17.1 C
New York
Wednesday, July 28, 2021
Home India ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു: ആശങ്കയോടെ കൊളംബോ തീരദേശം

ചരക്കുകപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു: ആശങ്കയോടെ കൊളംബോ തീരദേശം

കൊളംബോ: ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം ആറു ദിവസം കഴിഞ്ഞിട്ടും നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് കൊളംബോ തീരത്ത് വെച്ച് ചരക്ക് കപ്പലിൽ തീപടർന്നത്.

രാസവസ്തുക്കൾ കയറ്റി ഗുജറാത്തിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ പതാകയുള്ള എംവി എക്സ്പ്രസ് എന്ന കപ്പലിനാണ് തീപിടിച്ചത്. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമാണത്തിനായുള്ള രാസവസ്തുക്കളും, അസംസ്കൃത വസ്തുക്കളുമാണ് കപ്പലിൽ 1486 കണ്ടെയ്നറുകളിൽ ഉള്ളത്. ഈ ചരക്കുകളിൽ 25 ടൺ നൈട്രിക് ആസിഡും ഉൾപ്പെടുന്നു.

ഇന്ത്യ, റഷ്യ, ഫിലിപ്പിൻ, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യക്കാർ 5 പേരുണ്ട് . കൊളംബോ തുറമുഖത്ത് അടുക്കാനായി തീരത്തുനിന്ന് 9.5 നോട്ടിക്കൽ മൈൽ അകലെ (18 കിലോമീറ്റർ) നങ്കൂരമിട്ടു കിടക്കുമ്പോഴായിരുന്നു അപകടം. ശ്രീലങ്കൻ നാവിക സേനയ്ക്ക് സഹായവുമായി ഇന്ത്യൻ തീരസംരക്ഷണ സേനയുടെ രണ്ടു ബോട്ടുകളും, വിമാനവും രംഗത്തുണ്ട്. അടിയന്തര ഘട്ടത്തിൽ പുറപ്പെടാൻ തയ്യാറായി കൊച്ചി, ചെന്നൈ, തൂത്തുക്കുടി, എന്നിവിടങ്ങളിലെ കോസ്റ്റ് ഗാർഡ് കപ്പലുകൾ തയ്യാറായി നിൽക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ സഹായം ശ്രീലങ്ക ആവശ്യപ്പെട്ടത്.

തീ അണയ്ക്കാനുള്ള ശ്രമത്തിന് തടസ്സം നിൽക്കുന്നത് പ്രതികൂല കാലാവസ്ഥയാണ്. അതിശക്തമായ കാറ്റാണ് വീശുന്നത്. കപ്പലിലുള്ള നൈട്രിക് ആസിഡ് വെച്ചിരുന്ന ഭാഗത്തു നിന്നാണ് തീ പടർന്നത് എന്നാണ് വിവരം. പ്രതികൂല കാലാവസ്ഥ മൂലം കപ്പലിലെ കണ്ടെയ്നറുകൾ തമ്മിൽ കൂട്ടിയിടിച്ചു വീണുണ്ടായ സ്ഫോടനം മുലമാണു തീ പടരാനുള്ള കാരണം എന്ന് സംശയിക്കുന്നു.

ശ്രീലങ്കൻ നാവിക സേനയുടെ പ്രത്യേക സംഘവും ഇന്ത്യൻ തീരസംരക്ഷണ സേനയും സംയുക്തമായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2021

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും...

വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കണം. വ്യാപാരികൾ ധർണ്ണ നടത്തി.

ഭാരതീയ വ്യാപാരി വ്യവസായി സംഘ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക് അടിസ്ഥാനത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവദിക്കുക, വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക, വ്യാപാരമേഖലയിൽ...

പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു.

കോട്ടയം പ്രകൃതി സംരക്ഷണ ദിനത്തിൽ കോട്ടയം CMS ഹയർ സെക്കണ്ടറി സ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ളബ് ന്റെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ പൂച്ചെടികൾ നട്ടു. സ്കൂൾ നടപ്പാക്കുന്ന ഹരിതം സുന്ദരം എന്റെ നാട് ,...

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com