17.1 C
New York
Wednesday, August 10, 2022
Home Literature ചിരിയ്ക്കുന്ന മനുഷ്യരും, മരിയ്ക്കുന്ന പുഴകളും (കവിത)

ചിരിയ്ക്കുന്ന മനുഷ്യരും, മരിയ്ക്കുന്ന പുഴകളും (കവിത)

കൃഷ്ണമോഹൻ KP✍

യതി വന്നു ഋഷീന്ദ്രർക്കു യജ്ഞശാലകൾ തീർക്കും
അതി വന്ദ്യ ഹിമഭൂവിൽ, അതി കോമളമേരുവിൽ
അതിമോഹന കൈലാസഗിരിശ്രുംഗത്തിൽ പിറന്നതാ
അതിസുന്ദരഗാത്രിയാം, ഗംഗാദേവി മനോഹരി

അതിലോലയവൾക്കായിട്ടരഞ്ഞാണം പണിതീടുവാൻ
അതിമോഹത്തോടെയെത്തുന്നൂ ഹിമ മേഘശതങ്ങളും

അവിടുന്നിങ്ങു പോന്നിട്ടീ ഭരതഭരിത ഭാരതം
അറിയാനായി വെമ്പുന്നു, ഭാഗീരഥി അതിമോഹിനി

പ്രയാസങ്ങളെല്ലാമേ, പ്രയാഗകളിൽ വെടിഞ്ഞവൾ
പ്രയാണം നടത്തുന്നൂ മധു പൂരിതഭൂമിയിൽ

ജലസമ്പൂർണ്ണയായിട്ടി- ജ്ജനപഥങ്ങളിലാകവേ
ജനനന്മയ്ക്കായേകുന്നൂ ഗംഗാതീർത്ഥം മനോന്മയീ

അവൾ തൻ തീരമണയുന്നൂ ജനകോടികൾ സന്തതം
അവർ തൻ പാപമുക്തിയ്ക്കായ് അഹമഹിമയാ നിത്യവും

പതിതന്റെ പാപവും പിന്നെ, നഗരത്തിന്റെ വിസർജ്യവും
ഹൃദയത്തിൽ വഹിച്ചിട്ടാ തരുണീ ഹിമവാഹിനി
പദയാത്ര നടത്തുന്നു പതി, തൻ വീടു
പൂകുവാൻ

ഇതുപോലെത്ര നദികൾ ഈ ,ഭുവിയിൽ ജാതയായിട്ടു
ഇഹലോകത്തിന്നഴുക്കുകൾ നിറയെപ്പേറിയതി ആകുലം
ഇരുൾ മൂടിയൊഴുകുന്നൂ മനുജർതന്റെ പ്രവൃത്തിയാൽ

അതു കണ്ടാൽ പൊറുക്കുമോ പ്രകൃതീ ദേവിയനാരതം
അതിമോഹന സലിലത്തെ അപമാനിതയാക്കിയാൽ

കുടിനീരിന്നായിട്ടു ജീവജാലങ്ങളെക്കവേ
കുഴികുത്തി ശ്രമിയ്ക്കുന്നൂ, ഫലമോ ഇല്ല കേവലം ….
ദിനവും മെയ്യു ശുചിയാക്കും, മനിതൻ
ശുദ്ധികാമിതൻ
പണവും ഏറെ മുടക്കുന്നൂ, മണസമ്പൂർണ്ണനാകുവാൻ

ഒരിയ്ക്കൽ പോലുമുച്ഛിഷ്ടം, തനിയേ നശിപ്പിക്കുവാൻ
ഒരു നാൾ പോലും ഒരുങ്ങാത്ത മനുജൻ പാപി മാത്രമായ്

അടരാടേണ്ടി വന്നേക്കാം, കുടിവെള്ളത്തിനായിനി
അതിമോഹത്താൽ ചെയ്യുന്ന
അധികവൃത്തികൾ മൂലമായ്

പുഴകളിവിടെ മരിയ്ക്കുന്നു, ദിനവും ദിനവുമെന്ന പോൽ
പുലരും മുമ്പു കൃഷിഭൂമി, മരുഭൂമിയായി മാറിടാം

ഉണരൂ നാം അതിൻ മുമ്പെ, ഉണർത്തൂ വർഗബോധത്തെ
ഉഷഃകാലത്തു തന്നെ നാം, ഒതുക്കൂ മാലിന്യവന്മല

സ്വയം സൃഷ്ടിച്ച പുകിലിന്നു തിരികെയെത്തിക്കടിയ്ക്കുന്നൂ
സ്വയംഭൂവായനദിയെ നാം, വിഷവാഹിനിയാക്കയാൽ

അഹങ്കാരം വെടിഞ്ഞിട്ടു, പരിസരം ശുദ്ധിയാക്കുകിൽ
അഴൽ കൊണ്ടു വിറയ്ക്കണ്ട, നമുക്കും ചിന്ത തുടങ്ങിടാം

ചിരിയ്ക്കുന്ന മനുഷ്യർക്കും, മരിയ്ക്കുന്ന പുഴകൾക്കും
ചിരകാലം ഒരുമിച്ചീധരയിൽ വാഴ്വതിനാകുമോ?

കൃഷ്ണമോഹൻ KP✍

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: