17.1 C
New York
Thursday, June 17, 2021
Home US News ചാക്കോ ശങ്കരത്തിൽ പൊലിയാത്ത പൊൻകിരണം

ചാക്കോ ശങ്കരത്തിൽ പൊലിയാത്ത പൊൻകിരണം

പത്ര മാധ്യമങ്ങൾ വളരെ വിരളമായിരുന്ന പതിറ്റാണ്ടുകൾക്ക് മുൻപ് മലയാള ഭാഷയെ കൂടുതൽ സ്നേഹിക്കുവാനും നെഞ്ചോട് ചേർക്കാനും, വായനാശീലം വളർത്തിയെടുക്കുവാനും അമേരിക്കൻ മലയാളികളെ പഠിപ്പിച്ച തികഞ്ഞ ഒരു ഭാഷാസ്‌നേഹി.., അതിലുപരി ഒരു പച്ചയായ മനുഷ്യ സ്‌നേഹി ആയിരുന്നു പ്രിയപ്പെട്ട ചാക്കോ ശങ്കരത്തിൽ.

പുതിയ എഴുത്തുകാരെ എഴുത്തിന്റെ ലോകത്തേക്ക് വളർത്തിയെടുക്കാനും, പ്രോത്സാഹിപ്പിക്കുവാനുമായി ഫിലാഡൽഫിയയിൽ നിന്നും പ്രസിദ്ധീകരിച്ചുവന്ന ‘രജനി’ മാസിക’ യുടെ ജീവാത്മാവും പരമാത്മാവും മലയാള ഭാഷയെ നെഞ്ചോടു ചേർത്തു പിടിച്ച എഴുത്തുകാരനുമായിരുന്നു അദ്ദേഹം . ‘രജനി മാസിക’ യിലൂടെ നിരവധിപ്പേരെ എഴുത്തിന്റെ ലോകത്തേക്ക് അദ്ദേഹം ആനയിച്ചു. സാഹിത്യകാരന്മാരെ സ്നേഹിക്കുവാനും ആദരിക്കുവാനും എന്നും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രവാസി മലയാളികളുടെ മനസ്സിലെ മരണമില്ലാത്ത ഓർമ്മച്ചിത്രമാണ് ചാക്കോ ശങ്കരത്തിൽ.

രജനി മാസികയുടെ അണിയറ ശില്പികളായി ആദ്യകാലത്ത് പ്രവർത്തിക്കുവാൻ ലഭിച്ച നിയോഗമാണ് ‘മലയാളി മനസ്സ്’ തുടങ്ങാൻ ആവേശം പകർന്നതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

ഞങ്ങളുടെപിതൃ സഹോദരപുത്രൻ, ഭാഗ്യസ്മരണാർഹനായ ചാക്കോ ശങ്കരത്തിൽ വിടവാങ്ങിയിട്ട് ഇന്ന് (2021 മാർച്ച് 12ന് ) 16 വർഷം തികയുന്നു.

പൊലിയാത്ത പൊൻകിരണമായ ഈ ജ്യേഷ്ഠസഹോദരൻ്റെ പാവനസ്മരണയക്ക് മുന്നിൽ ‘മലയാളി മനസ്സിൻ്റെ’ ആദരാഞ്ജലികൾ അർപ്പിക്കുന്നു…

രാജു ജി. ശങ്കരത്തിൽ (ചീഫ് എഡിറ്റർ)
മാത്യു ശങ്കരത്തിൽ (മാനേജിംഗ് എഡിറ്റർ )
ഫാദർ ജോൺ ശങ്കരത്തിൽ (റസിഡന്റ് എഡിറ്റർ)

COMMENTS

2 COMMENTS

  1. A true lover of humanity, family, siblings, especially an emancipator of Malayalam literature, has left the world untimely at a time before reaching the epitome of reaping the fruits of his toil, of what he has planted, lifted so many of the present day writers to the world of literature, sacrificed his life for the emancipation of others, never made any monetary profit, rather had suffered a lot of loss for serving others, he is always remembered with gratitude, real affection , respect &?what not…May his great soul rest in the heavenly abode! may be busy there too serving others….

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

ന്യുയോര്‍ക്ക്: അമേരിക്കയില്‍ പാന്‍ഡെമിക് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും കൂടുതല്‍ പേര് പേര്‍  രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതര്‍ ജൂണ്‍ 16 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. അപകടത്തില്‍ പെടുന്നവര്‍ക്കും,...

ന്യൂയോർക്കിൽ കോവിഡ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ, ജനങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷം

ന്യൂയോർക്ക്: അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്ക് നിവാസികൾക്ക് ആശ്വാസത്തിൻ്റെ നാളുകൾ. നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി. ഗവർണർ ആൻഡ്രൂ ക്യൂമോ നിർബന്ധിത കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന് അറിയിപ്പ് വന്നതോടെ ന്യൂയോർക്ക് സംസ്ഥാനത്തോട്ടാകെ ചൊവ്വാഴ്ച...

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുമാപ്പു നല്‍കി ഫ്ലോറിഡാ ഗവര്‍ണര്‍

തല്‍ഹാസി (ഫ്ലോറിഡാ): കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ലംഘിച്ചതിന് കേസ്സില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പൊതുമാപ്പു നല്‍കുന്നതിനു ഉത്തരവിറക്കിയതായി ഫ്ലോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ജൂണ്‍ 16 ബുധനാഴ്ച അറിയിച്ചു....

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഫിലഡല്‍ഫിയ ഏഷ്യന്‍ ഫെഡറേഷന്‍ സ്വീകരണം നല്‍കി

ഫിലഡല്‍ഫിയ: സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജൂണ്‍ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap