17.1 C
New York
Wednesday, September 22, 2021
Home US News ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ചീട്ടുകളി മത്സരം ജൂണ്‍ 19 ശനിയാഴ്ച ചിക്കാഗോ ക്‌നാനായ സെന്ററില്‍

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ചീട്ടുകളി മത്സരം ജൂണ്‍ 19 ശനിയാഴ്ച ചിക്കാഗോ ക്‌നാനായ സെന്ററില്‍

മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.)

മത്സരരംഗത്തും ചാരിറ്റിപരമായ കാര്യങ്ങളിലും വേറിട്ട ഒരു ശൈലിക്ക് രൂപം കൊടുക്കുന്ന പ്രസ്ഥാനമാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് ലോകം മുഴുവന്‍ കൊറേണ എന്ന മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണല്ലോ. ആയതിനാല്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മത്സരങ്ങളും സോഷ്യല്‍ ആക്ടിവിറ്റീസും വേണ്ടെന്ന് വച്ചിരിക്കുകയായിരുന്നു. എങ്കിലും ചീട്ടുകളി പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വീണ്ടും ഒരു ചീട്ടുകളി മത്സരം നടത്തുവാന്‍ തീരുമാനിച്ചു.

2021 ജൂണ്‍ 19 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 E., Oaktom Street, Deplaines IL 60018) വച്ചാണ് മത്സരം നടത്തുന്നത്.

ഈ വാശിയേറിയ മത്സരത്തില്‍ 28 ല്‍ ഒന്നാം സമ്മാനം പടിഞ്ഞാറേല്‍ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം സിറിയക്ക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം പീറ്റര്‍ കുളങ്ങര സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലം സമ്മാനം സൈമണ്‍ ചക്കാലപടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറും ട്രോഫിയുമാണ്.

റമ്മി മത്സരത്തില്‍ ഒന്നാം സമ്മാനം ലിന്റോ ജോസഫ് ഒറവക്കുഴിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ഒ.ഇ. ജോസഫ് ഒറവക്കുഴിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ജിബി കൊല്ലപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയും, നാലാം സമ്മാനം ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 151 ഡോളറുമാണ്.

ഈ വാശിയേറിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ചീട്ടുകളി പ്രേമികളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഭാരവാഹികളായ ബിനു കൈതക്കത്തൊട്ടി (പ്രസിഡന്റ്), ബൈജു പരുമല (വൈസ് പ്രസിഡന്റ്), മനോജ് വഞ്ചിയില്‍ (സെക്രട്ടറി), റോയി മുണ്ടയ്ക്കപ്പറമ്പില്‍ (ട്രഷറര്‍), സാജന്‍ മേലാണ്ടശ്ശേരിയില്‍ (ജോയിന്റ് സെക്രട്ടറി), മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.), സിബി കൈതക്കത്തൊട്ടിയില്‍ (ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍) റൊണാള്‍ഡ് പൂക്കുമ്പേല്‍ (ജോയിന്റ് കണ്‍വീനര്‍), രാജു ആക്കാത്തറ (ജോയിന്റ് കണ്‍വീനര്‍), സൈമണ്‍ ചക്കാലപ്പടവില്‍ (ടൂര്‍ണമെന്റ് ജഡ്ജ്), അലക്‌സ് പടിഞ്ഞാറേല്‍ (ടൂര്‍ണമെന്റ് ജഡ്ജ്) എന്നിവരുടെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പേഴ്‌സിന്റെയും പേരില്‍ സ്വാഗതം ചെയ്യുന്നു.

For More InformationO Binu Kaithakkathottiyil -+1 (773) 544-1975, Manoj Vanchiyil -+1 (847) 999-8070, sibi Kaithakkathottiyil   -+1 (773) 620-1202.

മാത്യു തട്ടാമറ്റം (പി.ആര്‍.ഒ.)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: