17.1 C
New York
Saturday, September 18, 2021
Home Literature ചിതയൊരുക്കുന്നവർ ( കവിത)

ചിതയൊരുക്കുന്നവർ ( കവിത)

അജിത്ത് - റാന്നി✍

ഇല്ലുറങ്ങാനെനിക്കാകില്ല തെല്ലും
കൺമുന്നിൽ കൂട്ടച്ചിത കത്തി നിൽപ്പൂ
കത്തിയമരുന്നതിൻ മുമ്പേയെത്രയോ
അഗ്നിയേൽക്കാനായ് കിടക്കുന്നു നിശ്ചലം.

ഉണ്ണുവാനാകുന്നില്ലന്നിലിപ്പോഴും
വെന്തമാംസത്തിൻ്റെ ഗന്ധം പരക്കുന്നു
ഉണ്ടവരും, ഊട്ടിയോരും പലർക്കുമായ്
സ്നേഹച്ചെരാതുകൾ ഏകിയോർ ഗന്ധം.

ധനികനില്ലലങ്കാരച്ചിതയും, ചന്ദന-
മുട്ടിയില്ലൊട്ടു കർമ്മവും പൂജയും
പട്ടില്ല, കൊട്ടില്ല, പാട്ടൊന്നുമില്ല
എല്ലാം സമൻമാരീയഗ്നികുണ്ഡത്തിൽ.

അറിയുന്നപോൽ ചില കർമ്മം ചെയ്യുന്ന –
നാഥരല്ലല്ലോ ഇവർ നാഥൻമാരായിരുന്നു
അലമുറകൾ കേട്ട് കരൾ വിങ്ങിപ്പൊട്ടേണ്ടാ
അതിനുള്ളവർ അകലത്തെവിടെയോ തേങ്ങും.

എണ്ണമില്ലാതെ മരണം പെരുകുമ്പോ-
ളെണ്ണുവാനാർക്കാണു നേരംഝടിതിയിൽ
വെണ്ണീറായ് മാറ്റേണം മറ്റൊരണ്ണത്തിനും
വിണ്ണിലേയ്ക്കെത്തുവാനൊരുക്കങ്ങൾ ചെയ്യണം.

കണ്ണു മറയ്ക്കും പുകച്ചുരുൾ കൊണ്ടെൻ്റെ
കണ്ണിണയുപ്പൻ്റെ നേത്രത്തിൻ തുല്യമായ്
സങ്കടക്കണ്ണീർ നിറയ്ക്കും മിഴികളെ
മറ്റൊരാൾ കണ്ടാൽ പുകയെ ശപിക്കാം.

അജിത്ത് – റാന്നി✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...

കേരള തനിമയിൽ കേളികൊട്ടുയർന്നപ്പോൾ മഞ്ച് ഓണാഘോഷം വർണ്ണശബളമായി

മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി ന്യൂജേഴ്‌സി: കേരളീയ വസ്ത്രമണിഞ്ഞ്  താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും , അവർക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാർ, മുത്തുക്കുടയുടെ അകമ്പടിയോടെ സർവ്വാഭരണ ഭൂഷണിതനായി ...
WP2Social Auto Publish Powered By : XYZScripts.com
error: