17.1 C
New York
Monday, March 20, 2023
Home US News ഗര്‍ഭിണിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍, രണ്ടു പേര്‍ അറസ്റ്റില്‍

ഗര്‍ഭിണിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍, രണ്ടു പേര്‍ അറസ്റ്റില്‍

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

നോര്‍ത്ത് കരോളിന: ഫെബ്രുവരി നാലിനു നോര്‍ത്ത് കരോലിനയില്‍ നിന്നും കാണാതായ ഗര്‍ഭിണിയായ യുവതി ബ്രട്ട്‌നി സ്മിത്തിന്റെ (28) മൃതദേഹം സ്യൂട്ട്‌കേസില്‍ നോര്‍ത്ത് കരോലിനയിലെ നദിക്ക് സമീപം കണ്ടെത്തി. സംഭവത്തിലെ പ്രതികളെന്നു സംശയിക്കുന്ന തോമസ് ക്ലെട്ടന്‍ (37), പെണ്‍ സുഹൃത്ത് എമിലി ഗ്രേസ് (24) എന്നിവരെ അറസ്റ്റ് ചെയ്തതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

Indianapolis Metropolitan Police Department work the scene Sunday, Jan. 24, 2021 in Indianapolis where five people, including a pregnant woman, were shot to death early Sunday inside an Indianapolis home. Th pregnant woman who was taken to an area hospital, both she and the unborn child died despite life-saving efforts. (Justin L. Mack/The Indianapolis Star via AP)

കഴിഞ്ഞ എട്ടാംതീയതിയാണ് രണ്ടു കുട്ടികളുടെ മാതാവായ ബ്രിട്‌നിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കി നദിക്ക് സമീപം തള്ളിയതെന്ന് ഷെരീഫ് പറഞ്ഞു. മരണ കാരണം കണ്ടെത്തിയതിനുശേഷമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനും, മൃതദേഹം മറച്ചുവെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനിക്കാതെ മരിച്ച കുഞ്ഞിന്റേതുള്‍പ്പടെ രണ്ടു കൊലപാതക കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നല്ലൊരു ഡാന്‍സറും, ഗര്‍ഭിണിയുമായ സ്മിത്തിനെ രണ്ടു ചെകുത്താന്‍മാരാണ് കൊലപ്പെടുത്തിയതെന്നു സ്മിത്തിന്റെ ബന്ധു ബ്രൂക്ക് പിനന്‍ പറഞ്ഞു. മറ്റുള്ളവരെ സ്‌നേഹിക്കുന്ന നല്ലൊരു മാതാവായിരുന്നു സ്മിത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മിത്തിനെ കൊലപ്പെടുത്തുന്നതിനുള്ള കാരണമെന്തെന്നത് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡോക്ടർ ജോൺ ബ്രിട്ടാസ് എം പി യുടെ മാതാവിന്റെ നിര്യാണത്തിൽ കൈരളിടിവി യുഎസ് എ പ്രവർത്തകരുടെ ആദരാജ്ഞലികൾ

ന്യൂയോർക്: രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ...

ഡോ.ജോൺ ബ്രിട്ടാസ് എംപിയുടെ മാതാവ് അന്തരിച്ചു..

രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ പുലിക്കുരുമ്പ അന്തരിച്ചു. 95 വയസായിരുന്നു. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ. മക്കൾ...

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 20 | തിങ്കൾ

◾ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ തെറ്റായ വിവരങ്ങളും വ്യാജരേഖകളും ഹാജരാക്കിയാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നു ഹൈക്കോടതി....

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു. മില്ലി ഫിലിപ്പ്  റീജണൽ കോഓർഡിനേറ്റർ.

ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണൽ കോർഡിനേറ്റർ ആയി  മില്ലി ഫിലിപ്പ്   , റീജണൽ സെക്രട്ടറി  മഞ്ജു ബിനീഷ്, കൾച്ചറൽ കോർഡിനേറ്റർ  അമിത പ്രവീൺ,   കമ്മിറ്റി മെംബേഴ്‌സ് ആയി...
WP2Social Auto Publish Powered By : XYZScripts.com
error: