17.1 C
New York
Thursday, September 28, 2023
Home US News ഗര്‍ഭഛിദ്രം-പിതാവിന് വീറ്റോ അംഗീകാരം നല്‍കുന്ന ബില്‍ ടെന്നിസ്സി സഭയില്‍

ഗര്‍ഭഛിദ്രം-പിതാവിന് വീറ്റോ അംഗീകാരം നല്‍കുന്ന ബില്‍ ടെന്നിസ്സി സഭയില്‍

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

നാഷ് വില്ല(ടെന്നിസ്സി): ഗര്‍ഭചിദ്രത്തിന് മാതാവ് തയ്യാറാണെങ്കിലും, പിതാവെന്ന നിലയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ വീറ്റോ അധികാരം നല്‍കുന്ന ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ടെന്നിസ്സി നിയമ നിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചു. സ്റ്റേറ്റഅ സെനറ്റര്‍മാരായ മാര്‍ക്ക് പോഡി, ജെറി സെക്‌സറ്റന്‍ എന്നിവരാണ് ബില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. സ്‌റ്റേറ്റ് സെനറ്റില്‍ പോഡിലും, ടെന്നിസ്സി ഹൗസില്‍ സെക്‌സറ്റനും ബില്‍ അതവരിപ്പിക്കും.

തന്നാല്‍ ഉല്പാദിതമായ കുട്ടിയെ മാതാവ് ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെതിരെ കോടതിയില്‍ പെറ്റീഷന്‍ നല്‍കുന്നതിനും, മാതാവിനെ അതില്‍ നിന്നും വിലക്കുന്നതിനും ഉള്ള നിരോധന ഉത്തരവ് പതിനാലു ദിവസത്തിനകം ലഭിക്കുന്നതിനുമുള്ള വകുപ്പുകളാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്. വിവാഹിതരല്ലാത്ത ഇരട്ടകള്‍ക്കും ഈ ബില്‍ ബാധകമാണ്. ഡി.എന്‍.എ. ടെസ്റ്റ് കൂടാതെ തന്നെ കുട്ടിയുടെ പിതൃത്വം അവകാശപ്പെടുന്ന വ്യ്ക്തിയുടെ അവകാശവും കോടതിയില്‍ സംരക്ഷിക്കപ്പെടും.

കോടതിവിധി ലംഘിക്കുന്ന മാതാവിനെതിരെ സിവില്‍ ക്രമിനല്‍ കേസ്സുകള്‍ ചാര്‍ജ്ജ് ചെയ്തു ശിക്ഷിക്കുന്നതിനുള്ള നിയമങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.2 021 ജൂലായ് 1 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ബില്‍ പാസ്സാക്കിയെടുക്കുക എന്നതാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ ലക്ഷ്യം. ഈ ബില്ലിനെതിരെ എബോര്‍ഷന്‍ അഡൂക്കറ്റേസ് വമ്പിച്ച പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീയുടെ ശരീരത്തിന്റെ അവകാശം അവര്‍ക്കു മാത്രമാണെന്ന് ഇതിനെതിരെ പ്രതികരിച്ച ഡമോക്രാറ്റിക്ക് സെനറ്റർ ബ്രണ്ട ഗില്‍മോര്‍ അഭിപ്രായപ്പെട്ടു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: