17.1 C
New York
Saturday, October 16, 2021
Home US News ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ – സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.

കൊലപാതകം, വധശ്രമം, അനുബന്ധ കുറ്റങ്ങൾ എന്നിവ ചുമത്തി 32-കാരനായ ഒമർ ആർസിനേയും 33-കാരനായ ജോസ് ആൽബെർട്ടോ ഫ്ലോറസ്-ഹ്യൂർട്ടയേയും അറസ്റ്റ് ചെയ്തതായി ഫിലാഡൽഫിയ പോലീസ് തിങ്കളാഴ്ച അറിയിച്ചു.

ഒസ്വാൾഡോ “വില്ലി” പെഡ്രാസ (34), വിക്ടർ പെഡ്രാസ (32) എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇവർക്കെതിരെ അറസ്റ്റ് വാറന്റുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണമനുസരിച്ച്, ചെസ്റ്ററിലെ സുബറു സ്റ്റേഡിയത്തിൽ ക്ലബ് അമേരിക്കയ്‌ക്കെതിരായ ഫിലാഡൽഫിയ യൂണിയൻ സോക്കർ ഗെയിമിൽ പങ്കെടുത്ത ശേഷം കോർട്ടെസും 64-കാരനായ പിതാവും, ഒരു സുഹൃത്തും കൂടി പ്രശസ്തമായ ചീസ്സ്റ്റീക്ക് ഷോപ്പിലേക്ക് പോയി. പാറ്റ്സ് സ്റ്റീക്കിൽ ക്ലബ് അമേരിക്ക ഷർട്ട് ധരിച്ച നാലംഗ സംഘവുമായി ഇവർ വാക്കുതർക്കമുണ്ടായെന്നും തുടർന്ന് സംഘർഷമുണ്ടായെന്നും പോലീസ് പറയുന്നു.

വ്യാഴാഴ്ച പുലർച്ചെ നടന്ന വഴക്കിനിടെ, ന്യൂയോർക്കിലെ ക്വീൻസ് സ്വദേശിയായ 28-കാരനായ ഇസിഡ്രോ കോർട്ടെസിനെ ചവിട്ടുകയും കുത്തുകയും മെറ്റൽ ട്രാഷ് ക്യാൻ അടപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയത്. മർദ്ദനത്തിൽ പരിക്കേറ്റ കോർട്ടെസിന്റെ 64-കാരനായ പിതാവിനേയും 30-വയസ് പ്രായമുള്ള സുഹൃത്തിനെയും തലയ്ക്കും മുഖത്തും പരിക്കുകളോടെ പോലീസ്, ജെഫേഴ്സൺ ആശുപത്രിയിലേക്ക് മാറ്റി.

ഈ വഴക്കിന്റെയും അക്രമണത്തിന്റെയും വീഡിയോ വെള്ളിയാഴ്ച അധികൃതർക്കു കൈമാറുകയും മഞ്ഞ ക്ലബ് അമേരിക്ക ഷർട്ടുകൾ ധരിച്ചു കാണപ്പെട്ട നാല് പേരെ തിരിച്ചറിയുകയും ചെയ്തു.. പിടികിട്ടാനുള്ള ബാക്കി രണ്ടുപേർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായും, വിവരം ലഭിക്കുന്നവർ ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ 215-686-3334 എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസ് അധികാരികൾ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: