17.1 C
New York
Tuesday, September 21, 2021
Home Cinema ഗാന വിശകലനം - ...

ഗാന വിശകലനം – ഉദയ് നാരായണൻ, അബുദാബി

✍ ഉദയ് നാരായണൻ, അബുദാബി

“മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ….?”

സംഗീതം :
ജി ദേവരാജൻ

രചന :
വയലാർ രാമവർമ്മ

ഗായകൻ :
കെ ജെ യേശുദാസ്

ചിത്രം : 
കൊട്ടാരം വില്ക്കാനുണ്ട് (1975)

ഗാനം


ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
             (ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണ മരാളങ്ങളുണ്ടോ
വസുന്ധരേ…വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
               (ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ…വസുന്ധരേ…
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
                (ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
               

വിശകലനക്കുറിപ്പ്

മലയാള മണ്ണിന് പാട്ട് വസന്തങ്ങൾ ഏറെ തീർത്ത സർഗ്ഗത്രയം ശ്രീ വയലാർ രാമവർമ്മ, ശ്രീ ദേവരാജൻ, ശ്രീ കെ ജെ യേശുദാസ് എന്നിവരുടെ കൂട്ടായ്മയിൽ ജനിച്ച ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…..’എന്ന ഗാനത്തിന് ഇന്നും അതിയുവത്വം.

വസ്തുക്കളേയും വസ്തുതകളേയും തനതായ രൂപഭാവം നിലനിർത്തി അതിലേക്കു കവിത്വം ആവാഹിച്ചുകൊണ്ട് കാല്പനികതയുടെ പാരതമ്യത്തിൽ 
ഉടലെടുക്കുന്ന വരികളാണ് ശ്രീ വയലാർ രാമവർമ്മയുടേത്.

“ചന്ദ്രകളഭംചാര്‍ത്തിയുറങ്ങുംതീരം
ഇന്ദ്രധനുസ്സിന്‍തൂവല്‍പൊഴിയുംതീരം
ഈമനോഹരതീരത്തുതരുമോ
ഇനിയൊരുജന്മംകൂടി
എനിക്കിനിയൊരുജന്മംകൂടി”
 

നിലാവും നീലനഭസ്സും മഴയും  മാരിവില്ലും മഞ്ഞും മലരും മലരിൻ മധുകണവും ഒക്കെയും ആസ്വദിക്കുവാനും അനുഭവിക്കുവാനും ഈ ഒരു ജൻമം മതിയാകില്ല. ഒരു  തവണ  കൂടി  ഈ  ധന്യധരണിയുടെ  അവകാശിയായിത്തന്നെ  പിറവിയെടുത്തിരുന്നെങ്കിൽ എന്ന്  അപേക്ഷയോടെ  ആഗ്രഹിക്കുകയാണ്  വരികളിലൂടെ കവിമനം.

“ഈനിത്യഹരിതയാംഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോപുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ…വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?”

പരലോക  ചിന്തകളിൽ പകൽരാവുകളിലൊരുപോലെ പരിതപിക്കും പാമരർ മുതൽ പണ്ഡിതർ വരെയുള്ള  മാനവ സമുച്ചയം കാണും   ബഹുസ്വപ്നങ്ങളും, സ്വപ്നത്തിന് വർണ്ണങ്ങളേകി പാരിൽ പുളകിതയാകും പുൽക്കൊടിയും പുഷ്പങ്ങളും പുഴയും പുഴയെത്തഴുകും രാപ്പകൽക്കാറ്റും  പുതു കനവുകൾ കണ്ടു പരിലസിക്കുന്ന അരുവികളിലെ അരയന്നങ്ങളും എല്ലാം മതിവരുവോളം കണ്ടും കരളിൽ നിറച്ചും കാണാലോകത്തേക്കു  മറഞ്ഞവരുണ്ടോ എന്ന് ഈ പുണ്യഭൂമിയോട് തന്നെ കവി ചോദ്യമുരുവിടുമ്പോൾ ചിന്തകളിൽ ഒരു അറിയാനോവ് അണപൊട്ടിയൊഴുകുന്നു.

“ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവ്വ ഗീതമുണ്ടോ?
വസുന്ധരേ…വസുന്ധരേ…
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?”

നൻമയാകുന്ന നിറങ്ങൾകൊണ്ട് എന്നും നിത്യഹരിതയായിരിക്കുന്ന  പ്രണയ പൃഥ്വിയിൽ നിന്ന് മാത്രം അനുഭവ്യമാകുന്ന സന്ധ്യയും സന്ധ്യാംബരവും ചന്ദിരനും ചന്ദ്രികയും ഗന്ധർവ്വ കഥകളും ഗീതങ്ങളും  ഒക്കെയും അടുത്തറിഞ്ഞും അകമറിഞ്ഞും പ്രണയിച്ചും പരിഭവിച്ചും കൊതി തീർന്നു മരണം പുൽകിയവരുണ്ടോ എന്ന് പ്രിയകവി അടങ്ങാവ്യഥയോടെ ചോദിക്കുമ്പോൾ എത്ര കഠിന ഹൃദയരിലും  ഒരു വാഞ്ഛ ജനിക്കുന്നു, ചിന്തിക്കുന്നു ഈ വർണ്ണഭൂവിൽ ത്തന്നെ ഇനിയൊരു ജൻമലബ്ദിക്കായി….


   ✍ ഉദയ് നാരായണൻ, അബുദാബി

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: