17.1 C
New York
Saturday, September 18, 2021
Home US News ഗ്രേസി ഈപ്പന്‍ ദാനിയല്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം കര്‍ഷകരത്‌നം 2021

ഗ്രേസി ഈപ്പന്‍ ദാനിയല്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം കര്‍ഷകരത്‌നം 2021

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവംകൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്ടെത്താനുള്ള മത്‌സരത്തില്‍ പെന്‍സില്‍വേനിയ ഹണ്ടിംടണ്‍വലിയില്‍ നിന്നുള്ള ഗ്രേസി ഈപ്പന്‍ ദാനിയല്‍ കര്‍ഷകരത്‌നം അവാര്‍ഡിന് അര്‍ഹയായി.

ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെ ജൈവകൃഷിയിലേക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്‌സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ഷകരത്‌നം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

കൃഷിയില്‍ തത്പരരും, നിപുണരുമായ നിരവധിപേര്‍ മത്‌സരത്തില്‍ പങ്കെടുത്തിരുന്നു. വിത്ത് ഉത്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണ് വിധിനിര്‍ണ്ണയം നടത്തിയത്. .പന്ത്രണ്ട് അടുക്കളത്തോട്ടങ്ങള്‍ മത്‌സരത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ചെയ്തിരുന്നു, ഇതില്‍ നിന്നും എട്ട്‌ തോട്ടങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ എത്തുകയുണ്ടായി അതിൽ നിന്നാണ് കര്‍ഷക രത്‌നത്തെയും മറ്റുവിജയികളെയും കണ്ടെത്തിയത്.

മത്‌സരത്തില്‍ പങ്കെടുത്ത കൃഷിത്തോട്ടങ്ങളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. മലയാളികളുടെ കൃഷിയോടുള്ള ആഭിമുഖ്യം എത്ര വലുതാണെന്ന് കര്‍ഷകരത്‌നം അവാര്‍ഡുജേതാവായ ഗ്രേസി ഈപ്പന്‍ ദാനിയലിന്റെ കൃഷിത്തോട്ടത്തില്‍ നിന്നും മനസ്സിലാക്കമെന്ന് വിധികര്‍ത്താക്കള്‍പറഞ്ഞു.

രണ്ടാം സമ്മാനം ലാങ്‌ഹോണില്‍ നിന്നുള്ള സോയ നായരുടെ അടുക്കളത്തോട്ടം കരസ്ഥമാക്കിയപ്പോള്‍ മൂന്നാംസ്ഥാനം ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ജേക്കബ് കണ്ണാടന്റെ അടുക്കളത്തോട്ടവും നേടി.

കര്‍ഷരത്‌നം ഗ്രേസി ഈപ്പന്‍ ദാനിയലിന് ഫിലാഡല്‍ഫിയായിലെ ഇമ്മാനുവല്‍ റിയാലിറ്റിയുടെ പേരിലുള്ളഎവര്‍റോളിംഗ് ട്രോഫി ട്രൈസ്റ്റേറ്റ് ചെയര്‍മാന്‍ സുമോദ് നെല്ലിക്കാലയും, ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവലും ചേര്‍ന്ന് നല്‍കി. സ്‌പോണ്‍സറായ കേരള കിച്ചന്‍ നല്‍കിയകാഷ് അവാര്‍ഡുകള്‍ സെക്രട്ടറി സാജന്‍ വറുഗീസും, ട്രഷറര്‍ രാജന്‍ സാമുവലും സമ്മാനിച്ചു. അവാര്‍ഡ് കമ്മറ്റി കോഡിനേറ്ററര്‍മാരായ ഫീലിപ്പോസ് ചെറിയാന്‍ ജോര്‍ജ്ജ് ഓലിക്കല്‍,ടി.ജെ. തോംസണ്‍ എന്നിവര്‍വിധി കര്‍ത്താക്കളായി പ്രവര്‍ത്തിച്ചു.

(ജോര്‍ജ്ജ് ഓലിക്കല്‍)

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...

മലയാള കവിതയിലെ മാണിക്യ രത്നങ്ങൾ –ഇരയിമ്മൻ തമ്പി

ബാലരാമവർമ മഹാരാജാവിന്റെ സദസ്സിലെ കവി. 1782-ൽ ജനനം. ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം എന്നീ ആട്ടക്കഥകൾ അടക്കം നിരവധി കൃതികൾ. 1855-ൽ അന്തരിച്ചു. ''ഓമനത്തിങ്കൾക്കിടാവോ, നല്ല-കോമളത്താമരപ്പൂവോപൂവിൽ നിറഞ്ഞ മധുവോ, പരി-പൂർണേന്ദു തൻറെ നിലാവോ ?പുത്തൻ പവിഴക്കൊടിയോ?...

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ് ധനസമാഹാരം നടത്തുന്നു

  ധനസമാഹാര മീറ്റിംഗ് സെപ്റ്റംബർ 21ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6. 30 ന് ഓറഞ്ച് ബെർഗിലുള്ള സിത്താർ പാലസിൽ  ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുന്ന ഡോ. ദേവി നമ്പ്യാപറമ്പിലിന് കേരള ടൈംസ്...

കേരള തനിമയിൽ കേളികൊട്ടുയർന്നപ്പോൾ മഞ്ച് ഓണാഘോഷം വർണ്ണശബളമായി

മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി ന്യൂജേഴ്‌സി: കേരളീയ വസ്ത്രമണിഞ്ഞ്  താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും , അവർക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാർ, മുത്തുക്കുടയുടെ അകമ്പടിയോടെ സർവ്വാഭരണ ഭൂഷണിതനായി ...
WP2Social Auto Publish Powered By : XYZScripts.com
error: