മനതാരിൽ മോഹത്തിൻ മധുരമാം തേൻ തുള്ളി
മനമറിയാതെവിടെയോ തുളുമ്പി നിന്നു
മകരമാസത്തിലെ മഞ്ഞിൻ കുളിരായി
മമ സഖി മധുമൊഴി നിൻ മധുരമെന്നിൽ!.
വികലമാമെന്നുടെ മനസ്സിൻ്റെ നീറ്റലിൽ
വിനയമാം വിശറിയാൽ വീശിടും പോൽ
വിജനമെൻ വീഥിയിൽ വഴികാട്ടിയായി നീ
വിരഹത്തിൻ തീക്കനൽ തുടച്ചു നീക്കി.
ആദ്യമായന്നു ഞാനറിയുന്നു നിന്നിലെ
ആദ്യാനുരാഗത്തിൻ അമൃതവർഷം!
ആശകളായിരം അങ്കുരിച്ചന്നെന്നിൽ
ആഴിതന്നാഴമറിഞ്ഞ പോൽ ഞാൻ!!.
ഹരിദാസ് പല്ലാരിമംഗലം.✍
Facebook Comments