യത്കരോഷി യദശ്നാസി
യജ്ജുഹോഷി ദദാസി യത്
യത്തപസ്യാസി കൗന്തേയ
തത്കുരുഷ്വ മദർപണം
ഭഗവത് ഗീത 9:27
“നീ യാതൊന്നും ചെയ്യുന്നുവോ, യാതൊന്ന് ഭക്ഷിക്കുന്നുവോ, യാതൊന്നു ഹോമിക്കുന്നുവോ, യാതൊന്ന് നിവേദിക്കുന്നുവോ, യാതൊരു തപസ്സ് ചെയ്യുന്നുവോ അതൊക്കെയും എന്നിൽ സമർപ്പിച്ചാലും.”
നിന്റെ കർമ്മങ്ങൾ എല്ലാം എനിക്ക് സമർപ്പിക്കുക എന്നാണ് കുന്തീപുത്രനോട് ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നത്. നമ്മൾ ഏർപ്പെടുന്നതായ ഏതൊരു കാര്യത്തിലും, ആഹാരം കഴിക്കാൻ ആയാലും, പൊതുവായ കാര്യങ്ങളിൽ ഏർപ്പെട്ടാലും, ഹോമങ്ങൾ കഴിച്ചാലും, അവ എല്ലാം, മനസ്സും കർമ്മവും പൂർണ്ണമായും ഈശ്വരന് സമർപ്പിയ്ക്കുന്ന “അർപ്പണം” എന്നമനോഭാവത്തെ പറ്റി ആണ് ഇവിടെ ശ്രീ കൃഷ്ണൻ പരമാർശിക്കുന്നത്.
“എന്നാൽ ഞാൻ പിതാവിനെ സ്നേഹിക്കുന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ് എന്നോടു കല്പിച്ചതെല്ലാം, ഞാൻ അങ്ങനെ തന്നെ ചെയ്യുകയാണ്.”
വിശുദ്ധ യോഹന്നാന്റെ സുവിശേഷം
14: 31
ആകയാൽ നിങ്ങൾ തിന്നാലും, കുടിച്ചാലും എന്തു ചെയ്താലും ദൈവത്തിന്റെ മഹത്വത്തിനായി ചെയവീൻ.
1 കൊരിന്ത്യർ 10:31
പിതാവായ ദൈവത്തിന്റെ ആഗ്രഹത്തിന്റെ മുന്നിൽ സ്വന്തം ജീവനെ ക്രൂശിൽ അർപ്പിച്ച പുത്രനായ യേശുവിന്റെയും, അബ്രഹാം ഇസഹാക്കിനേ ദൈവ നിയോഗത്തിനാൽ യാഗം കഴിപ്പിക്കാൻ കൊണ്ട് പോയതായ ഉദാഹരണങ്ങൾ സമർപ്പണത്തിന്റെ ഏടുകളിൽ സ്വർണ്ണലിപികളിൽ എഴുതി ചേർക്കപ്പെട്ടതാണ്.
തല കുനിഞ്ഞു, നിന്റെ സ്വാർത്ഥത കളയുകയും, പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവരുടെ സേവ ചെയ്യുന്ന ഒരുവന് മാത്രമേ ഈശ്വരനെ പ്രാപിക്കുവാൻ കഴിയുകയുള്ളൂ.
ഗുരുഗ്രന്ഥ സാഹിബ് 27, 286 വാക്യങ്ങൾ
“ആകയാൽ നിങ്ങൾ അല്ലാഹുവേ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.”
സൂരാഹ് ആഷ് ഷുആറാ 26:131
സമർപ്പണം (Submit) എന്ന വാക്കിന്റെ അർത്ഥം നമ്മെക്കാൾ കരുത്തനായ മറ്റൊരുവന്/ ശക്തിയ്ക്ക് മുന്നിൽ ഉള്ള വിധേയത്വം ആണ്.
സമർപ്പണം പലർക്കും ആയാസപ്പെടുത്തുന്ന കാര്യം ആണ്. എന്തെന്നാൽ, ഇതിൽ താഴ്മയുടെയും, ത്യാഗത്തിന്റെയും, അപമാനത്തിന്റെയും ഒരു വലിയ അംശം ഉണ്ട്.
ഇന്നത്തെ സാഹചര്യത്തിൽ, അധികം പേരുടെയും ജീവിതത്തിൽ, സമർപ്പണം ഈശ്വരൻ്റെ മുൻപിൽ തുടങ്ങി, ആരാധനാലയങ്ങളുടെ അതിർത്തിയിൽ ചെന്ന് അവസാനം കണ്ടെത്തുന്ന നിലപാട് ആണ്. അതിർത്തി വരെ പോലും എത്തുമോ എന്നുള്ളത് നോക്കി കണ്ടാൽ മതി!
എന്നാൽ മുകളിൽ പറഞ്ഞ ഒന്നല്ല ഈശ്വരസമർപ്പണം. അത് ജീവിതം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ദൈവീകമായ ജീവിതശൈലിയിൽ നിന്നും വ്യതിചലിക്കുന്നത് എന്തും തന്നെ ഈശ്വരനിൽ നിന്നും അകറ്റി നിർത്താൻ പ്രാപ്തി ഉള്ളതാണ് എന്ന തിരിച്ചറിവ് യഥാർത്ഥ ഭക്തനിൽ വേദനയുണ്ടാക്കുന്നു.
“ഞാൻ ചെയ്യുന്നത് എന്തും ദൈവത്തിനാണ് എന്നാണ്” ഭക്തനായ കബീർ പറഞ്ഞത്.
യഥാർത്ഥ ഭക്തൻ ഈശ്വരനെ തൻ്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി, എല്ലാ ചിന്തകളിലും പ്രവർത്തനങ്ങളിലും, അവിടുത്തേക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ നയിക്കുന്ന ഒരു ജീവിതശൈലി ആണ് അവലംബിക്കുന്നത്. തൽഫലമായി അവൻ ഈശ്വരനിൽ ലയിച്ചു ചേരുന്നു.
ദൈവത്തിന് സമർപ്പിച്ച ഭക്ഷണം കഴിക്കുന്നവൻ അവനായി ജീവിക്കാനും ശ്രമിക്കുന്നു.
സ്വന്തം കർമ്മം ദൈവത്തിനായി സമർപ്പിയ്ക്കുമ്പോൾ, അധർമ്മത്തിൻ്റെ കരങ്ങൾ അവനേ ഗ്രസിയ്ക്കുകയില്ല. ത്യാഗത്തിന്റെ അംശം ബന്ധങ്ങളിൽ നിക്ഷേപിയ്ക്കുമ്പോൾ, “ഞാൻ” എന്ന ഭാവം ഇല്ലാതെ ആകുന്നു. ജോലിസ്ഥലത്തും ബന്ധങ്ങളിലും ഈ അർപ്പണാ മനോഭാവം വരുമ്പോൾ, പ്രശ്നങ്ങൾ താനേ വഴി മാറി പോകുകയും “നമ്മൾ” എന്ന വികാരം ഉടലെടുക്കുന്നു.
പ്രലോഭനങ്ങളിൽ പ്പടാതെ, ഭക്തിയുടെ സമർപ്പണത്തിൽ, മനുഷ്യൻ വിനയം, സഹനം, ദീർഘ ക്ഷമ, കരുണ, ഇന്ദ്രിയങ്ങളുടെ വിജയം, ആത്മവിശ്വാസം, മുതലായ അനുഗ്രഹീതമായ ദൈവിക ദാനങ്ങൾ ലഭിച്ച് കരുത്തനാകുന്നു.
എന്ത് കൊണ്ട് ആണ് സമർപ്പണം മനോഭാവത്തെ മനുഷ്യൻ എതിർക്കുന്നത്?
ഭയം
നാം ജീവിതത്തിൽ എടുക്കുന്ന പല തീരുമാനങ്ങളും ഭയത്തെ ആശ്രയിച്ച് ആണ്. നഷ്ടപ്പെടുന്നതിൻ്റെ ഭയം, മറ്റുള്ളവരുടെ ഭയം, തോൽവിയുടെ ഭയം, ഒറ്റപ്പെട്ട് പോകുമെന്ന ഭയം, പട്ടിണിയുടേയും പരിതാപത്തിൻ്റെയും ഭയം. ഒന്നോർക്കുക, മനുഷ്യർക്ക് നിന്റെ ശരീരത്തെ ഇല്ലാതെ ആക്കാം. എന്നാൽ ആത്മാവിനെ ഇല്ലാതാക്കാൻ അവർക്ക് കഴിയില്ല.
സ്വാശ്രയ ശീലം, അന്ധമായ നിയന്ത്രണ ശക്തി
“ഞാൻ ഒരൊറ്റ ആൾ മതി, എല്ലാം എനിക്ക് ചെയ്യാൻ പറ്റും.”
“ഈ ലോകത്ത് മനുഷ്യന് എന്തും ചെയ്യാൻ കഴിയും”.
സത്യത്തിൽ, മനുഷ്യന് തന്റെ അടുത്ത ശ്വാസത്തെ പോലും നിയന്ത്രിക്കാൻ കഴിവില്ല. പിന്നെ ആണോ ലോകത്തെ ജയിക്കാൻ പുറപ്പെടുന്നത്?
ഇത്തരത്തിൽ ചിന്തിക്കുന്ന വ്യക്തികൾ ദിശയറിയാതെ കടലിൽ ചുറ്റി തിരയുന്ന ഒരു വലിയ കപ്പൽ പോലെ ആണ്.
ദൈവത്തിന്റെ യഥാർത്ഥ സ്വഭാവ ഗുണങ്ങളുടെ അഞ്ജത
ഒരു അപരിചിതനെ ആരെങ്കിലും വിശ്വസിക്കുമോ?
ഈശ്വരന് വേണ്ടി നാം നമ്മളെ തന്നെ സമർപ്പിയ്ക്കുമ്പോൾ, അവനിൽ അന്യന് വേണ്ടിയും സമർപ്പണ മനോഭാവം ഉണ്ടാകുന്നു! അതാണ് യഥാർത്ഥ ഭക്തൻ! സമർപ്പണം ഉള്ളവർ, അറിയുന്നവനോടും അറിയാത്തവനോടും സ്നേഹത്തോടെ ഇടപ്പെടുന്നു.
ഭൗതിക സുഖ ഭോഗങ്ങളോട് ഉള്ള അതീവ താല്പര്യം
ഇങ്ങനെ ഉള്ളവർക്ക് ഈശ്വര പാതയുടെ നന്മ കാണ്മാൻ കഴിയുക ബുദ്ധിമുട്ട് ആണ്. ഇഹലോക സുഖങ്ങൾ ക്ഷണഭംഗുരമത്രേ. ആത്മാവിന്റെ ധനമോ, സ്നേഹം, സന്തോഷം, സമാധാനം, സഹനശീലം, ദീർഘ ക്ഷമ, കരുണ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം മുതലായവ ആണ്.
നമ്മുടെ ജീവിതം ദൈവത്തിന്റെ ദാനമാണ്. നമ്മുടെ അടുത്ത ശ്വാസം, കഴിവുകൾ, കുടുംബം, സൗഹ്രൃദം, ആഹാരം, സമ്പത്ത് ഒക്കെ അവിടുത്തെ സ്നേഹത്തിന്റെ ദാനങ്ങളാണ്.
നമ്മുടെ കർമ്മങ്ങളുടെ കണക്കുകൾ നമ്മൾക്ക് കൊടുക്കേണ്ടി വരും. അത് മരണം പോലെ തന്നെ സുനിശ്ചിതം ആയ ഒന്നാണ്.
ദൈവത്തിനോട് ആത്മാർത്ഥമായ സ്നേഹം ഉള്ളവൻ, തൻ്റെ കർമ്മങ്ങളെ തന്നെ അവിടുത്തേക്ക് സമർപ്പിയ്ക്കുന്നു.
കർമ്മമാണ് ധർമ്മം!
സ്നേഹപൂർവ്വം
-ദേവു-✍
Devu, You are are an awesome writer and thinker. All your articles are really thought provoking. Well done! Please continue your good work 👍
So true love n only 💘
Thank you for reminding me Devu – “A good deed is the best prayer”
👍
Very well written!!
Very good article, Devu 👍
Very good post Thanks devu
വളരെ നല്ല പോസ്റ്റ്
Excellent post
Excellent 👌😊😊, keep it up
കർമ്മം ചെയ്യുക ഫലം ഇച്ഛിക്കരുത് എന്നാണല്ലോ പറയുക.കർമ്മം തന്നെ ധർമ്മവും. മാ കർമ്മ ഫല കേദുർഭേ
മാതേ. സം ഹോസ്‌ത കർമ്മേണ്ണൃ
നല്ലെഴുത്ത്.
Devu , your articles are really thought provoking. Very inspirational. Yes doing good without looking for a favor returned is what is expected. God watches us . And our favor is from HIM . Keep up your good work .
Keep writing…I always enjoy reading your thoughts…Well scripted.
Well written….Nice
വളരെ നല്ല എഴുത്ത്… ഇനിയും എഴുതുക.
ചിന്തനീയം…!
പറയാൻ എളുപ്പം… പക്ഷേ,
പ്രവർത്തിക്കാൻ പ്രയാസം…!
ദേവി ഏവരേയും സമൃദ്ധമായ് അനുഗ്രഹിക്കട്ടെ…!👌