17.1 C
New York
Saturday, June 3, 2023
Home Charity ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി

ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി

റിപ്പോര്‍ട്ട്: സജി എബ്രഹാം

ന്യൂയോര്‍ക്ക്: റാന്നി കല്ലുമണ്ണില്‍ വാലിപ്ലാക്കൽ പരേതരായ സി.വി. ചെറിയാന്‍ – മറിയാമ്മ ദമ്പതികളുടെ മകന്‍ ചെറിയാന്‍ വര്‍ഗീസ് (78) നിര്യാതനായി.

സിവിൽ എഞ്ചിനീയറിംഗിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം ന്യൂഡൽഹിയിലും ബോംബെയിലും ജോലി ചെയ്തു. 1975 ൽ തിരുവല്ല തോട്ടുങ്കൽ വീട്ടിൽ ഓമന എബ്രഹാമിനെ വിവാഹം കഴിച്ചു. ഇരുവരും 1976 ൽ അമേരിക്കയിലേക്ക് കുടിയേറി. 20 വർഷത്തിലേറെ നീണ്ട സേവനത്തിന് ശേഷം ന്യൂയോർക്കിലെ കോളർ-ഗോൾഡ് വാട്ടർ ഹോസ്പിറ്റലിൽ നിന്ന് വിരമിച്ചു.

ഭാര്യ: ഓമന. മക്കള്‍: ജസ്റ്റിൻ, ജെയ്‌ൻ. മരുമക്കള്‍: സെബി, ജെയ്‌സൺ.

കൊച്ചുമക്കള്‍: ടോമി, സറീന, ഇശയ്യ, നവീൻ, ക്രിസ്ത്യൻ.

വത്സമ്മ ജേക്കബ് (ന്യൂയോർക്ക്), ഡാലമ്മ ഫിലിപ്പ് (റാന്നി) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: മാർച്ച് 2 ചൊവ്വാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 8 വരെ (പാർക്ക് ഫ്യൂണറൽ ഹോം, 2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോര്‍ക്ക് 11040).

ശ്രദ്ധിക്കുക: പൊതുദര്‍ശന സമയം മാസ്കുകൾ ആവശ്യമാണ്. നിങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യാം. കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുമ്പോൾ സാമൂഹിക അകലം പാലിക്കണം. കോവിഡ്-19 നിബന്ധനകള്‍ പാലിക്കേണ്ടതുള്ളതുകൊണ്ട് കുടുംബാംഗങ്ങൾക്ക് മാത്രമേ ഫ്യൂണറൽ ഹോം ചാപ്പലിൽ തുടരാൻ അനുവാദമുള്ളൂ.

സംസ്‌കാര ശുശ്രൂഷ: മാർച്ച് 3 ബുധനാഴ്ച രാവിലെ 9 മണിക്ക് (സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്, 858 റൂസ്‌വെൽറ്റ് സ്ട്രീറ്റ്, ഫ്രാങ്ക്ലിന്‍ സ്ക്വയർ, ന്യൂയോര്‍ക്ക് 11010). തുടര്‍ന്ന് 11:00 മണിക്ക് സെന്റ് ചാള്‍സ് സെമിത്തേരിയില്‍ (2015 വെൽവുഡ് അവന്യൂ, ഫാർമിംഗ്ഡേൽ, ന്യൂയോര്‍ക്ക് 11735) സംസ്ക്കാരം.

ശ്രദ്ധിക്കുക: പള്ളിയിലെ ശവസംസ്കാര ശുശ്രൂഷകള്‍ കുടുംബാംഗങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. സെമിത്തേരിയില്‍ എല്ലാവര്‍ക്കും പ്രവേശിക്കാം.

ശവസംസ്ക്കാര ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യും.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: