17.1 C
New York
Thursday, August 11, 2022
Home US News ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച് ഡയോസിസ് പാന്‍ഡമിക്ക് നിയന്ത്രണങ്ങള്‍ നീക്കി

ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച് ഡയോസിസ് പാന്‍ഡമിക്ക് നിയന്ത്രണങ്ങള്‍ നീക്കി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: മെയ് 22 മുതല്‍ ഗാല്‍വസ്റ്റണ്‍ കാത്തലിക് ആര്‍ച്ച് ഡയോസിസിന്റെ പരിധിയിലുള്ള എല്ലാ ദേവാലയങ്ങളിലും പാന്‍ഡമിക്കിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുന്നതായി ആര്‍ച്ച് ബിഷപ്പ് ഡാനിയല്‍ കാര്‍ഡിനാള്‍ ഡിനാര്‍ഡോ അയച്ച ഇടയലേഖനത്തില്‍ പറയുന്നു

പ്രാദേശിക തലത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനകളിലും പാരിഷ് മീറ്റിംഗുകളിലും അനുവദനീയമായ സംഖ്യയനുസരിച്ച് 100% പേര്‍ക്കും പങ്കെടുക്കാമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിംഗോ മാസ്‌കോ ഉപയോഗിക്കേണ്ടതില്ലെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു , എന്നാല്‍ മാസ്‌ക് ധരിക്കേണ്ടവര്‍ക്ക് അതിന് തടസമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് .

ഇതോടൊപ്പം വിശുദ്ധകുര്‍ബാന മദ്ധ്യേ നല്‍കപ്പെടുന്ന ഓസ്തി നാവില്‍ വച്ച് നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞിരുന്നതും ഇതോടെ നീക്കം ചെയ്തതായും ഇനി മുതല്‍ നാവിലോ കൈയ്യിലോ വാങ്ങുന്നതിനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നും ഇടയലേഖനത്തില്‍ പറയുന്നു .

മെയ് 22 ണ് വൈകീട്ട് ഹോളി കമ്യൂണിയന്‍ സ്വീകരിക്കുമ്പോള്‍ നല്കിവന്നിരുന്ന വൈന്‍ കോമണ്‍ ചാലിസില്‍ നിന്നും ഉപയോഗിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും എല്ലാ വിശ്വാസികളും ഇതിനനുസൃതമായി പ്രവര്‍ത്തിക്കണെമന്നും ആര്‍ച്ച് ബിഷപ്പിന്റെ കത്തില്‍ പറയുന്നു .

ഗാല്‍വസ്റ്റണ്‍ കാത്തലിക് ചര്‍ച്ചുകളില്‍ നടക്കുന്ന ഹോളി കമ്മ്യുണിയനില്‍ ഇനി മുന്‍പ് ഉണ്ടായിരുന്ന പോലെ പങ്കെടുക്കുന്നതിനുള്ള അവസരമാണ് വിശ്വാസികള്‍ക്ക് ലഭിച്ചിരിക്കുന്നത്

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: