17.1 C
New York
Wednesday, August 10, 2022
Home US News ചരിത്രം തിരുത്തി അധികാരമേറ്റ പിണറായി സർക്കാരിന് പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെയും, അമേരിക്കൻ റീജിയണിന്റെയും...

ചരിത്രം തിരുത്തി അധികാരമേറ്റ പിണറായി സർക്കാരിന് പി എം എഫ് ഗ്ലോബൽ കമ്മിറ്റിയുടെയും, അമേരിക്കൻ റീജിയണിന്റെയും അഭിനന്ദനങ്ങൾ

(പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )

ന്യൂയോർക്ക്: നാലു പതിറ്റാണ്ടിനു ശേഷം കേരളത്തിൽ തുടർഭരണം  ഏറ്റെടുത്ത കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും മറ്റു ക്യാബിനറ്റ് മന്ത്രിമാർക്കും പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന അഭിനന്ദനങ്ങൾ അറിയിച്ചു. കഴിഞ്ഞ 5 വർഷം പ്രവാസികളുടെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ മുഖ്യമന്ത്രിയും സർക്കാരും കാണിച്ചിരുന്നതായും,   പ്രവാസി കാര്യ വകുപ്പ്  മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തതിൽ ഏറെ സന്തോഷം ഉണ്ടെന്നും സർക്കാരുമായി എല്ലാ പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് പ്രവാസി  വിഷയങ്ങളിൽ പി.എം.എഫ് മുൻ പന്തിയിൽ തന്നെ ഉണ്ടാകുമെന്നും ഗ്ലോബൽ പ്രസിഡണ്ട് എം.പി സലീം (ഖത്തർ) പറഞ്ഞു. 

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭക്ക് ഇനിയും കുറെ നല്ല കാര്യങ്ങൾ പ്രവാസികൾക്കും അതുപോലെ നാട്ടുകാർക്കും ഈ ദുരന്ത കാലത്ത് ചെയ്യാൻ ആവുമെന്ന് വിശ്വസിക്കുന്നു. കേരളാ സർക്കാരിന് എല്ലാ വിധ ആശംസകളും നന്മയും നേരുന്നതായി ഗ്ലോബൽ ചെയർമാൻ ഡോ: ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി. പി ചെറിയാൻ, നോർത്ത് അമേരിക്ക  റീജിയൺ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവർ സംയുക്ത വാർത്താകുറിപ്പിൽ അറിയിച്ചു. 

പ്രവാസി മലയാളീ ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠത്തിന്റെ അധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ നോർത്ത് അമേരിക്ക റീജിയണലിന്റെ അനുമോദനങ്ങൾ വീണ്ടും  അധികാരത്തിലേറിയ കേരളാ  സർക്കാരിന് നേർന്നു. യോഗത്തിൽ  തോമസ് രാജൻ, ടെക്‌സാസ് (വൈസ്.പ്രസിഡന്റ്),

സരോജ വർഗീസ്, ഫ്ലോറിഡ (വൈസ് പ്രസിഡന്റ്), ലാജി തോമസ്,  ന്യൂയോർക്ക് (സെക്രട്ടറി), രാജേഷ് മാത്യു, അരിസോണ (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കൽ, കണക്ടികട്ട്  (ട്രഷറാർ), റിനു രാജൻ, സിയാറ്റിൽ (ജോയിന്റ് ട്രഷറാർ).വിവിധ ഫോറങ്ങളുടെ അധ്യക്ഷന്മാരായ മാത്യുസ് ടി.മാത്യൂസ്,  ഷീല ചെറു, പ്രൊഫ.സഖറിയ മാത്യു, ഡോ.അന്നമ്മ സഖറിയ, ബോബി വർക്കി, സൈജു വർഗീസ്, പൗലോസ് കുയിലാടൻ, സാജൻ ജോൺ, സഞ്ജയ് സാമുവേൽ, തോമസ് ജോസഫ്, ടോം ജേക്കബ്, നിജോ പുത്തൻപുരക്കൽ എന്നിവർ സംസാരിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: