17.1 C
New York
Wednesday, August 10, 2022
Home Special ചരിത്രം വഴിമാറിയപ്പോൾ- ബെൽച്ചി : 1 (“ചരിത്രസഞ്ചാരം..” -3)

ചരിത്രം വഴിമാറിയപ്പോൾ- ബെൽച്ചി : 1 (“ചരിത്രസഞ്ചാരം..” -3)

ബെൽച്ചി : 1

ബീഹാറിലെ ബെൽച്ചി എന്ന ഗ്രാമത്തിനെ ഇന്നാരും ഓർക്കുന്നുണ്ടാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ ഒരു പ്രധാന ഏട് അവിടെ തുടങ്ങുന്നു. 1977 ഓഗസ്റ്റിൽ ഇന്ദിരാഗാന്ധിയുടെ സന്ദർശനത്തോടെ വാർത്തയിലും, രാഷ്ട്രീയ ചരിത്രത്തിലും ബെൽച്ചി സ്ഥാനം പിടിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം തകർന്നടിഞ്ഞ കോൺഗ്രസിന്റെ ഉയർത്തെഴുനേൽപ്പിന്റെ ചരിത്രംകൂടിയാണത്….

ബെൽച്ചി – ഒരു കണ്ണുനീർ തുള്ളി :

ബെൽച്ചി അന്ന് പാട്നക്ക് ഒരുപാട് ദൂരെ, പാതി പണി തീർന്ന റോഡുകളും, പാലങ്ങൾക്കും അപ്പുറം ദാരിദ്ര്യത്തിന്റെയും, കഷ്ടപ്പാടിന്റെ, ജാതിവെറിയുടെയും ശാപം ഏറ്റുവാങ്ങി നിൽക്കുന്ന ഒരിടം ആയിരുന്നു. ഇന്ത്യൻ നാഗരികത ബെൽച്ചിയിലേക്കുള്ള പാതി വഴിയിൽ അറച്ചു നിന്നു…

ജാതിഭ്രാന്തിന്റെ കോമരങ്ങൾ ഉറഞ്ഞു തുള്ളിയ 1977 കാലം. ഇന്ന് ദളിത് എന്ന് വിളിക്കുന്ന അന്നത്തെ ഹരിജനം എന്നറിയപ്പെടുന്ന ഒരു വിഭാഗത്തിലെ ഒട്ടേറെ പേർ ജീവനോടെ അഗ്നിയിൽ ഹോമിക്കപ്പെട്ടു. ഭാരതത്തിന്റെ വലിയ ശാപമായ
ജാതിവെറിയുടെ മറ്റൊരു കുരുതി. ഉയർന്ന ജാതിക്കാർ ആയ വലിയ ഫ്യൂഡൽ പ്രഭുക്കൾ ആയിരുന്നു ആ കുരുതിക്ക് പിന്നിൽ.

പതിനൊന്നു ഹരിജനങ്ങൾ പിന്നോട്ട് കൂട്ടിക്കെട്ടിയ കൈകളുമായി വെടിവെക്കപെട്ട ശേഷം തീകുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെട്ടു. മെയ്‌ 27 ന് സംഭവിച്ച കൂട്ടക്കുരുതി ലോകം അറിയാൻ ഓഗസ്റ്റ് വരെ സമയം എടുത്തു. ഇലക്ട്രോണിക് മാധ്യമങ്ങളും, നവ മാധ്യമങ്ങളും ഇല്ലാത്ത കാലം. ദളിതന്റെയും, ദരിദ്രന്റെയും കഥകൾക്ക് ഇന്ത്യൻ സമ്പന്ന – മദ്ധ്യ വർഗത്തിന് താല്പര്യം ഒട്ടുമേ ഇല്ലാത്ത കാലം.

സഞ്ചാരയോഗ്യയമായ ഒരു റോഡ് പോലും ഇല്ലാത്ത, ബെൽച്ചി. പാടങ്ങളും, കുറ്റിക്കാടുകളും, പുഴയും കടന്ന് വേണം ഇരുപത് നാഴിക അകലെയുള്ള പോലീസ് സ്റ്റേഷനിൽ എത്താൻ.

ചില ദുരന്തങ്ങൾ ചരിത്രത്തിന്റെ ഗതി മറ്റും. ഓസ്ട്രിയയുടെ ആർച് ഡ്യൂക്കിനെ കൊലപ്പെടുത്തിയതിന്റെ പരിണിത ഫലം ഒന്നാം ലോക മഹായുദ്ധമായിരുന്നു.

1977 മാർച്ചിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിര റായ്‌ബറേലിയിൽ രാജ് നാരായൺനോട്‌ 55000 വോട്ടിന് പരാജയപ്പെട്ടു.

പരാജയത്തിന്റെ ആഴങ്ങൾ :


ജനത പാർട്ടി 40% വോട്ടുനേടി. 298 സീറ്റ്‌ നേടി ജനത പാർട്ടി അധികാരത്തിലേക്ക് കുതിച്ചു. 153 സീറ്റ്‌ നേടിയ കോൺഗ്രസ്‌ പരാജയത്തിന്റെ രുചി അറിഞ്ഞു. ഉത്തർപ്രദേശിലും, ബിഹാറിലും, ഹരിയാനയിലും, ഡൽഹിയിലും ഒരു സീറ്റ്‌ പോലും ലഭിച്ചില്ല. ദക്ഷിണേന്ത്യയിൽ ആണ് കോൺഗ്രസ്‌ പിടിച്ചു നിന്നത്.

പെട്ടെന്നവർ ഇന്ത്യൻ രാഷ്ട്രീത്തിൽ ഒന്നുമല്ലാതായി !!

തിരഞ്ഞെടുപ്പ് ഫലം വന്ന് അടുത്ത ദിവസം തന്നെ അടിയന്തരാവസ്ഥ പിൻവലിച്ചു.

മാർച്ച്‌ 22ന് പ്രധാനമന്ത്രിപദം രാജി വെച്ചപ്പോൾ ഇന്ദിര പാർലിമെന്റ് അംഗം അല്ലാതായി.

റായ്‌ബറേലിയിലെ തോൽവി പ്രതിപക്ഷ നേതാവ് ആകാനുള്ള സാധ്യത ഇല്ലാതാക്കി .

കോൺഗ്രസ്‌ പ്രസിഡണ്ട്‌ പദവിയും ഇല്ലാതെ അവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നും അല്ലാതായി.

ഏതൊരു സാധാരണ ഇന്ത്യൻ സ്ത്രീയെപ്പോലെ ഒരു ഇന്ത്യൻ സ്ത്രീ .

അവർ ഇന്ദിരാ പ്രിയദർശിനി നെഹ്‌റു ഗാന്ധി എന്ന ഇന്ദിരാഗാന്ധി മാത്രം ആയി.

ചില പരാജയങ്ങൾ അങ്ങിനെ ആണ്, അത് നമ്മളെ ഒന്നും അല്ലാതാക്കും….

വിശ്വസ്തർ എന്ന് കരുതിയിരുന്ന ബറുവയും, ചവാനും, രജനി പട്ടേലും, സിദ്ധാർത്ഥ ശെങ്കർ റായ്‌ യും ബ്രഹ്മാനന്ദ റെഡ്‌ഡിയും അവരെ കണ്ടാൽ തിരിച്ചറിയാതെയായി. ജനതാ ഗവണ്മെന്റ് രാഷ്ട്രീയ തേജോവധത്തിനു വേണ്ടി പടച്ചുണ്ടാക്കിയ കേസ്സുകളിൽ ഇന്ദിരാഗാന്ധിക്കെതിരെ സാക്ഷി മൊഴി നൽകാൻ ഇവരൊക്കെ ക്യു നിൽക്കുന്ന കാഴ്ച്ച പിന്നീട് ഇന്ത്യൻ രാഷ്ട്രീയം കണ്ടു.

ഇന്ദിരയെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ മൊറാർജിയും കൂട്ടരും തുറന്നു വിട്ടത് കേസുകളുടെ ഒരു മലവെള്ളപാച്ചിലായിരുന്നു.
ഷാ കമ്മീഷൻ മുതൽ ട്രിക്കാ കമ്മീഷൻ വരെ. സി ബി ഐ മുതൽ ഗവണ്മെന്റിന്റെ അന്വഷണ ഏജൻസികളത്രയും ക്രിമിനൽ കേസുകൾ ചാർജ് ചെയ്തു.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു കഴിഞ്ഞ് ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകൻ എഴുതിയത് ഇങ്ങെനെ ആയിരുന്നു. “ജനതാ ഗവണ്മെന്റ് ഇന്ദിരയ്ക്കെതിരെ വേട്ടയാടൽ നടത്തിയില്ലായിരുന്നെകിൽ, ഒരുപക്ഷെ അവർ ഹിമാലയസാനുക്കളുടെ അടുത്തെവിടെയെങ്കിലും ശിഷ്ട കാലം വിശ്രമ ജീവിതം നയിച്ചേനെ”.

അങ്ങനെ അധികാരം പോയി, വിശ്വസ്തർ കൈവിട്ട്, കേസുകൾക്ക് മേൽ കേസുകളും ആയി, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരിക്കലും ഇന്ദിര തിരിച്ചു വരില്ല എന്നുറപ്പിച്ച കാലഘട്ടത്തിൽ ആണ് ബെൽച്ചിയിലെ ദുരന്തം അവർ അറിയുന്നത്.

ഇന്ദിരാഗാന്ധി എന്ന സാധാരണ സ്ത്രീ അവിടെ , ആ നിമിഷത്തിൽ അസാധാരണ സ്ത്രീ ആകുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. ചില സാധാരണക്കാർ അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ വിധി കല്പിതം പോലെ, ഒഴുക്കിൽ എന്നതു പോലെ അസാധാരണ തീരുമാനങ്ങളിൽ എത്തപ്പെടും. അത് ചരിത്രം ആവും….

ബീഹാർ പ്രദേശ് കോൺഗ്രസ്‌ ഓഫീസായ സദ്ദക്കത് ആശ്രമത്തിൽ ഒരു ഫോൺ ബെൽ മുഴങ്ങി. പുതുതായി നിയമിതനായ
പി. സി.സി അധ്യക്ഷൻ കേദാർ പാണ്ഡെ ഫോൺ അറ്റൻഡ് ചെയ്തു.

അങ്ങേത്തലക്കൽ ഒരു സ്ത്രീ ശബ്ദം ആയിരുന്നു. ഏതാനം നിമിഷങ്ങളുടെ ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ കേദാർ പാണ്ഡെ എന്ന
പി. സി. സി പ്രസിഡന്റ്‌ അടുത്തു നിന്നവരോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,

അവർ വരുന്നു ,

ഇന്ദിരാഗാന്ധി !!!

( തുടരും.. )

ബോബി മാർക്കോസ്, ചരിത്രസഞ്ചാരി ©✍
charitrasanchari@gmail.com

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: