പോൾ ബി മാത്യു
നോർത്ത് കരോലിന: ഗ്രേറ്റർ കരോളിന കേരള അസോസിയേഷൻ (GCKA) സംഘടിപ്പിക്കുന്ന ക്രിസ്തുമസ് -പുതുവർഷ ആഘോഷങ്ങൾ ജനുവരി 30ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പരിപാടിയുടെ തത്സമയ പ്രക്ഷേപണം YouTube ൽ ലഭ്യമായിരിക്കും.സംഘടനയിലെ അംഗങ്ങളായ പ്രതിഭകൾ അണിനിരക്കുന്ന വിവിധ പരിപാടികൾക്കൊപ്പം ഈ പ്രതിസന്ധിഘട്ടത്തിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.
അനുബന്ധമായി മൺമറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ S.P.ബാലസുബ്രഹ്മണ്യത്തിനും കവയത്രിയും സാമൂഹികപ്രവർത്തകയുമായ സുഗതകുമാരി ടീച്ചർക്കും GCKA ആദരമർപ്പിക്കുന്ന പരിപാടികളുമുണ്ടാവും. GCKA YouTube ചാനലിൽ പ്രസ്തുത പരിപാടികൾ തത്സമയം കണ്ടാസ്വദിക്കുവാൻ സംഘടനയുടെ ഭാരവാഹികൾ ഏവരേയും ക്ഷണിക്കുന്നു. https://www.youtube.com/channel/UCLGPp96HE-rrlU-6pUyTtHQ