17.1 C
New York
Saturday, October 16, 2021
Home US News ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

✍ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ, കഴിവുകൾ കാണുമ്പോൾ അസൂയ കൊള്ളുന്നവരും കുറവല്ല.

നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ജീവിതം ഒന്നേയുള്ളൂ. അമ്മയുടെ ഉദരത്തിൽ നിന്നും കരഞ്ഞു കൊണ്ട് ഈ ഭൂമിയിലേയ്ക്ക് എത്തപ്പെട്ടിട്ടുള്ള നമ്മൾക്ക് ഇവിടെ കരഞ്ഞു കൊണ്ടും ജീവിക്കാം ചിരിച്ചു കൊണ്ടും ജീവിക്കാം. എങ്ങനെ ജീവിക്കണം എന്നുള്ളത് അവരവർക്ക് സ്വയം തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ വ്യക്തിയും ഭൂമിയിൽ എത്തിയിരിക്കുന്നത് ഓരോ നിയോഗവുമായിട്ടാണന്ന് മനസ്സിലാക്കാം. ആരങ്കിലും അധികപറ്റായി ജനിക്കുന്നുണ്ടന്ന് തോന്നുന്നുണ്ടങ്കിൽ അത് നമ്മുടെ തന്നെ കുറ്റം കൊണ്ടാകാം.

എന്താണ് തന്റെ ലക്ഷ്യം എന്താണ് തന്റെ നിയോഗം എന്ന് മനസ്സിലാക്കാതെ ചിലർ സ്വയം ജീവിതം തകർക്കുന്നു. ആത്മാവിന്റെ സന്തോഷവും തൃപ്തിയുമാണ് ജീവിതം. മനുഷ്യന്റെ സന്തോഷം കെടുത്തുന്ന പ്രധാന ശത്രുക്കളിൽ ഒന്നാണല്ലോ “അസൂയ”. അതിനെ എങ്ങനെ അകറ്റണം എന്ന് ശ്രദ്ധിക്കേണ്ടതാണ്.

തന്റെ കഴിവുകൾ, സൗകര്യങ്ങൾ മറ്റുള്ളവരുടെ കഴിവുകളുമായി സൗകര്യങ്ങളുമായി താരതമ്യം ചെയ്ത് അതിൽ നിരാശരായി അസൂയപ്പെട്ട് കൊടും ദു:ഖത്തിലേക്ക് പോകാതിരിക്കേണ്ടത് അനിവാര്യമാണ്. അത്മവിശ്വാസമാണല്ലോ ധീരതയുടെ കാതൽ. കഴിവുകൾ ഓരോരുത്തരിലും വ്യത്യസ്ഥമാണന്നിരിക്കെ മറ്റുള്ളവരുടെ കഴിവുകളിൽ എന്തിന് അസൂയപ്പെടണം. നമ്മുടെ കഴിവുകൾ സ്വയം കണ്ടെത്തി വളർത്തേണ്ടതാണ്.. ഓരോ വ്യക്തിയും അവരവരുടെ കഴിവുകളിൽ ബോധമുള്ളവരുമായിരികേണ്ടതാണ്.

പ്രതീക്ഷകളിലൂടെയാണ് ജീവിതം മുന്നേറുന്നതെങ്കിലും. ചിലപ്പോൾ നമ്മൾ നല്ല നല്ല കാര്യങ്ങൾ ചെയ്യുന്നു പക്ഷേ ദു:ഖമാണ് തിരിച്ചു കിട്ടുന്നതെങ്കിൽ. മനസ്സിൽ ദു:ഖം ഉടലെടുക്കുന്നു. അപ്പോൾ അമിത പ്രതീക്ഷകളും ദു:ഖങ്ങൾക്ക് കാരണമായി ഭവിക്കുന്നു എന്ന് കാണാം. ഒന്നിനോടും അമിതമായ പ്രതീക്ഷകൾ ഉണ്ടാവാതെ മനസ്സിനെ നിയന്ത്രിച്ച് നിർത്തിയാൽ ഏറിവരുന്ന ദു:ഖങ്ങൾക്ക് തടയിടാനാകുമെന്ന് മനസ്സിലാക്കാം. ആരിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാതിരിക്കുക. കിട്ടുന്ന എന്തിനേയും ഒരുപോലെ സ്വീകരിക്കുവാൻ മനസ്സിനെ പാകപ്പെടുത്തുകയാണ് വേണ്ടത്.

ജീവിതം സുഖ ദുഃഖ സമ്മിശ്രമാണന്ന് എടുത്തു പറയേണ്ട കര്യം ഇല്ലല്ലോ. സുഖങ്ങളിൽ സന്തോഷവും ദു:ഖങ്ങളിൽ സന്താപവും സ്വാഭാവികമാണ്.. എന്നാൽ സുഖത്തേയും ദു:ഖത്തേയും സ്വന്തം മക്കളെ പോലെ ഒരുപോലെകണ്ട് സ്നേഹിക്കാൻ പഠിച്ചാൽ നമ്മൾക്ക് ദു:ഖങ്ങളിൽ നിന്നും പതിയെ മുക്തി നേടാനാവും എന്ന് മനസ്സിലാക്കാം.

ആത്മവിശ്വാസമുള്ള ചിന്തകൾക്കൊണ്ട് ഹൃദയത്തെ നിറയ്ക്കുക, ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ വിജയിക്കുന്ന ചിത്രം മനസ്സിൽ സങ്കല്പിക്കുക.. അസൂയയും അമിത പ്രതീക്ഷകളും ഒഴിവാക്കി ജീവിതം നമ്മൾക്ക് “ചിരിച്ചുകൊണ്ട് ജീവിക്കാം”.

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ, കഴിവുകൾ കാണുമ്പോൾ അസൂയ കൊള്ളുന്നവരും കുറവല്ല.

നമ്മൾ ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ജീവിതം ഒന്നേയുള്ളൂ. അമ്മയുടെ ഉദരത്തിൽ നിന്നും കരഞ്ഞു കൊണ്ട് ഈ ഭൂമിയിലേയ്ക്ക് എത്തപ്പെട്ടിട്ടുള്ള നമ്മൾക്ക് ഇവിടെ കരഞ്ഞു കൊണ്ടും ജീവിക്കാം ചിരിച്ചു കൊണ്ടും ജീവിക്കാം. എങ്ങനെ ജീവിക്കണം എന്നുള്ളത് അവരവർക്ക് സ്വയം തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ വ്യക്തിയും ഭൂമിയിൽ എത്തിയിരിക്കുന്നത് ഓരോ നിയോഗവുമായിട്ടാണന്ന് മനസ്സിലാക്കാം. ആരങ്കിലും അധികപറ്റായി ജനിക്കുന്നുണ്ടന്ന് തോന്നുന്നുണ്ടങ്കിൽ അത് നമ്മുടെ തന്നെ കുറ്റം കൊണ്ടാകാം.

എന്താണ് തന്റെ ലക്ഷ്യം എന്താണ് തന്റെ നിയോഗം എന്ന് മനസ്സിലാക്കാതെ ചിലർ സ്വയം ജീവിതം തകർക്കുന്നു. ആത്മാവിന്റെ സന്തോഷവും തൃപ്തിയുമാണ് ജീവിതം. മനുഷ്യന്റെ സന്തോഷം കെടുത്തുന്ന പ്രധാന ശത്രുക്കളിൽ ഒന്നാണല്ലോ “അസൂയ”. അതിനെ എങ്ങനെ അകറ്റണം എന്ന് ശ്രദ്ധിക്കേണ്ടതാണ്.

തന്റെ കഴിവുകൾ, സൗകര്യങ്ങൾ മറ്റുള്ളവരുടെ കഴിവുകളുമായി സൗകര്യങ്ങളുമായി താരതമ്യം ചെയ്ത് അതിൽ നിരാശരായി അസൂയപ്പെട്ട് കൊടും ദു:ഖത്തിലേക്ക് പോകാതിരിക്കേണ്ടത് അനിവാര്യമാണ്. അത്മവിശ്വാസമാണല്ലോ ധീരതയുടെ കാതൽ. കഴിവുകൾ ഓരോരുത്തരിലും വ്യത്യസ്ഥമാണന്നിരിക്കെ മറ്റുള്ളവരുടെ കഴിവുകളിൽ എന്തിന് അസൂയപ്പെടണം. നമ്മുടെ കഴിവുകൾ സ്വയം കണ്ടെത്തി വളർത്തേണ്ടതാണ്.. ഓരോ വ്യക്തിയും അവരവരുടെ കഴിവുകളിൽ ബോധമുള്ളവരുമായിരികേണ്ടതാണ്.

പ്രതീക്ഷകളിലൂടെയാണ് ജീവിതം മുന്നേറുന്നതെങ്കിലും. ചിലപ്പോൾ നമ്മൾ നല്ല നല്ല കാര്യങ്ങൾ ചെയ്യുന്നു പക്ഷേ ദു:ഖമാണ് തിരിച്ചു കിട്ടുന്നതെങ്കിൽ. മനസ്സിൽ ദു:ഖം ഉടലെടുക്കുന്നു. അപ്പോൾ അമിത പ്രതീക്ഷകളും ദു:ഖങ്ങൾക്ക് കാരണമായി ഭവിക്കുന്നു എന്ന് കാണാം. ഒന്നിനോടും അമിതമായ പ്രതീക്ഷകൾ ഉണ്ടാവാതെ മനസ്സിനെ നിയന്ത്രിച്ച് നിർത്തിയാൽ ഏറിവരുന്ന ദു:ഖങ്ങൾക്ക് തടയിടാനാകുമെന്ന്മ നസ്സിലാക്കാം. ആരിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാതിരിക്കുക. കിട്ടുന്ന എന്തിനേയും ഒരുപോലെ സ്വീകരിക്കുവാൻ മനസ്സിനെ പാകപ്പെടുത്തുകയാണ് വേണ്ടത്.

ജീവിതം സുഖ ദുഃഖ സമ്മിശ്രമാണന്ന് എടുത്തു പറയേണ്ട കര്യം ഇല്ലല്ലോ. സുഖങ്ങളിൽ സന്തോഷവും ദു:ഖങ്ങളിൽ സന്താപവും സ്വാഭാവികമാണ്.. എന്നാൽ സുഖത്തേയും ദു:ഖത്തേയും സ്വന്തം മക്കളെ പോലെ ഒരുപോലെകണ്ട് സ്നേഹിക്കാൻ പഠിച്ചാൽ നമ്മൾക്ക് ദു:ഖങ്ങളിൽ നിന്നും പതിയെ മുക്തി നേടാനാവും എന്ന് മനസ്സിലാക്കാം.

ആത്മവിശ്വാസമുള്ള ചിന്തകൾക്കൊണ്ട് ഹൃദയത്തെ നിറയ്ക്കുക, ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ വിജയിക്കുന്ന ചിത്രം മനസ്സിൽ സങ്കല്പിക്കുക.. അസൂയയും അമിത പ്രതീക്ഷകളും ഒഴിവാക്കി ജീവിതം നമ്മൾക്ക് “ചിരിച്ചുകൊണ്ട് ജീവിക്കാം”.

✍ശ്രീകുമാർ പെരിങ്ങാല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: