറമ്പിൽ നിന്നും രാജരാജേശ്വര ക്ഷേത്രം റോഡ് വഴി കുറ്റിയേരി പനങ്ങാട്ടൂർ റോഡ് വഴി 15 കിലോമീറ്റർ. പൂവത്തുനിന്നും കാട്ടാമ്പള്ളി റോഡ് വഴി 5 കിലോമീറ്റർ.
ഡോളി തോമസ് കണ്ണൂർ.

തയ്യാറാക്കിയത്: ഡോളി തോമസ്, കണ്ണൂർ

COMMENTS

2 COMMENTS

  1. ചെറിയൂർ മനയെ കുറിച്ചുള്ള വിവരണം നന്നായി, തീർച്ചയായും സംരക്ഷിക്കപ്പെടേണ്ട ഒന്നാണിത്..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: