17.1 C
New York
Saturday, August 13, 2022
Home US News ഗർഭിണികൾക്ക് കോവിഡ് വാക്സിനേഷൻ: മാർഗനിർദ്ദേശവുമായി സി ഡി സി

ഗർഭിണികൾക്ക് കോവിഡ് വാക്സിനേഷൻ: മാർഗനിർദ്ദേശവുമായി സി ഡി സി

റിപ്പോർട്ട്: പി.പി.ചെറിയാൻ

ന്യൂയോർക്ക്: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സ്വീകരണത്തിനുള്ള മാർഗനിർദ്ദേശവുമായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പ്രിവൻഷൻ .സി ഡി സി ഏപ്രിൽ 23 വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിർദ്ദേശത്തിൽ ഗർഭിണികളായ സ്ത്രീകൾ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുകയില്ലെന്നും ഗർഭസ്ഥ ശിശുവിന് കോവിഡ് വാക്സിൻ ഹാനികരമല്ലെന്നും ഡയറക്ടർ ഡോ. റോഷ്ലി വലൻസ്കി വ്യക്തമാക്കി.

35,000 ഗർഭിണികളിലോ ഗർഭിണികളാക്കാൻ തയാറെടുക്കുന്ന സ്ത്രീകളിലൊ നടത്തിയ പരീക്ഷണങ്ങളുടെ ഫലം ന്യൂ ഇംഗ്ളണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സി ഡി സി അറിയിച്ചു.

കോവിഡ് വാക്സിൻ കുത്തിവെച്ചതിനു ശേഷം ആ ഭാഗത്ത് അല്പം വേദന അനുഭവപ്പെടുമെന്നല്ലാതെ മറ്റൊരു ലക്ഷണവും കാണില്ലെന്നും ജർണലിൽ പറയുന്നു.
തേർഡ് സെമെസ്റ്ററിൽ വാക്സിൻ സ്വീകരിക്കുന്നതു മാതാവിനോ കുഞ്ഞിനോ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാവുകയില്ലെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വാക്സിൻ സ്വീകരിക്കുന്നതു തികച്ചും വ്യക്തിപരമാണെന്നും കൂടുതൽ വിവരങ്ങൾ പ്രൈമറി ഡോക്ടറോടോ സ്പെഷലിസ്റ്റ് ഡോക്ടർമാരോടോ ചോദിച്ചു മനസ്സിലക്കണമെന്നും സി ഡി സി യുടെ അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: