ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഗർഭഛിദ്രകേസിൽ ഇന്നലെ (ഡിസംബർ 10ന്) പുറപ്പെടുവിച്ച പ്രാരംഭവിധിയിൽ (സ്ലിപ് ഒപ്പീനിയനിൽ) യു.എസ്. സുപ്രീം കോടതി അപ്പീൽ വാദികൾ വോൾ വുമൺസ് ഹെൽത്ത് ഏറ്റ് ആളിനോ പ്രിതികൾ ജാക്സൺ, ജഡ്ജ്, ഡിസ്ട്രിക്ട് കോർട്ട് ഓഫ് ടെക്സസ്, 114-മത് ഡിസ്ട്രിക്ട്, എറ്റ് ആളിനോ അനുകൂലമായ ഒരു തീരുമാനമായിരുന്നില്ല വിധി പ്രസ്താവനത്തിൽ ഉണ്ടായിരുന്നത്.
ടെക്സസ് ഹാർട്ട് ബീറ്റ് ആക്ട് എന്നറിയപ്പെടുന്ന ടെക്സസ് സെനറ്റ് ബിൽ 8 ന്റെ വകുപ്പുകൾ പ്രകാരം ഫിസിഷ്യനുകൾ ഗർഭഛിദ്രം നടത്തുവാനോ ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുവാനോ ഒരു ഫീറ്റൽ ഹാർട്ട് ബീറ്റ് കണ്ടെത്തിയതിന് ശേഷം പാടില്ല. എസ്ബി 8 സ്റ്റേറ്റ് അധികാരികൾക്കെതിരെ ഈ വകുപ്പ് ലംഘനത്തിന് നിയമം നടപ്പാക്കുവാൻ അധികാരം നൽകുന്നില്ല. പകരം സ്വകാര്യ സിവിൽ നടപടികൾ ആരംഭിച്ച് ഇൻജെക്ഷനുകളോ നിയമപരമായ നഷ്ടപരിഹാരതുകകൾ നൽകുവാനോ കോടതി വിധികൾ സമ്പാദിക്കുവാൻ കഴിയും. ടെക്സസ് ഹെൽത്ത് ആന്റ് സേഫ്ടി കോഡുകളിൽ വിവരിച്ചിട്ടുള്ള നഷ്ടപരിഹാരങ്ങൾ നൽകണം. എസ്ബി 8 അബോർഷൻ സാധ്യമാക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നത് അവരുടെ ഭാരം വർധിപ്പിക്കുകയായിരിക്കും ചെയ്യുന്നത് എന്നും പറയുന്നു.
അബോർഷൻ നൽകിവരുന്നവരാണ് പെറ്റീഷണേഴ്സ് ആയി കക്ഷി ചേർന്നിട്ടുളളത്. ഫെഡറൽ ഭരണഘടനാ ലംഘനമാണ് എസ്ബി 8 ചെയ്യുന്നതെന്ന് ഇവർ ആരോപിക്കുന്നു. ഓസ്റ്റഇൻ ജാക്ക്സൺ എന്ന സ്റ്റേറ്റ് കോർട്ട് ജഡ്ജിനെയും പെന്നിക്ലാർക്ക്സൺ എന്ന സ്റ്റേറ്റ് കോർട്ട് ക്ലാർക്കിനെയും കെൻ പാക്സ്ടൺ എന്ന അറ്റേണി ജനറലിനെയും സ്റ്റീഫൻ കാൾട്ടനെയും(എക്സി, ഡയറക്ടർ, ടെക്സസ് ബോർഡ് ഓഫ് നെഴ്സിംഗ്), കാതറീൻ തോമസ്,(എക്സി.ഡയറക്ടർ, ടെക്സസ് ബോർഡ് ഓഫ് ഫാർമസി), ആലിസൺ ബെൻസ് (എക്സി.മ്മീടെക് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ് കമ്മീഷൻ), ബൈസിൽ യംഗ്, മാർക്ക് ലീ ഡിക്ക്സൺ (സ്വകാര്യവ്യക്തി) എന്നിവരെയും നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ഹർജി ആവശ്യപ്പെടുന്നു. ഫിഫ്ത് സർക്യൂട്ട് കോർട്ട് ഒരു ഇൻഞ്ചക്ഷൻ അപേക്ഷ നിരാകരിച്ചു. അപപീൽ വാദികൾ ഉടനെ തന്നെ അപ്പീൽ നൽകി. ഡിസ്ട്രിക്ട് കോടതി കേസ് സെർഷിയോ ആക്കി(കീഴ്കോടതിയിൽ നിന്ന് സുപ്രീം കോടതിയിലേയ്ക്ക് മാറ്റി.).
ജഡ്ജ്മെന്റിന് മുമ്പ് കോടതി ഇങ്ങനെ ചെയ്തതിനാൽ കേസിന്റെ അവസ്ഥ ഒരു അപ്പിൽ കോടതി വാദം കേൾക്കേണ്ടതായി. ചില അപ്പീൽ വാദികൾക്കെതിരെ കോടതിക്ക് വാദം കേൾക്കാനാവും. എന്നാൽ മുൻ കോടതി പരിഗണിച്ച് വെറുതെ വിട്ട പ്രതികളെ ഈ കോടതിക്ക് വീണ്ടും വിച്ചു വരുത്തി വിചാരണ ചെയ്യാനാവില്ല. കേസിന്റെ തീർപ്പിന് ശേഷം പുതിയ ഒരു കേസ് ഫയൽ ചെയ്യുക മാത്രമാണ് ഏകമാർഗം. ഇതുവരെ കടന്നുപോയ നാൾവഴികളിലൂടെയും കടമ്പകളിലൂടെയും വീണ്ടും കടന്ന് പോകേണ്ടി വരും.
പെറ്റീഷണേഴ്സിന് ഒരു പ്രീഎൻഫോഴ്സ്മെന്റ് ചലഞ്ച് കോടതി നടപടികൾ ആവാം എന്ന് പറഞ്ഞവർക്കെതിരെ ആകാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റേറ്റ് കോടതി ക്ലാർക്ക് ആയ പെന്നി ക്ലാർക്ക് സ്റ്റണിനും സ്റ്റേറഅറ് കോടതി ജഡ്ജായ ഓസ്റ്റിൻ ജാക്സണിനും എതിരെ ഒരു നടപടിയും പാടില്ല എന്ന് കോടതി വിധിച്ചു. ഇത് ഡോക്ടീൻ ഓഫ് സോവറിൻ ഇമ്മ്യൂണിറ്റി പ്രകാരമാണ്. ഭരണഘടനയുടെ പതിനൊന്നാം ഭേദഗതിപ്രകാരമാണിത്.
ടെക്സസ് അറ്റേണി ജനറൽ പാക്സ്ടണ് എതിരായ കേസും ഡിസ്മിസ് ചെയ്യണമെന്ന് അപ്പീൽവാദികൾ വാദിച്ചു. എസ്ബിട്ടൻ ഒരു എൻഫോഴ്സ്മെന്റ് അധികാരിയെ കുറിച്ചും പറഞ്ഞിട്ടില്ല. അറ്റേണി ജനറലിന് ഒരു സിവിൽ പെനാൽറ്റി(ഡോളർ 1000 വരെ ചുമത്താൻ കഴിയും എന്ന വാദം ഖണ്ഡിക്കുവാൻ പ്രതിഭാഗം ശ്രമിച്ചു.
മറ്റ് പ്രതികൾ, സ്റ്റീഫൻ കാൾട്ടൻ, കാതറീൻ തോമസ്, ആലിസൺ ബെൻസ്, സെസിൽ യംഗ് എന്നിവർ ഓരോരുത്തരും എക്സിക്യൂട്ടീവ് ലൈസൻസിംഗ് ഒഫീഷ്യൽസാണ്. സ്വകാര്യപ്രതിയായ ഡിക്സൺ ഡിസ്മിസ്സൽ അർഹിക്കുന്നു. അയാളുടെ സത്യവാങ്മൂലം ആരം എതിർത്തിട്ടില്ല.
കോടതിവിധിയിൽ പെറ്റീഷ്ണർമാർക്ക് പ്രീ എൻഫോഴ്സ്മെന്റ് ചലഞ്ച് ഒരു ഫെഡറൽ കോടതിയിൽ കൊണ്ടുവരാം എന്ന് പറഞ്ഞു. മറ്റ് omega*n എൻഫോഴ്സ്മെന്റ് ചലഞ്ചുകളും ആവാം. എസ്ബി8 ന്റെ പേരിൽ കേസ് ഫയൽ ചെയ്യപ്പെടുന്ന വ്യക്തിക്ക് ലോ ഓഫ് ലിമിറ്റേഷൻസ് ബാധകമാവില്ല. ഇയാൾക്ക് സംസ്ഥാന ഫെഡറൽ നിയമങ്ങളുടെ പരിരക്ഷ ഉണ്ടാകും.
കോടതിയുടെ തീരുമാനം ജസ്റ്റിസ് ഗോർസച്ചാണ് അറിയിച്ചത്. കുറെ ഭാഗങ്ങൾ ജസ്റ്റിസുമാരായ അലിറ്റോ കാവനും, ബാരറ്റ് ജെ. തോമസ് ജെ., റോബർട്ട്സ് ചീഫ് ജസ്റ്റിസ് ബ്രേയർ, സ്റ്റോമേയർ, കേഗൻ, തുടങ്ങിയവരും വായിച്ചു കേൾപ്പിച്ചു. കൂടുതൽ കേസുകൾക്കും വാദങ്ങൾക്കും വിധികൾക്കും വഴി വയ്ക്കുന്ന ഒരു തീരുമാനമാണ് ഇപ്പോൾ യു.എസ്. സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
ഏബ്രഹാം തോമസ്