17.1 C
New York
Wednesday, September 22, 2021
Home US News ചങ്ങനാശേരി - കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി

ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി

ആന്റണി ഫ്രാന്‍സീസ് വടക്കേവീട്

ചിക്കാഗോ: സഹവസിക്കാനും സഹകരിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറായാല്‍ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി.


അക്കരപ്പച്ച നോക്കിയിരിക്കാതെയും അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് നിന്നുകൊടുക്കാതെയും ആര്‍ജിച്ച കഴിവുകള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനമായിരുന്നു ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ ചങ്ങനാശേരി – കുട്ടനാട് നിവാസികളും, ചങ്ങനാശേരി എസ്ബി- അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബര്‍ പതിനൊന്നിനു പകല്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍സ് വുഡ് പാര്‍ക്കിലേക്ക് നടത്തിയ ചങ്ങനാശേരി – കുട്ടനാട് പിക്‌നിക്കിലേക്കുള്ള ചുവടുവയ്പുകള്‍.


രാവിലെ പത്തിന് പിക്‌നിക്ക് ആരംഭിച്ചു. ജോസഫ് നെല്ലുവേലി പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മനോജ് തോമസ്, സണ്ണി വള്ളിക്കളം, ബിജി കൊല്ലാപുരം എന്നിവര്‍ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു.


കൂട്ടായ്മയുടെ വൈവിധ്യത, ജനസാന്നിധ്യം, അനുകൂലമായ കാലാവസ്ഥ, വിഭവസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍, പ്രായഭേദമെന്യേ വിവിധ മത്സര വിനോദ പരിപാടികള്‍ എന്നിവ പങ്കെടുത്ത ഏവരേയും കൂടുതല്‍ ആസ്വാദ്യജനകവും സജീവവുമാക്കിക്കൊണ്ട് അവിസ്മരണീയ അനുഭവം സമ്മാനിച്ചു.
ജനസേവനത്തിലൂടെ ലോക സേവനമെന്ന മഹത്തായ ആശയവും സൗഹൃദ കൂട്ടായ്മയും സഹജീവികളോടുള്ള പരസ്പര ബഹുമാനവും അംഗീകാരവും എന്ന വലിയ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുകയുമെന്നതുമാണ് നമ്മുടെ ഈ പിക്‌നിക്കിന്റെ പ്രധാനപ്പെട്ട ഉദ്ദേശലക്ഷ്യങ്ങള്‍.


പ്രാദേശികമായ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് അതതു പ്രദേശവാസികളുടെ ഊടും ഉറപ്പും എന്ന യാഥാര്‍ത്ഥ്യം ചങ്ങനാശേരി- കുട്ടനാട് നിവാസികള്‍ ഈ സൗഹൃദ കൂട്ടായ്മയിലൂടെ തിരിച്ചറിഞ്ഞു.


ആഗ്രഹവും ആര്‍ജ്ജവവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൂടെയുള്ള ഏതാനും വ്യക്തികള്‍ കാര്യദര്‍ശികളായി പിക്‌നിക്ക് നടത്തുന്നതിനുവേണ്ടി അണിനിരന്നപ്പോള്‍ വലിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനും യാഥാര്‍ത്ഥ്യമാക്കുവാനും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പിക്‌നിക്കിന്റെ വന്‍ വിജയത്തിന്റെ പിന്നിലെ രഹസ്യവും അതുതന്നെ.


സ്വന്തം പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാനുള്ള ക്ഷമയും മനസാന്നിധ്യവുമാണ് പ്രവര്‍ത്തന വേദികളേയും കര്‍മ്മരംഗത്തേയും വിശിഷ്ടമാക്കുന്നതെന്ന് ഈ പിക്‌നിക്കിന്റെ വിജയകരമായ നടത്തിപ്പിലൂടെ ഒരിക്കല്‍ക്കൂടി തെളിയിച്ചു.
കാര്യദര്‍ശികളായി ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വ്യക്തികളുടേയും മനസില്‍ ബാക്കിയായതു ചാരിതാര്‍ത്ഥ്യം മാത്രമാണെന്നതു തീര്‍ച്ചയാണ്.


പിക്‌നിക്ക് വൈകുന്നേരം ആറു മണിക്ക് പര്യവസാനിച്ചു. പിക്‌നിക്കിന്റെ വിജയത്തിനു നേതൃത്വം നല്‍കിയവര്‍:  മനോജ് തോമസ് (ജനറല്‍ കോര്‍ഡിനേറ്റര്‍), കോര്‍ഡിനേറ്റേഴ്‌സായ ബിജി കൊല്ലാപുരം, ബോബന്‍ കളത്തില്‍, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പില്‍, ഷിബു അഗസ്റ്റിന്‍, ജോഷി വള്ളിക്കളം, ജോജോ വെങ്ങാന്തറ, രാജന്‍ തലവടി, സാലിച്ചന്‍ തായങ്കരി, സണ്ണി വള്ളിക്കളം, ആന്റണി ഫ്രാന്‍സീസ് എന്നിവരാണ്.

ആന്റണി ഫ്രാന്‍സീസ് വടക്കേവീട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം: മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം...

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് സി പി എമ്മിൽ ചേർന്ന പി എസ് പ്രശാന്തിന് ചുമതല നൽകി സി പി എം.

കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ആയിട്ടാണ് ചുമതല. നീണ്ട വർഷത്തെ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നത്. നെടുമങ്ങാട് യു ഡി എഫ് സ്ഥാനാർഥിയായി മൽസരിച്ച...

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: