17.1 C
New York
Wednesday, January 19, 2022
Home US News ഗ്വാട്ടിമാലയില്‍ നിന്നും അനധികൃതമായി ആരും അമേരിക്കയില്‍ വരരുതെന്നന്ന കമലഹാരസിന്റെ പ്രസ്താവനക്കെതിരെ പരക്കെ പ്രതിഷേധം

ഗ്വാട്ടിമാലയില്‍ നിന്നും അനധികൃതമായി ആരും അമേരിക്കയില്‍ വരരുതെന്നന്ന കമലഹാരസിന്റെ പ്രസ്താവനക്കെതിരെ പരക്കെ പ്രതിഷേധം

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: ഗ്വാട്ടിമാലയില്‍ നിന്നും കൃത്യമായ രേഖകള്‍ ഇല്ലാതെ ആരും തന്നെ അമേരിക്കയിലേക്ക് വരാന്‍ ശ്രമിക്കരുതെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ പരസ്യ പ്രസ്താവനക്കെതിരെ അലക്‌സാഡ്രിയ ഒക്കേഷ കോര്‍ട്ടസ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി .

ഗ്വാട്ടിമാലയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ കമലാഹാരിസ് ഗ്വാട്ടിമാല പ്രസിഡന്റുമൊത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് യു.എസ്.ഗവണ്‍മെന്റിന്റെ തീരുമാനം വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയത്.

സെന്‍ട്രല്‍ അമേരിക്കയില്‍ നടക്കുന്ന അഴിമതികളെകുറിച്ചും, മനുഷ്യ കടത്തിനെ കുറിച്ചും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന മുന്‍ കാലിഫോര്‍ണിയ സെനറ്ററായിരുന്ന കമലഹാരിസിന്റെ പ്രസ്താവന അമേരിക്കയില്‍ അഭയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളെയാണ് നിരാശപ്പെടുത്തിയിരിക്കുന്നതെന്ന് ഇടതുപക്ഷ-പുരോഗമന ചിന്താഗതി വെച്ചു പുലര്‍ത്തുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ് അംഗം എ.ഓ.സി. പ്രതികരിച്ചു.

ബൈഡന്‍ ഭരണത്തില്‍ ശരിയായ രേഖകളില്ലാതെ അമേരിക്കയില്‍ പ്രവേശിക്കാം എന്ന് വിശ്വസിച്ചിരുന്ന വലിയൊരു ഗ്വാട്ടിമാലിയന്‍ ജനങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് കമലഹാരിസിന്റെ പത്രസമ്മേളനം മൂലം ഉണ്ടായത് .

ദശാബ്ദങ്ങളായി ഭരണമാറ്റത്തിലൂടെ ലാറ്റിന്‍ അമേരിക്കയെ അസ്ഥിരപ്പെടുത്താന്‍ യു.എസ്. ഭരണകൂടം നടത്തുന്ന തന്ത്രങ്ങളില്‍ ഭവനം നഷ്ടപ്പെടുകയും, മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകുകയും ചെയ്തിരുന്ന ജനവിഭാഗങ്ങള്‍ക്ക് അഭയം നല്‍കുവാന്‍ നൂറുശതമാനവും അമേരിക്കക്ക് ബാധ്യതയുണ്ടെന്ന് എ.ഓ.സി. ട്വിറ്ററിലൂടെ അറിയിച്ചു. അഭയാര്‍ത്ഥികളെ നിയമപരമായി സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അവര്‍ക്കെതിരെ മുഖം തിരിക്കുന്നത് വേദനാജനകമാണെന്നും എ.ഒ.സി. പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: