17.1 C
New York
Saturday, June 25, 2022
Home US News ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ നീക്കം ചെയ്തു

ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ നീക്കം ചെയ്തു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റൻ: മുപ്പതുവർഷം ഇരുകരത്തിലും നീട്ടിവളർത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ൽ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ അയ്യണ വില്യം വെട്ടിമാറ്റി. ഇനി ഈ നഖങ്ങൾ ഫ്ലോറിഡാ ഒർലാന്റോ മ്യൂസിയത്തിൽ സൂക്ഷിക്കും.

2017 ലാണ് ലോകത്തിന്റെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമയായ ഹൂസ്റ്റണിൽ നിന്നുള്ള അയ്യണ വില്യംസ് റെക്കോർഡിൽ സ്ഥാനം പിടിച്ചതെങ്കിൽ 2021 ഏപ്രിൽ എട്ടിന് നഖങ്ങൾ നീക്കം ചെയ്യുമ്പോൾ ഇതു 24 അടിവരെ വളർന്നിരുന്നു.

ഈ വാരാന്ത്യം ഫോർട്ട്‍വർത്തിലെ ഡർമിറ്റോളജി ഓഫീസിൽ എത്തിചേർന്ന അയ്യണ നഖങ്ങൾ വെട്ടിമാറ്റുന്നതിന് മുമ്പ്, 3 മണിക്കൂർ ചിലവഴിച്ച് അവസാനമായി പോളീഷ് ചെയ്തു.

ഡർമിറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു നഖങ്ങൾ ഓരോന്നായി വെട്ടിമാറ്റി. 1990 ലാണ് അവസാനമായി ഇവർ കൈവിരലിലെ നഖങ്ങൾ വെട്ടിമാറ്റിയത്. ദിനചര്യങ്ങൾ നിർവഹിക്കുന്നതിന് വലിയ പ്രയാസം നേരിട്ട അയ്യണക്ക് നഖങ്ങൾ വെട്ടിമാറ്റിയപ്പോൾ അതിയായ സന്തോഷമായെന്ന് അയ്യണ വില്യം പറഞ്ഞു.

നഖം വളർത്തുന്നതിൽ ഇനിയും എനിക്ക് താല്പര്യമുണ്ട്. എന്നാൽ അത് 6 ഇഞ്ചിൽ കൂടാൻ അനുവദിക്കില്ല. അയ്യണ പറഞ്ഞു.

ഒരു സ്ത്രീയുടെ ഇരുകരങ്ങളിലും നഖം വളർത്തിയ റെക്കോർഡ് 1979 ൽ ലി റെഡ്മോണ്ടിനായിരുന്നു. 28 അടിയാണ് നഖത്തിന്റെ നീളം. എന്നാൽ 2009 ൽ ഒരു വാഹനാപകടത്തിൽ ഇവരുടെ നഖങ്ങൾ നഷ്ടപ്പെടുകയായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

കതിരും പതിരും( 7) ✍ ജസിയഷാജഹാൻ

സ്നേഹവ്രണങ്ങളിലെ മൗനത്തിന്റെ കയങ്ങങ്ങളിലേക്ക് നീ ഹൃദയം ചേർത്ത് വച്ചിട്ടുണ്ടോ?...ചോരച്ചോപ്പും കണ്ണീർകറുപ്പും നിന്നിൽ പടർന്നിട്ടുണ്ടോ.... സ്നേഹത്തിന്റെ ഭൂമിയിലേക്ക് നമുക്കൊന്നു കൈകോർത്തു നടന്ന് ആകാശം പൂകാം...വരൂ..മനുഷ്യരേ... സ്നേഹിക്കണം... സ്നേഹം നമുക്ക് തോന്നണം.സ്നേഹം അതനുഭവിച്ച് തന്നെ അറിയണം. സ്നേഹം ആരിൽ...

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന ലേഖയും മാഷും (15)

"എന്താ ലേഖേ മുഖം വാടിയിരിക്കുന്നത് ? സ്കൂൾ തുറന്ന ആദ്യദിനം തന്നെ കൂട്ടുകാരികളുമായി പിണങ്ങിയോ ?" "പിണങ്ങിയതൊന്നുമല്ല മാഷേ ...അതായിരുന്നെങ്കിൽ സാരമില്ലായിരുന്നു. " "ങ്ങ്ഹേ..പിന്നെന്താടോ ?" "അത്... മാഷേ കഴിഞ്ഞ വർഷം ക്ലാസിലുണ്ടായിരുന്ന എന്റെ കൂട്ടുകാരികളെല്ലാം ഈ വർഷം...

‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ (14)

'മലയാളി മനസ്സ് ' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ' എന്ന പംക്തിയുടെ പതിന്നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🌹 വിശ്വപ്രസിദ്ധനായ ഇന്ത്യൻ സാഹിത്യകാരൻ രബീന്ദ്രനാഥ ടാഗോറിന്റെ "ദ പോസ്റ്റ് മാസ്റ്റർ" എന്ന വിഖ്യാതമായ...

ശുഭചിന്ത – 18 ‘പുണ്യമായ സത്കർമ്മങ്ങൾ’ ✍ പി . എം . എൻ . നമ്പൂതിരി

ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം, ഇതിനേ ക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌. കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ജ സൃഷ്ടിയെ വണങ്ങുക...നല്ലതുമാത്രം വിചാരിക്കുക,നമുക്ക് കിട്ടിയ തെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക. സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും. പെരുമാറ്റരീതികളും,മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: