17.1 C
New York
Saturday, December 4, 2021
Home Kerala ചരിത്ര സംഭവത്തെ തെറ്റായി ചിത്രീകരിച്ചു; 'മാലിക്കി' നെതിരെ ബീമാപള്ളിയിൽ പ്രതിഷേധം

ചരിത്ര സംഭവത്തെ തെറ്റായി ചിത്രീകരിച്ചു; ‘മാലിക്കി’ നെതിരെ ബീമാപള്ളിയിൽ പ്രതിഷേധം

തിരുവനന്തപുരം: ഫഹദ് ഫാസിൽ നായകനായ ‘മാലിക്’ സിനിമയ്‌ക്കെതിരെ ബീമാപള്ളിയിൽ പ്രതിഷേധം. ബീമാപള്ളി കൊള്ളക്കാരുടെയും ഭീകരവാദികളുടെയും താവളം എന്ന തരത്തിൽ സിനിമ ചിത്രീകരിച്ചു എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളിപരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്‌. ബീമാപള്ളി വെടിവയ്പ്പ് സിനിമ തെറ്റായി ചിത്രീകരിച്ചുവെന്നും 2009ലെ ബീമാപള്ളി വെടിവയ്പ്പിന് പിന്നിലെ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു . പി.ഡി.പി. സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ബീമാപ്പള്ളിയിലെ ഇരുവിഭാഗം ജനങ്ങളുടെ കഥയാണ് മാലിക് പറഞ്ഞുവെയ്‌ക്കുന്നത്. ചിത്രത്തിന് ജീവിച്ചിരിക്കുന്നവരുമായോ ചരിത്രസംഭവങ്ങളുമായോ ബന്ധമില്ലെന്ന് പറയുന്നുവെങ്കിലും ബിമാപള്ളിയിൽ നടന്ന വെടിവെയ്പിന്റെ രാഷ്‌ട്രീയമാണ് മാലിക് പറയാതെ പറയുന്നത്.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്ത മാലിക്കില്‍ റമദാ പള്ളിയുടെ പരിസരത്താണ് ചിത്രത്തിന്റെ കഥ പറയുന്നത്. തിരുവനന്തപുരം ജില്ലയിൽ ഫോറിൻ വസ്തുക്കളുടെയും, സി.ഡി.കളുടെയും പ്രധാന മേഖലയാണ് പള്ളിക്കു ചുറ്റുമുള്ള വാണിജ്യ കേന്ദ്രം. വാണിജ്യകേന്ദ്രത്തിൽ നിന്ന് തുടങ്ങി പിന്നീട് തോക്കുകൾ വരെ എത്തുന്ന ബീമാപള്ളിയാണ് സിനിമയിലൂടെ തെളിയുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. ബീമാപള്ളി സംഭവുമായി സിനിമയ്ക്കുള്ള സാമ്യം ചിത്രം ഇറങ്ങിയത് മുതല്‍ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: