17.1 C
New York
Wednesday, August 10, 2022
Home Special ചക്കപ്പുഴുക്കും മാമ്പഴപ്പുളിശേരിയും (ലേഖനം)

ചക്കപ്പുഴുക്കും മാമ്പഴപ്പുളിശേരിയും (ലേഖനം)

രാജൻ പടുതോൾ✍

ആരോഗ്യകാര്യങ്ങളില്‍ വളരെ ജാഗ്രത ആവശ്യമുള്ള കാലമാണിത്.ശരീരത്തെ രോഗം ബാധിക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ആഗോളതലത്തില്‍ ”മാരിവിത്ത്” വാരിവിതയ്ക്കുന്ന ഒരു രോഗഭീഷണി നാം ആദ്യമായിട്ടാണ് അനുഭവിക്കുന്നത്. ആരോക്കെയാണ് രോഗവാഹകരെന്നറിയില്ല – ഞാനാവാം , നിങ്ങളാവാം, അയല്‍പക്കക്കാരോ അപരിചിതരോ ആരും ആവാം.

കണ്‍മുമ്പില്‍ ഒളിച്ചുകളിക്കുന്ന ഈ മഹാമാരിയുടെ വെെറസിനെ ചെറുക്കുന്നതില്‍ ഭരണാധികാരികള്‍ക്ക് അവരുടേതായ നിക്ഷിപ്തതാത്പര്യങ്ങളുണ്ടാവും.കെട്ടിപ്പിടിച്ചും കെെകുലുക്കിയും ഗുസ്തികൂടിയും തിക്കിത്തിരക്കിയും സമൂഹജീവിയായി ജീവിച്ചുപോന്ന മനുഷ്യരോട് കയ്യെത്താത്ത ദൂരത്തില്‍ മാറിനില്‍ക്കാനും വീട്ടിലേയ്ക്ക് ഉള്‍വലിയാനും സാമൂഹിക അകലം പാലിയ്ക്കാനും കല്‍പ്പിക്കുന്നത് പൗരന്മാരുടെ ആരോഗ്യം രക്ഷിക്കുന്നതോടൊപ്പം അവരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പരിമിതപ്പെടുത്തുവാന്‍ ഭരണകൂടത്തിന് (state )കിട്ടിയ അവസരം കൂടിയാണ്. വരുംകാലങ്ങളില്‍ പ്രജാവത്സലനായ രാജാവിന്റെ അവതാരമാവാന്‍ ഈ അവസരം ഭരണാധികാരികള്‍ ഉപയോഗപ്പെടുത്തിയേക്കാം. അധികാരികളില്‍ ഫാസിസത്തിന്റെ അടയാളങ്ങളെല്ലാം കാണുമ്പോഴും പ്രാണരക്ഷക്ക് മുന്‍ഗണന നല്‍കുന്ന പൗരന്മാര്‍ക്കും പക്ഷേ മറ്റു പോംവഴികളില്ല.

രോഗത്തെ പ്രതിരോധിക്കുവാനുള്ള ജാഗ്രതയില്‍ പൗരധര്‍മം മറന്നുപോകരുത് എന്ന് ഒരു ഭരണകൂടവും ജനങ്ങളോട് പറയില്ല. അത് ഓര്‍ക്കേണ്ടത് ജനങ്ങളാണ്. സര്‍ക്കാരിനെ അനുസരിക്കുക മാത്രമല്ല മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുവാന്‍ ജാഗ്രതപുലര്‍ത്തേണ്ടതും പൗരധര്‍മമാണ്‌. ‘അടിയന്തരഘട്ടം ഒഴിഞ്ഞുപോകട്ടെ , എന്നിട്ടാവാം മറ്റു കാര്യങ്ങള്‍’ എന്നാവും ഏത് ഭരണാധികാരിയും നമ്മളെ ആശ്വസിപ്പിക്കുന്നത്. മറുവാക്ക് ഇല്ലാത്ത ഒരു ആശ്വാസമാണത്. ഈ മഹാമാരി ചെറുക്കാന്‍ നമ്മള്‍ വീട്ടിലടച്ചിരുന്നേ മതിയാവു എന്ന് ആര്‍ക്കാണ് അറിയാത്തത് ? (വീട്ടിലടച്ചിരുന്നിരുന്നവരെ പുറത്തെ ഒഴുക്കിലേയ്ക്ക് തള്ളിവിട്ട പ്രളയകാലം ഈ വിപത്തിന്റെ മറുവശമാണ്)

രാഷ്ട്രീയം മറന്ന് അരാഷ്ട്രീയ ജീവികളായി നമ്മള്‍ വീട്ടിലേയ്ക്ക് ഒതുങ്ങുന്നത് ഭരണാധികാരികള്‍ക്ക് പൊതു ഇടം വിട്ടുകൊടുക്കല്‍കൂടി ആണ്. ഓര്‍ക്കാപ്പുറത്ത് ജനങ്ങളുടെമേല്‍ പൂര്‍ണ നിയന്ത്രണം കെെവരുന്ന ഈ അവസ്ഥ സ്വാര്‍ത്ഥരായ അധികാരകള്‍ ദുരുപയോഗപ്പെടുത്തുവാന്‍ സാധ്യതകളുണ്ട്. ” ‘ഈ കാലവും കടന്നുപോയ’തിനുശേഷം തെരുവിലിറങ്ങാനും പ്രതിഷേധിക്കാനും തയ്യാറാവാത്ത മട്ടില്‍ നമ്മുടെ മനസ്സ് പതംവന്ന് പോകാം. വരുന്നകാലം ശാശ്വതമായ ”അടിയന്തരാവസ്ഥ ”യുടേതാവാനുള്ള മനഃസമ്മതം നാം പ്രമാണം ചെയ്തുകൊണ്ടിരിയ്ക്കുകയുമാവാം.

ഫെയ്സ്ബുക്കിലും വാട്സാപ്പിലും വരുന്ന കുറിപ്പുകളും ”കൊറോണക്കാല തമാശക ”ളും പൊതു ഇടങ്ങളില്‍നിന്ന് നമ്മള്‍ പിന്‍വാങ്ങുന്നതിന്റെ അടയാളങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. ചക്കപ്പുഴുക്കിന്റേയും മാങ്ങാപ്പുളി്ശ്ശേരിയുടേയും പുരാവൃത്തങ്ങളില്‍ ആനന്ദം കണ്ടെത്തുകയാണ് നമ്മള്‍. ഭരണമികവിനെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നതിനപ്പുറത്തേയ്ക്ക് നമ്മുടെ പൗരബോധം കടക്കുന്നില്ല.

‘സ്പ്രിങ്കളര്‍’ പോലെയുള്ള വിവാദങ്ങള്‍ പ്രസക്തമാകുന്നത് അതുകൊണ്ടാണ്. പ്രതിപക്ഷത്തിന്റെ പരാതിയില്‍ കഴമ്പുണ്ടോ എന്നതല്ല, ജനങ്ങള്‍ക്ക് സംശയം തോന്നാന്‍ ന്യായമുണ്ട് എന്നതാണ് ഈ വിവാദങ്ങളുടെ പ്രസക്തി. ജനങ്ങളുടെ മൗലികാവകാശം കാത്തുസൂക്ഷിക്കാന്‍വേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടണം. അതുവരെ വിവാദങ്ങള്‍ തുടരണം. അടിയന്തരാവസ്ഥയില്‍ സര്‍ക്കാരുകള്‍ കെെക്കൊള്ളുന്ന ചില നടപടികള്‍ അവരും പില്‍ക്കാലത്തെ ഭരണാധികാരികളും ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ഇത്തരം ചെറുത്തുനില്‍പ്പ് സഹായകമാകും. പി എസ് സി വിവാദം ശരിയാണോ തെറ്റാണോ എന്നല്ല, മഹാമാരിയെ വകവെയ്ക്കാതെ ജനങ്ങള്‍ തെരുവിലിറങ്ങി എന്നതാണ് ജനാധിപത്യമൂല്യത്തിന്റെ ശക്തി. ‘രോഗം വന്നാല്‍ വരട്ടെ, അവകാശങ്ങള്‍ വിട്ടുകൊടുക്കില്ല’ എന്ന വാശി ജനാധിപത്യസംരക്ഷണത്തിന് ഒഴിവാക്കാനാവാത്തതാണ്. പൗരാവകാശലംഘനത്തിനെതിരെ നടന്ന ജനകീയപ്രക്ഷോഭത്തെ ഒരിറ്റു ചോരയും വീഴ്ത്താതെ സര്‍ക്കാര്‍ കെെകാര്യം ചെയ്തത് മഹാമാരിയുടെ മറവിലാണ്. ആ നയം കര്‍ഷകരുടെ സമരത്തെ ചെറുക്കാന്‍ പ്രാപ്തമാവുന്നില്ല എന്നത് ജനങ്ങളുടെ വിജയവുമാണ്.

” എന്റെ ഡാറ്റകളെല്ലാം എന്നോ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു , ഇനിയെന്ത് നഷ്ടപ്പെടാന്‍ ! ” എന്ന അരാഷ്ട്രീയതലത്തിലേയ്ക്ക് നമ്മള്‍ താഴുന്നതിനുകാരണം ” വീട്ടില്‍ സൂരക്ഷിതരായിരിക്കുന്ന ”തിന്റെ ഫലമാണ്. അമിതമായെതെന്തും വിഷമാണെന്ന ചൊല്ല് വീട്ടിലിരുപ്പിനും ബാധകമാണ്. ‘ ജീവിക്കാന്‍ ഇത്രയൊക്കെ മതി, ഇത്ര കാലം നമ്മള്‍ ധൂര്‍ത്തടിക്കുകയായിരുന്നു’ വെന്നും സമരങ്ങളും മുഷ്ടിചുരുട്ടലും പാഴ്വേലകളായിരുന്നുവെന്നും വാദിക്കുന്നവരുടെ എണ്ണം കൂടികൂടി വരികയാണ്. നമ്മള്‍ പൊരുതിനേടിയ ”മൗലികാവകാശങ്ങള്‍ ” സ്വയം അടിയറവെയ്ക്കുന്ന അവസ്ഥയിലേയ്ക്ക് നീങ്ങാതിരിക്കാനും നാം ഈ അവസ്ഥയില്‍ ജാഗ്രതപുലര്‍ത്തേണ്ടതുണ്ടെന്ന് ചുരുക്കം.

മഹാമാരിയെ ചെറുക്കണം. അതിന് വീട്ടില്‍ അടച്ചിരിക്കണം. .പക്ഷേ മൂക്കും വായും മൂടുമ്പോഴും കണ്ണും കാതും നിതാന്തജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ” ഉള്‍ക്കണ്ണു വേണം , അടയാത്ത കണ്ണ്” എന്ന് കടമ്മനിട്ട പാടിയത് അതുകൊണ്ടാണ്.മനുഷ്യന്‍ വെറും ശരീര(biology )മല്ല, നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തിലൂടെ നേടിയെടുത്ത സാമൂഹ്യജീവികൂടിയാണ്.ആ സ്വത്വം ഊണിലേക്കും ഉറക്കത്തിലേയ്ക്കും ചുരുങ്ങിപ്പോവാതെ ശ്രദ്ധിക്കുന്നവരാണ് പുരോഗമനത്തിന്റെ (മുന്നോട്ടുള്ള പോക്ക്) ചാലകശക്തി.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: