17.1 C
New York
Monday, August 15, 2022
Home US News ഗാർലണ്ടിൽ ഏർലി വോട്ടിംഗ് 27 ന് സമാപിക്കും, തിരെഞ്ഞെടുപ്പ് മെയ് 1ന്:

ഗാർലണ്ടിൽ ഏർലി വോട്ടിംഗ് 27 ന് സമാപിക്കും, തിരെഞ്ഞെടുപ്പ് മെയ് 1ന്:

റിപ്പോർട്ട്: പി.പി.ചെറിയാൻ

ഡാളസ്: ഗാർലാൻഡ് ലോക്കൽ ഇലക്ഷൻ ഏർലി വോട്ടിങ് ഏപ്രിൽ 27 ന് സമാപിക്കും ഇതുവരെ കനത്ത പോളിംഗ് ആണ് നടന്നെതെന്നു സിറ്റി കൌൺസിൽ ഡിസ്‌ട്രിക്‌ട് 3 കൗൺസിൽ മെമ്പർ സ്ഥാനാർഥി ശ്രീ പി. സി. മാത്യു അറിയിച്ചു.തിരെഞ്ഞെടുപ്പ് മെയ് 1 ന്അവസാനിക്കും

ഡിസ്‌ട്രിക്‌ട് മൂന്നിൽ കടുത്ത മത്സരമാണ് .പി. സി. മാത്യു കൂടാതെ മറ്റു മൂന്നു സ്ഥാനാർത്ഥികൾ കൂടി മത്സരരംഗത്തുള്ളപ്പോൾ ഓരോ വോട്ടും വിജയം നിർണയിക്കുന്ന ഘടകമായി മാറുമെന്ന് പി. സി. പറഞ്ഞു.

സിറ്റിയുടെ ഉന്നമനത്തിനായി പല പുതിയ കാര്യങ്ങളും നടപ്പിലാക്കുവാൻ പി. സി. മാത്യു ആഗ്രഹിക്കുന്നു. എല്ലാ വർഷവും ഈടാക്കുന്ന വീട്ടു കരം എല്ലാവർഷവും കൂട്ടുന്നതിന് പകരം കുറഞ്ഞത് മൂന്നു വർഷത്തിലൊരിക്കൽ ആക്കി മാറ്റുക, ഉയർന്നുവരുന്ന വെള്ളത്തിന്റെയും കരണ്ടിന്റെയും ചാർജുകൾ കുറക്കുക, കൂടാതെ വികസനത്തിന്റെ ഒരു പട്ടിക തന്നെ പി. സി. തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് പി.സി. മാത്യു.കോം (WWW.PCMATHEW.COM) സന്ദര്ശിക്കാവുന്നതാണ്.

വോട്ടു ചെയ്യുവാനുള്ള ഏറ്റവും അടുത്ത സ്ഥാപനം, സൗത്ത് ഗാർലാൻഡ് ലൈബ്രറി ആണ്.

വോട്ടു ചെയ്യുവാനുള്ള തീയതിയും സമയവു
ഏപ്രിൽ 25 ഞായർ 1:00 PM – 6:00 PM
ഏപ്രിൽ 26 തിങ്കൾ 7:00 AM – 7:00 PM
ഏപ്രിൽ 27 ചൊവ്വ 7:00 AM – 7:00 PM

മെയ് മാസം 1 ശനിയാഴ്ച 7:00 AM – 7:00 PM

തന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന ഫിലിപ്പ് തോമസ്, ജിൻസ് മാടമന, ഫ്രിക്സ്മോൻ മൈക്കിൾ, സിജു ജോർജ്, മറ്റു സഹകരിക്കുന്ന നല്ലവരായ ഏവർകും, വോട്ടു നൽകി സഹായിക്കുന്നവർക്കും നന്ദി പറയുന്നതായി പി. സി. മാത്യു അറിയിച്ചു. കൂടാതെ തന്നെ എൻഡോർസ് ചെയ്തു പിന്തുണക്കുന്ന എല്ലാ നേതാക്കൾക്കും പി. സി. നന്ദി അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: