17.1 C
New York
Saturday, August 13, 2022
Home US News ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

റിപ്പോർട്ട്: പി.പി. ചെറിയാൻ

സണ്ണിവെയ്ല്‍ : പീഡനത്തിനിരകളാകുന്ന സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ചു കിലോമീറ്റര്‍ ‘ഗ്ലോറണ്‍’ ഇവന്റില്‍ സണ്ണിവെയ്ല്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് സ്‌പെഷല്‍ എജ്യുക്കേഷന്‍ അധ്യാപകന്‍ ജസ്റ്റിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത സെന്റ് പോള്‍സ് ചര്‍ച്ച് അംഗങ്ങള്‍ക്കൊപ്പം സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും പങ്കെടുത്തു. മേയ് 8 ന് ശനിയാഴ്ചയാണ് ഗ്ലോറണ്‍ പരിപാടി സംഘടിപ്പിച്ചത്.

അമേരിക്കയില്‍ ഓരോ 9 സെക്കന്റിനുള്ളില്‍ നടക്കുന്ന സ്ത്രീപീഡനം, കുടുംബകലഹം എന്നീ സംഭവങ്ങളില്‍ ഇരകളാകുന്ന സ്ത്രീകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കു ഫണ്ട് രൂപീകരിക്കുന്നതിനുള്ള ഈ പ്രത്യേക പരിപാടിക്ക് നിരവധി സ്‌പോണ്‍സര്‍മാര്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് മേയര്‍ സജി ജോര്‍ജ് പറഞ്ഞു. അമേരിക്കയില്‍ സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ വീതം ഗാര്‍ഹിക പീഡനത്തിനിരകളാകുന്നെന്നും അതില്‍ 20 നും 24 നും ഇടയില്‍ പ്രായമുള്ളവരാണ് അധികമെന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.

വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന 226 അംഗങ്ങള്‍ ഈ ഓട്ടത്തില്‍ പങ്കെടുത്തതായി മേയര്‍ പറഞ്ഞു.

റോക്ക്‌വാൾ സിറ്റിയാണ് ഇവന്റ് സംഘടിപ്പിച്ചത്. മേയര്‍ ജിം പ്രൂയ്റ്റ്, കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കെന്‍ണ്ട കള്‍പെപ്പര്‍ എന്നിവര്‍ ഇവന്റിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. പരിപാടികള്‍ക്കു ശേഷം ഫാമിലി ഫണ്‍ പാര്‍ട്ടിയും ഉണ്ടായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...

പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: