17.1 C
New York
Monday, September 20, 2021
Home Special കൗമാരമനസിന്റെ വിഹ്വലതകൾ (കാലികം)

കൗമാരമനസിന്റെ വിഹ്വലതകൾ (കാലികം)

ജിത ദേവൻ✍

ഒരു മനുഷ്യന്റെ ജീവിതത്തിന് 5 ഘട്ടങ്ങൾ ഉണ്ട്‌. ശൈശവം, ബാല്യം,കൗമാരം, യൗവനം, വാർദ്ധക്യം. ഈ ഘട്ടങ്ങൾ എല്ലാം തരണം ചെയ്താണ് നമ്മുടെ ജീവിതത്തിന് അന്ത്യം ഉണ്ടാകുന്നത്. എന്നാൽ അവിചാരിതമായി എല്ലാ ഘട്ടങ്ങളും കടക്കാൻ ചിലർക്ക് കഴിയുന്നില്ല.

ശൈശവവും ബാല്യവും ഭൂമിയിലെ സുവർണ കാലഘട്ടം എന്നാണ് പൊതുവെ പറയുക. വീട്ടിൽ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അയൽക്കാരുടെയും എല്ലാം സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി ഒരു രാജകുമാരനോ രാജകുമാരിയോ ആയിജീവിക്കുന്ന സമയം. ഒന്നിനും നിയന്ത്രണമോ പരിമിതികളോ ഇല്ലാത്ത കാലം. ഒരിക്കൽ കൂടി ആ കാഘട്ടത്തിലേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കാത്ത മനസുകൾ ഇല്ല.

അടുത്ത സ്റ്റേജ് ആണ് കൗമാരം. ഓരോ സ്റ്റേജിനും പ്രായപരിധി മാറി വരുന്നതിനാൽ ആണ് അത് സൂചിപ്പിക്കാത്തത്. സാമാന്യമായി പറഞ്ഞാൽ 11വയസ് മുതൽ 18 വയസു വരെയാണ് കൗമാരകാലം എന്ന്‌ പറയാം. കുറയാനും കൂടാനും സാധ്യത ഉണ്ട്‌.

ഈ കാലഘട്ടം കുട്ടികളെ വളരെയധികം ശ്രദ്ധിക്കുകയും നല്ല ഉപദേശങ്ങൾ നൽകുകയും അവരെ പരിചരിക്കുകയും വേണം. കാരണം ബാല്യത്തിൽ അധികം നിയന്ത്രണങ്ങൾ ഒന്നും കുട്ടികൾക്ക് മേൽ അടിച്ചേല്പിക്കാറില്ല. എന്നാൽ കൗമാരം നിയന്ത്രണങ്ങൾ കൊണ്ട് തടവറ തീർക്കും പല മാതാപിതാക്കളും. അവർക്കു തടവറ അല്ല ആവശ്യം. സ്നേഹവും,കരുതലും നല്ല മാർഗ്ഗനിർദേശങ്ങളും ആണ്.

കൗമാരം പലതരത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സംഭവിക്കുന്ന സമയമാണ്. അത് കുട്ടികളെ ചിലപ്പോൾ ഭയപ്പെടുത്താറുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന ആധിയിൽ മാനസിക സംഘർഷത്തിൽആകാറുണ്ട്.

ഒന്നാമതായി കൗമാരക്കാരെ അലട്ടുന്നത് അവരുടെ ശാരീരിക വളർച്ചയാണ്.ഇത്‌ വരെ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി സ്തന വളർച്ച, രോമവളർച്ച, ശബ്‍ദ വ്യതിയാനം, ഇതെല്ലാം അവരെ അസ്വസ്ഥരാക്കും. ഇതേക്കുറിച്ചു ആരോട് ചോദിച്ചറിയണം എന്ന്‌ ആശങ്കപ്പെടുന്നു അവർ.

അതിലും പ്രധാനമാണ് മറ്റൊരു കാര്യം.ഈ പ്രായത്തിൽ ആണ് പെൺകുട്ടികൾക്ക് ആർത്തവം തുടങ്ങുന്നത്. മുൻകൂട്ടി ഇതേക്കുറിച്ചു ഒരു അറിവും ഇല്ലാത്ത കുട്ടി പലപ്പോഴും ഈ അവസ്ഥയിൽ വല്ലാതെ പേടിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്യും. പൊതു സ്ഥലത്തോ സ്കൂളിലോ ആണെങ്കിൽ പറയുകയും വേണ്ട. കൗമാരത്തിലേക്കു കടക്കുന്ന കുട്ടികൾക്ക് ഇതിനെക്കുറിച്ചു അമ്മയോ,ടീച്ചറോ തീർച്ചയായും മനസിലാക്കികൊടുക്കണം. ഇന്ന് എട്ടോ ഒൻപതോ വയസിൽ കുട്ടികൾക്ക് ആർത്തവം ഉണ്ടാകാറുണ്ട്. പല കുട്ടികളും ആ അവസ്ഥയിൽ പതറുകയും പേടിക്കുകയും ചെയ്യുന്നതിനു ഞാൻ ദൃക്സാക്ഷിയാണ്. അവരെ സുരക്ഷിതമായി വീടുകളിൽ എത്തിക്കാനും വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്.

അത് പോലെ ഈ പ്രായക്കാരുടെ പ്രത്യേകതഎതിർലിംഗക്കാരോടുള്ള ആകർഷണമാണ്. ഇത്‌ ഒരു മോശം കാര്യമായി ചിത്രീകരിക്കാതെ പ്രായത്തിന്റെ പ്രത്യേകത ആണെന്നും ഓരോ ബന്ധത്തിനും ഒരു അതിർവരമ്പ് വേണം എന്ന്‌ കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കണം. അനാവശ്യമായി ശരീരത്തിൽ സ്പർശിക്കാൻ ആരെയും അനുവാദിക്കരുത് എന്ന്‌ പറഞ്ഞുമനസിലാക്കി കൊടുക്കണം.കൂട്ടുകാരെ തെരെഞ്ഞെടുക്കുമ്പോഴും അവരോടു എങ്ങനെ ഇടപെടുന്നു എന്നും മാതാപിതാക്കൾ ശ്രദ്ധിക്കണം.

ഈ സമയത്ത് കൂട്ടുകാർക്കൊപ്പം അധികസമയം ചിലവഴിക്കാൻ ആണ് അവർക്കു ഇഷ്ടം. അതുപോലെ സാഹസികമായ പ്രവർത്തികളിൽ ഏർപ്പെടാനും ഇഷ്ടപെടും. പെട്ടെന്ന് ദേഷ്യം വരികയും സങ്കടം വരികയും ചെയ്യും.അത് സ്വാഭാവികമായി കരുതി അവരെ കൂടുതൽ പ്രകോപിക്കാതിരിക്കുക.

അത് പോലെ ഈ സമയം അവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇന്നത്തെ ചുറ്റുപാടിൽ പല വീടുകളിലും സിംഗിൾ പേരെന്റ്റിംഗ് ആണ്. അച്ഛനോ അമ്മയോ ഒരാൾ മാത്രമേ വീട്ടിൽ ഉണ്ടാകു. ഒരാൾ ജോലി സംബന്ധമായി വിദേശത്തോ അന്യനാടുകളിലോ ആകാം. അല്ലെങ്കിൽ വിവാഹമോചിതരായി ഒറ്റയ്ക്ക് കഴിയുന്നവർ ആകും. ഇങ്ങനെ ഉള്ള വീടുകളിൽ കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ നല്കാൻ കഴിയാറില്ല. അതിൽ കുട്ടികൾക്ക് വേദനയും ബുദ്ധിമുട്ടും ഉണ്ടാകും. അവരെ നന്നായി ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. ഇങ്ങനെ തനിച്ച് ആകുന്ന കുട്ടികൾ മറ്റുള്ളവരുടെ പീഡനത്തിനു ഇരയായാലും പുറത്ത് പറയാറില്ല. അത് കുട്ടികളിൽ പല കടുത്ത മാനസിക പ്രശ്നങ്ങളും ഭാവിയിൽ ഉണ്ടാക്കും. അതുകൊണ്ട് അന്നന്നു ഉണ്ടാകുന്ന ഓരോ ചെറിയ കാര്യങ്ങളും കുട്ടികളോട് ചോദിച്ചു മനസിലാക്കണം.

കുട്ടികൾക്ക് എന്തും തുറന്നു പറയാൻ ഉള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. അവരുടെ ഇഷ്ടാനിഷ്ടങ്ങൾമനസിലാക്കണം. അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കണം. മോശം കാര്യങ്ങളെകുറിച്ച് ഒറ്റയടിക്കു കുറ്റം പറയാതെ പറഞ്ഞു മനസിലാക്കി കൊടുക്കുക.. ഈ സമയം പ്രണയം ഉണ്ടാകും ചില കുട്ടികൾക്ക്. അതിന്റെ ഗുണദോഷങ്ങൾ പറഞ്ഞു മനസിലാക്കുക.

അതുപോലെ ഇന്ന് കുട്ടികൾ വീട്ടിന് പുറത്ത് പോകാൻ കഴിയാതെ ഒരു തടവറയിൽ എന്നപോലെ ആണ് കഴിയുന്നത്. സ്കൂളിലും തൊടിയിലും കൂട്ടുകാർക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ചു പറവകളെ പോലെ പാറിനടന്ന കുട്ടികൾ മഹാമാരിയിൽ അകത്തളങ്ങളിൽ തളക്കപ്പെട്ട പോലെയായി. പഠനം ഓൺലൈൻ ആയി. അതും കുട്ടികളെ മാനസിക സംഘർഷത്തിൽ ആക്കുന്നു. മൊബൈയിൽ , കമ്പ്യൂട്ടർ ഇവയുടെ ഉപയോഗം അമിതമാകാതെ ശ്രദ്ധിക്കുക. വീട്ടിൽ തന്നെ അവർക്കു മാനസിക ഉല്ലാസത്തിനു ഉതകുന്ന കാര്യങ്ങൾ കണ്ടെത്തണം. പൂന്തോട്ടം, അടുക്കളത്തോട്ടം ഇവ നിർമിക്കാൻ അവരെ കുടെ കൂട്ടാം. കുറെ സമയം അവർക്കൊപ്പം കളിക്കാം. ഇതൊക്കെ അവരെ ഏറെ ആഹ്ലാദിപ്പിക്കും.

മാതാപിതാക്കൾ കൂട്ടുകാരെപോലെ ആണെന്ന് കരുതിയാൽ കുട്ടികൾക്ക് അത് വലിയ ആശ്വാസവും ആത്‌മവിശ്വാസവും നൽകും. അവരെ കൂടുതൽ സ്നേഹിക്കും. മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ ശരിയായി മനസിലാക്കാൻശ്രമിക്കും.കുട്ടികൾക്ക് അനുവദിക്കുന്ന സ്വാതന്ത്ര്യം അവർ ദുരുപയോഗം ചെയ്യില്ല.

അതുപോലെ ചില കുട്ടികൾ എങ്കിലും മദ്യവും മയക്കു മരുന്നും ഉപയോഗിക്കാൻ തുടങ്ങുന്നസമയം ആണ്. മറ്റുള്ളവരുടെ പ്രേരണ കൊണ്ടും അറിയാനുള്ള ആകാംഷ കൊണ്ടും ഇതൊക്കെ പരീക്ഷിക്കുന്ന കുട്ടികളെ മാതാപിതാക്കൾ തുടക്കത്തിലെ കണ്ടെത്തണം.ഉദേശം കൊണ്ട് ഫലമില്ലെങ്കിൽ ഒരു കൗൺസിലരുടെ സഹായം തേടാം.
അതുപോലെ കുട്ടികളെ കൂടി വീട്ടിലെ ഉത്തരവാദിത്വങ്ങളിൽ പങ്കാളി ആക്കണം. അവരുടെ അഭിപ്രായം കൂടി ചോദിക്കാം. അത് അവരെ വളരെയധികം ആത്മവിശ്വാസം ഉള്ളവരാക്കും. തങ്ങളുടെ അഭിപ്രായത്തിനും വിലയുണ്ടെന്ന തിരിച്ചറിവ് അവരെ ഒരുപാട് സന്തോഷിപ്പിക്കും.

പേരെന്റ്റിംഗ് ഉത്തരവാദിത്വം മാത്രമല്ല. അതൊരു ആഹ്ലാദകരമായ അനുഭവം കൂടിയാണ്. മക്കളെ കൂട്ടുകാരെ പോലെ കരുതിയാൽ അവരും തിരിച്ചു മാതാപിതാക്കൾക്ക് നൽകുന്നത് കറയറ്റ സ്നേഹവും ബഹുമാനവും ആദരവും ആകും. ഇങ്ങനെയുള്ള കുട്ടികൾ വീടിനും നാടിനും അഭിമാനവും മുതൽക്കൂട്ടും ആയിരിക്കും. ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷവും മനസിന്റെ വിഹ്വലതകളും പരിഹരിക്കപ്പെടും.

ജിത ദേവൻ✍

COMMENTS

1 COMMENT

  1. മാതാപിതാക്കൾ വായിച്ചിരിക്കേണ്ട മികച്ച ലേഖനം 👍👍

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: