17.1 C
New York
Tuesday, May 17, 2022
Home US News ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ഡമോക്രാറ്റിക്ക് ബിൽ യു.എസ്സ് സെനറ്റിൽ പരാജയപ്പെട്ടു

ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ഡമോക്രാറ്റിക്ക് ബിൽ യു.എസ്സ് സെനറ്റിൽ പരാജയപ്പെട്ടു

റിപ്പോർട്ട്: പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിൽ നിലവിലുള്ള ഗർഭഛിദ്രാനുകൂല നിയമം(റൊ.വി.വേഡ്) റദ്ദാക്കുന്നതിനുള്ള നടപടികൾ സുപ്രീം കോടതിയിൽ പുരോഗമിക്കെ, ഇതിന് തടയിടുന്നതിന് ഫെഡറൽ ലൊ കൊണ്ടുവരുന്നതിന് ഡമോക്രാറ്റുകൾ സെനറ്റിൽ അവതരിപ്പിച്ച ബിൽ റിപ്പബ്ലിക്കൻ എതിർപ്പിനെ തുടർന്ന് തള്ളിക്കളഞ്ഞു.

മെയ് 12 ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 49 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ 51 പേർ എതിർത്തു വോട്ടു ചെയ്തു. ഡമോക്രാറ്റുകൾക്കും, റിപ്പബ്ലിക്കൻസും 50 വീതം അംഗങ്ങളുളള സെനറ്റിൽ മുഴുവൻ റിപ്പബ്ലിക്കൻ അംഗങ്ങളും, ഡമോക്രാറ്റിക്ക് പാർട്ടിയിലെ ഒരംഗവും ബില്ലിനെ എതിർത്തതാണ് പരാജയപ്പെടാൻ കാരണം. ഗർഭസ്ഥ ശിശുക്കളുടെ ഭാഗ്യമായിട്ടേ ഇതിനെ കരുതാനാകൂ എന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയംഗങ്ങൾ ബില്ലിന്റെ പരാജയത്തെക്കുറിച്ചു പ്രതികരിച്ചത്.

സുപ്രീം കോടതി വർഷങ്ങളായി നിലനിൽക്കുന്ന ഗർഭഛിദ്രത്തിന് ഭരണഘടന നൽകുന്ന അവകാശം നീക്കം ചെയ്യുന്നതിന് തത്വത്തിൽ അംഗീകരിച്ചതിനുശേഷം ദേശവ്യാപകമായി ഇതിനെ അനുകൂലിച്ചും. പ്രതികൂലിച്ചും, പ്രതിഷേധങ്ങൾ ഉയരുകയാണ്. സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കു മുമ്പിൽ പോലും ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടിയും, പ്രസിഡന്റ് ബൈഡനും സുപ്രീം കോടതിയുടെ ഈ നീക്കത്തിൽ നിരാശരാണ്. ഇതിനെ മറികടക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് അണിയറയിൽ ശക്തമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: