17.1 C
New York
Sunday, June 13, 2021
Home Travel ചക്ക എരിശ്ശേരി (ദീപ നായർ (deepz)ബാംഗ്ലൂർ)

ചക്ക എരിശ്ശേരി (ദീപ നായർ (deepz)ബാംഗ്ലൂർ)

എല്ലാവർക്കും നമസ്‌കാരം

കേരള രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന അഗ്നിനക്ഷത്രം
ശ്രീ കെ ആർ ഗൗരിയമ്മ,
പ്രശസ്ത നടനും എഴുത്തുകാരനും ദേശീയപുരസ്കാരജേതാവുമായ ശ്രീ മാടമ്പ് കുഞ്ഞുക്കുട്ടൻ,
പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ ഡെന്നീസ് ജോസഫ് എന്നിവർക്ക് ആദരാഞ്ജലികൾ🙏🙏🙏

എന്തായാലും എല്ലാവരേയും വിറപ്പിച്ചുകൊണ്ട് കുഞ്ഞൻകൊറോണയുടെ താണ്ഡവം തുടരുന്നു. അടുത്തറിയുന്നവരും ബന്ധുമിത്രാദികളും കുഞ്ഞന്റെ കൈകളിൽ ഞെരിഞ്ഞമർന്നു രക്ഷപ്പെട്ടു വരുന്നു. വെള്ളിത്തിരയിലെ ചില പരിചിതമുഖങ്ങൾ ഓർമ്മയായി. കേരളമടക്കം പല സംസ്ഥാനങ്ങളും ലോക്ഡൗണിൽ. എല്ലാവരും സൂക്ഷിച്ചും ശ്രദ്ധിച്ചും അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചും കഴിയുക. നമുക്കൊരുമിച്ച് പൊരുതാം കൊറോണക്കെതിരെ.

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയെക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല.കേരളത്തിലെ ഒട്ടുമിക്ക വീട്ടുമുറ്റത്തും വലിയ വിലയൊന്നുമില്ലാതെ കായ്ച്ചു മൂത്തു പഴുത്തു തന്റെ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുന്ന പാവം പ്ലാവ്. ചക്കപ്പുഴുക്ക് കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാമെന്ന് പഠനങ്ങൾ തെളിയിച്ചപ്പോൾ ആ പാവത്തിന് കുറച്ചൊരു നല്ലകാലം വന്നു. കഴിഞ്ഞ വർഷം ലോക്ഡൗണിൽ വീട്ടിനകത്തകപ്പെട്ട മലയാളി ചക്കയുടെ മുള്ളൻ പുറംതോടൊഴികെ മറ്റെല്ലാം ഭക്ഷ്യയോഗ്യമെന്നു കണ്ടെത്തി. പഴിച്ച നാവുകൊണ്ട് പുകഴ്ത്തി പാടി. ഒന്നുമറിയാതെ മിഴിച്ചിരുന്നുപോയി പാവം ചക്ക.

വീട്ടിൽ സാധാരണ ഉണ്ടാക്കാറുള്ളത് ഇടിച്ചക്ക കൊണ്ട് സാമ്പാർ,പുളിങ്കറി,മെഴുക്കുപുരട്ടി,പൊടിത്തൂൽ ഇവയും മൂത്ത ചക്കച്ചുളകൊണ്ട് എരിശ്ശേരിയും ആണ്. ചക്കപ്പുഴുക്ക്, ചക്ക അവിയൽ എന്നിവ ഞങ്ങളുടെ നാട്ടിൽ ഇല്ല. ഈയിടക്കാണ് ഞാൻ അതൊക്ക ഉണ്ടാക്കി നോക്കിയത്. അപ്പോ ഇന്ന് ചക്ക എരിശ്ശേരിയുടെ പാചകക്കുറിപ്പിലൂടെ ഒന്നു പോയി വരാം.

ആവശ്യമുള്ള സാധനങ്ങൾ

മൂത്തു പാകമായ പഴുക്കാത്ത ചക്കച്ചുള-2കപ്പ്
ചക്കക്കുരു-10എണ്ണം
വെള്ളം-1/4കപ്പ്
മഞ്ഞൾപ്പൊടി-1/4ടീസ്പൂൺ
മുളകുപൊടി-1ടീസ്പൂൺ
ഉപ്പ് പാകത്തിന്
കറിവേപ്പില-1തണ്ട്

അരയ്ക്കാൻ

നാളികേരം-1/2മുറി
ജീരകം-ഒരു നുള്ള്

വറുത്തുകൊട്ടാൻ

വെളിച്ചെണ്ണ-5 ടേബിൾ സ്പൂൺ
കടുക്-1ടീസ്പൂൺ
ഉഴുന്നുപരിപ്പ്-1ടീസ്പൂൺ
ഉണക്കമുളക്-2എണ്ണം
കറിവേപ്പില-1തണ്ട്
നാളികേരം-1കപ്പ്

പാകം ചെയ്യുന്ന വിധം

ചക്കച്ചുളയും കുരുവും ചെറുതായി മുറിച്ച് കുക്കറിലിട്ട് ഉപ്പ,മഞ്ഞൾപ്പൊടി,മുളകുപൊടി ചേർത്ത് കാൽ കപ്പ് വെള്ളം ഒഴിച്ചു മൂന്നോ നാലോ വിസിൽ വരുന്നതുവരെ വേവിക്കുക.

നാളികേരം ജീരകം ചേർത്ത് മയത്തിൽ അരച്ചുവയ്ക്കുക.

പ്രഷർ പോയിക്കഴിഞ്ഞാൽ കുക്കർ തുറന്ന് മത്തുകൊണ്ട് കഷണങ്ങൾ നന്നായി ഉടച്ചെടുക്കണം. അരപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. കറിവേപ്പില താഴ്ത്തി സ്റ്റൗവ് ഓഫ് ചെയ്ത് അടച്ചുവയ്ക്കുക.

വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, ഉഴുന്നുപരിപ്പ്, മുളക് മൂപ്പിച്ച് നാളികേരവും ,കറിവേപ്പിലയും ചേർത്ത് സ്വർണ്ണവർണ്ണമാകുന്നതുവരെ വറുത്ത് കറിയിൽ ചേർക്കുക. നന്നായി ഇളക്കി വിളമ്പാം. രുചികരമായ പാലക്കാടൻ ചക്ക എരിശ്ശേരി തയ്യാർ. എന്താ ഈ ചക്ക സീസൺ കഴിയുന്നതിനു മുമ്പേ ഒരു കൈ നോക്കാം അല്ലേ.

ദീപ നായർ (deepz)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap