17.1 C
New York
Tuesday, August 3, 2021
Home Special ചാന്ദ്ര ദിനം-ജൂലൈ 21

ചാന്ദ്ര ദിനം-ജൂലൈ 21

✍ഷീജ ഡേവിഡ്

«അനന്ത, മജ്ഞാത, മവർണനീയം
ഈലോകഗോളം തിരിയുന്ന മാർഗം »

പ്രപഞ്ചം എന്ന അത്ഭുത പ്രതിഭാസം എന്നും നമ്മെ അമ്പരിപ്പിക്കുന്നതാണ്.1969 ജൂലൈ 21 -മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ ദിനം . മനുഷ്യചരിത്രത്തിലെ അവിസ്മരണീയ ദിനം,അഭിമാനപൂരിതമായ നിമിഷം. ഈ നിമിഷത്തിൽ ലോകം ഒന്നാകെ ശ്വാസം അടക്കി നിന്നു.ഈ ദിനത്തിന്റെ ഓർമയ്ക്കാണ് ജൂലൈ21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കയുടെ നീൽ ആംസ്ട്രോങ്ങ്,എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരാണ്
അപ്പോളോ 11 എന്ന അമേരിക്കൻ പേടകത്തിലേറി ചന്ദ്രനിലെത്തിയത്. ആദ്യം നീൽ ആം സ്‌ട്രോങ്ങും പിന്നീട് എഡ്വിൻ ആൾഡ്രിനും ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങി. മൈക്കൽ കൊളിൻസ് ആണ് കൊളമ്പിയ വാഹനം നിയന്ത്രിച്ചത്. അമേരിക്കയുടെ പതാക അവർ ചന്ദ്രനിൽ നാട്ടി. 21മണിക്കൂർ 31 മിനിറ്റ് അവർ അവിടെ ചെലവഴിച്ചു. «ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു കാൽവയ്പ്പ്, മാനവരാശിക്ക് ഒരു വൻ കുതിച്ചുചാട്ടം »എന്ന നീൽ ആംസ്ട്രോങ്ങിന്റെ വാക്കുകൾ വളരെ അർത്ഥവത്താണ്.

1957 ഒക്ടോബർ 4ന് റഷ്യയുടെ സ്പുട്നിക് 1 ബഹിരാകാശത്തു എത്തി. 1961ഏപ്രിൽ 12ന് റഷ്യക്കാരനായ യൂറി ഗാഗാറിൻ ബഹിരാകാശത്തു എത്തി. അദ്ദേഹം 108 മിനിറ്റ് കൊണ്ടാണ് ഭൂമിയെ ഒരു തവണ വലം വെച്ചത് . ഇതിനെതുടർന്നാണ് 1969 ലെ ചാന്ദ്രദൗത്യം നടക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ പദ്ധതി ഈ ചെറിയ കാൽവയ്പ്പിന്റെ വലിയ കുതിച്ചു ചാട്ടമായിരുന്നു.1969 മെയ് 25ന് അന്നത്തെ പ്രസിഡന്റ് ആയിരുന്ന ജോൺ.എഫ്. കെന്നഡി നാസയുടെ അപ്പോളോ ബഹിരകാശ പദ്ധതി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ ദശകത്തിന്റെ അവസാനം ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ ചന്ദ്രനിൽ എത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ചന്ദ്രനിലെ ഉപരിതല ഗുരുത്വാകർഷണം 1/6 ആണ്. അതായതു ഭൂമിയിൽ 60 കി. ഗ്രാം തൂക്കമുള്ള ഒരാൾക്ക് ചന്ദ്രനിലെ ഭാരം പത്തു ചന്ദ്രനെക്കുറിച്ചുള്ള പഠനത്തിന് സെലനോളജി എന്നും അതിന്റെ ശാസ്ത്രശാഖയെ സെലനോഗ്രാഫി എന്നും അറിയപ്പെടുന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവാണ് വിക്രം സാരാ ഭായി. ഡോക്ടർ ജഹാംഗീർ ഭാഭയാണ് ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയത്. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം ആര്യാഭട്ട ആണ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാണ് രാകേഷ് ശർമ ആദ്യമായി ബഹിരാകാശത്തു എത്തിയ ഇന്ത്യൻ വനിത ഹരിയാനയിലെ കർണാൽ സ്വദേശിയായ കൽപന ചൗളയാണ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു കഴിഞ്ഞ വനിതയാണ് സുനിതാ വില്യംസ്-,3 22ദിവസം, 17മണിക്കൂർ,15മിനിറ്റ്. ഭാരതത്തിന്റെ ത്രിവർണ പതാക ചന്ദ്രോപരി തലത്തിൽ നാട്ടിയ ചന്ദ്രയാനിലെ പേടകമാണ് മൂൺ ഇമ്പാക്ട്പ്രോബ്. ഭൂമിയുടെയും ബഹിരാകാശത്തിന്റെയും അന്തരീക്ഷങ്ങളെ വേർതിരിക്കുന്ന രേഖയാണ് കാർമൻ രേഖ.

കിലോ ആയിരിക്കും.നീൽ ആംസ്ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങിയ സ്ഥലം പ്രശാന്തസമുദ്രം, ലുണ 9 പര്യവേഷണം നടത്തിയ സ്ഥലമാണ് പ്രക്ഷുബ്
ധസമുദ്രം, അപ്പോളോ 15 ന്റെ പേടകമിറങ്ങിയ സ്ഥലം ജീർണതയുടെ
ചതുപ്പ് എന്നറിയപ്പെടുന്നു.ചന്ദ്രനിലെ ആഴം കൂടിയ ഗർത്തമാണ് ന്യൂട്ടൻ ഗർത്തം.ചന്ദ്രനിൽ ഇറങ്ങിയഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ചാൾ
സ് ഡ്യൂക്കി.-36വയസ്സ്.ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അലെൻ ഷെ
പ്പേർഡ് 47വയസ്സ്.

ഈ ചാന്ദ്ര ദിനത്തിൽ ജ്യോതി ശാസ്ത്രത്തിന്റെ പിതാവായ അരിസ്റ്റോട്ടിലിനെയും ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവായ അലക് സാണ്ടർ സിയോൾസ്കിയെയും നമ്മുടെ മിസൈൽ മാനായഎ. പി. ജെ.
അബ്ദുൽകലാമിനെയും എല്ലാം നന്ദിയോടെ സ്മരിക്കേണ്ടതാണ്.

ശാസ്ത്രം വളരെ വളരെ പുരോഗമിച്ചു കഴിഞ്ഞു. സ്വകാര്യ കമ്പനികളുമായിച്ചേർന്നു ബഹിരാകാശ യാത്ര നടത്തുന്നതിന് നാസ തീരുമാനിച്ചിരിക്കുന്നു. റിച്ചാർഡ് ബ്രാൻസൻ എന്ന ശതകോടീശ്വരൻ വെർജിൻ ഗലാക്റ്റിക്എന്ന തന്റെ ബഹിരാകാശകമ്പനിയുടെ വി. എസ്.എസ് യൂണിറ്റി റോക്കറ്റ് വിമാനത്തിൽ ഇന്ത്യൻ വംശജ സിരിഷ ബാൻഡ്ല, പൈലറ്റുമാരായ ഡേവ് മക്കേ,മൈക്കൽ മസൂച്ചി, ബെഥ്മോസസ്, കോളിൻ ബെന്നറ്റ് എന്നിവരുമായി സ്വന്തം നിലയ്ക്ക് ജൂലൈ 11ന് ബഹിരകാശം കണ്ടു തിരിച്ചെത്തി.11 മിനിറ്റ് ബഹിരകാശം ആസ്വദിച്ചു, മൂന്നു മിനിറ്റ് നേരത്തെ ഭാരമില്ലായ്മയും അനുഭവിച്ചു. ആമസോൺ സഹസ്ഥാപകനായ ജെഫ്ബെസോസ് സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ലുഒറിജിന്റെ വാഹനത്തിൽ ജൂലൈ 20 ന് യാത്രയ്ക്ക് തയ്യാറായിരിക്കുന്നു, . അന്താരഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്രികരെ എത്തിക്കാൻ നാസയെ സാഹായിച്ച സ്പേസ്എക്സ് സ്ഥാപകൻ എലൺ മസ്ക് ആവട്ടെ ചൊവ്വയിലേയ്ക്കും ചന്ദ്രനിലേയ്ക്കും മനുഷ്യരെ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.ദിവസവും ബഹിരാകാശ വിനോദയാത്രയ്ക്ക് ഒരുങ്ങുകയാണ് കോടീശ്വരന്മാർ. അറുനൂറോളം പേർ ടിക്കറ്റ് ബുക്ക്‌ ചെയ്‌തുകഴിഞ്ഞു. രണ്ടു ലക്ഷം മുതൽ രണ്ടരലക്ഷം ഡോളർ വരെയാണ് ടിക്കറ്റ് ചാർജ്.

പണമുള്ളവർക്ക് ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്യാനുള്ള അവസരം വിദൂരമല്ല.

✍ഷീജ ഡേവിഡ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com