17.1 C
New York
Thursday, October 28, 2021
Home Special കൗമാരക്കാരിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി (ഇന്നലെ - ഇന്ന് - നാളെ)

കൗമാരക്കാരിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി (ഇന്നലെ – ഇന്ന് – നാളെ)

✍സുബി വാസു, നിലമ്പൂർ

സെക്സ് എഡ്യൂക്കേഷൻ അഥവാ ലൈംഗികവിദ്യാഭ്യാസം ഇത് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മുഖം ചുളിയും പലരും എതിർപ്പുകളുമായി രംഗത്ത് വരും. പൊതുവേ നമ്മുടെ ഇന്ത്യയുടെ ഏതു സമൂഹത്തിൽ ഏത് സംസ്ഥാനത്തിൽ നിന്നുനോക്കിയാലും ഇതിനെതിരായി തന്നെ ആണ് വാദഗതികൾ ഉയർന്നുവരിക. പരസ്യമായി എതിർത്തുകൊണ്ട് രഹസ്യമായി ലൈംഗികത ആസ്വദിക്കുന്ന കപട സദാചാര വാദികൾ ആണ് നമ്മുടെ സമൂഹത്തിലുള്ളത്. പ്രത്യേകിച്ചു മലയാളികൾ. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഒരുപാട് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പോലെ സെക്സും വേറെ എന്തോ ആണെന്ന ധാരണയാണു പലർക്കും. അതിനെപ്പറ്റി പറയുന്നത് ചർച്ചചെയ്യുന്നത് സദാചാരബോധത്തിനെ തിരായുള്ള കാര്യമാണ് എന്നുള്ള വികല്പമായ സങ്കല്പമാണ് നമുക്കുള്ളത്.

നമ്മുടെ കുടുംബങ്ങളിൽ തന്നെ നോക്കിയാലറിയാം പലരും ഭാര്യ ഭർത്ത് ബന്ധം എന്നതു എന്തൊക്കെയോ ഒളിച്ചു വെക്കാനുള്ള പോലെയാണ്. മക്കളുടെ മുന്നിൽ വെച്ച് സ്വന്തം ഭാര്യയെ ഒന്ന് സ്പർശിക്കാൻ പോലും പലർക്കും പേടിയാണ്. എന്തിന് ഒരാൺകുട്ടിയും പെൺകുട്ടിയും അടുത്ത് ഇടപഴകിയാൽ അവരെ വേറൊരു കണ്ണുകൊണ്ട് കാണുന്നു.അങ്ങനെ ചെയ്തത് പാപമായി കാണുന്ന ഒരു കൂട്ടമാളുകൾ. ടിവിയിലും മറ്റും ചാനലുകളിലും ഒരു കോണ്ടത്തിന്റെയോ, വിസ്‌പെറിന്റെയോ പരസ്യം വരുമ്പോൾ മുഖം ചുളിക്കുന്ന മനുഷ്യർ, ഒരു കുഞ്ഞു റൊമാന്റിക് സീൻ കാണുമ്പോൾ പെട്ടെന്ന് ചാനൽ മാറ്റി പോകുന്നവർ. മക്കളുടെ ഇടയിലുരുന്നു ഇതൊന്നും കാണാൻ പാടില്ല, അവർ വഴിതെറ്റി പോകുമെന്ന് വിധിഎഴുതുന്നതവർ. സ്വന്തം മക്കളുടെ ഇടയിൽ കൂടി പാടു കൊണ്ടുവരാൻ മടിക്കുന്നവർ. അതെന്താണെന്നു ചോദിക്കുമ്പോൾ ഒന്നുകിൽ ഒരു തുറിച്ചു നോട്ടം അല്ലെങ്കിൽ വേറെന്തെങ്കിലും പറഞ്ഞു പോകുന്നവർ. അങ്ങനെ നിരവധി നിരവധി ചിത്രങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. പക്ഷേ ഒളിച്ചുവെക്കുന്നതെന്തോഅത് അറിയാനുള്ള ത്വരയും, കൗതുകവും, ആകാംക്ഷയും കൂടുമെന്നത് അവർ മറക്കുന്നു ഇവിടെയാണ് ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.

നമ്മുടെ മക്കളുടെ വളർച്ചയുടെ കാലഘട്ടത്തിൽ വരുന്ന മാറ്റങ്ങൾ ആണായാലും പെണ്ണായാലും ഒരുപോലെയാണ്. ഈ കാലഘട്ടത്തിൽ അവർക്ക് അറിയേണ്ടതും, അറിയേണ്ടാത്തതു മായ ഒരുപാട് അറിവുകൾ ഉണ്ട്. അറിയേണ്ടവയെ അറിഞ്ഞു, ഉൾക്കൊണ്ട്‌ പോകാൻ ശാസ്ത്രീയമായ ഒരു അറിവ് അവർക്കു വേണം. ആ അറിവുകൾ ശാസ്ത്രീയമായ രീതിയിൽ, ശരിയായി അവർക്ക് ലഭിക്കുമ്പോഴാണ് നമ്മുടെ മക്കളുടെ വളർച്ചയെ ശരിയായദിശയിൽ വഴിതിരിച്ചു വിടാൻ കഴിയൂ.

കൗമാരമെന്നത് ആകാംക്ഷയുടെ, അതിലുപരി അറിയാനുള്ള ത്വര കൂടുതലുള്ള ഒരു കാലഘട്ടമാണ്. ഈ കാലഘട്ടത്തിലാണ് സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം പിറവിയെടുക്കുന്നത് അതുപോലെതന്നെ അവരുടെ ശരീത്തിൽ ബാഹ്യമായും ആന്തരികമായും മാറ്റങ്ങൾ വരും. വളർച്ചാ ഹോർമോണുകളുടെ ഫലമായി ഈ ഘട്ടത്തിൽ എതിർലിംഗക്കാരോടുള്ള ആകർഷണം തോന്നുന്ന സമയം. ഈ ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതവും അനിയന്ത്രിതവുമായ ലൈംഗികാഭിനിവേശം കുട്ടികളെ തെറ്റുകളിലേക്ക് നയിക്കാന്‍ ഇടയാക്കും. മദ്യവും മയക്കുമരുന്നുംപോലെ, കുട്ടികളെ വഴിതെറ്റിക്കുന്ന മറ്റൊരു ലഹരിയാണ് തെറ്റായ രീതിയിലുള്ള ലൈംഗികത. അതുകൊണ്ടുതന്നെ അവര്‍ക്കു ഇതിനെക്കുറിച്ചു ശരിയായ ബോധവത്കരണം നല്‍കേണ്ടതുണ്ട്.

ഹോർമോൺ വ്യാധിയാനങ്ങളിൽ ശരീരത്തിൽ ഉണ്ടാകുന്ന ഒരുപാട് മാറ്റങ്ങൾ, ഹോർമോൺ പെൺകുട്ടികളാണെങ്കിൽ അവരുടെ ആർത്തവചക്രത്തിന്റെ തുടക്കം. ഈസമയത്തുണ്ടാകുന്ന വേദനകൾ, ശരീത്തിൽ ഉണ്ടാകുന്ന കുരുക്കൾ, ബ്രെസ്റ്റ് വളർച്ച, രോമവളർച്ച തുടങ്ങിയ കാര്യങ്ങൾ ആൺകുട്ടികൾ ആണെങ്കിൽ അവരുടെ സ്വരം മാറുന്നു, അവരുടെ ലൈംഗിക അവയവങ്ങളുടെ വളർച്ച, രോമവളർച്ച തുടങ്ങി ഒരുപാട് ശരീര മാറ്റങ്ങൾക്ക് സംഭവിക്കുന്നു. അവരിലുണ്ടാകുന്ന ഈ മാറ്റങ്ങൾ അവർ കൗതുകത്തോടെ നോക്കികാണും. ഇതെല്ലാം എന്താണെന്ന് ഏതാണെന്ന് തിരിച്ചറിയാൻ ഉള്ള ഒരു പക്വത ചിലപ്പോൾ അവർക്ക് ഉണ്ടാവില്ല. അതിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കാനുള്ള ആർജ്ജവം നമ്മുടെ മാതാപിതാക്കൾക്കില്ല, അവരുടെ ലജ്ജ, പാപബോധം അവരെ പിന്നിലേക്ക് നയിക്കുന്നു.

ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമിച്ച ഈ കാലഘട്ടത്തിൽ അവർക്കതു അറിയാനുള്ള ഒരുപാട് മാർഗങ്ങൾ ഉണ്ട്.പക്ഷേ നമ്മുടെ മക്കൾക്ക് കിട്ടുന്ന അറിവുകൾ എല്ലാം പലതരത്തിലുള്ളതായിരിക്കും അതിൽ ശരിയേത് തെറ്റേത് അതിൻറെ ശാസ്ത്രീയ വശം എന്താണ് എന്ന് മനസ്സിലാക്കാൻ അവർക്കു ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. അവർക്ക് കിട്ടുന്ന അറിവ് ചിലപ്പോൾ വളരെ കുറവാകും, ചിലപ്പോൾ തെറ്റായിരിക്കും അതുകൊണ്ട് തന്നെ ഏത് രീതിയിലാണ് അതു വിനിയോഗിക്കുന്നത് എന്ന് നമുക്ക് പറയാൻ കഴിയില്ല.

അതുപോലെ നമ്മുടെ ആൺകുട്ടികളും പെൺകുട്ടികളും ഇന്ന് പലതരത്തിലുള്ള ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട്. അതും ലൈംഗിക അറിവുകളുടെ ഒരു അപര്യാപ്തത തന്നെയാണ്. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മൾ മാതാപിതാക്കൾ പറഞ്ഞുകൊടുക്കാൻ മടിക്കുന്നു, അതിനു ഒരു പരിധിയുണ്ട്.പക്ഷേ നമ്മുടെ സ്കൂളിൽനിന്ന് ഇത്തരത്തിൽ അതിനുള്ള അറിവുകൾ ലഭിച്ചു കഴിഞ്ഞാൽ അതൊരു പോസിറ്റീവ് ചിന്താഗതിയുടെ തുടക്കമാവും. അതുപോലെ മറകൾ ഇല്ലാതെ അവർക്ക് സംസാരിക്കാൻ കഴിയുകയും ചെയ്യും.ലൈംഗികത എന്നത് മറച്ചുവെക്കേണ്ട ഒന്നല്ല, ചർച്ച ചെയ്യണം, ചെയ്യപ്പെടണം എന്നുള്ള ബോധമാദ്യം എല്ലാവരിലും ഉണ്ടാക്കിയെടുക്കണം.

ബയോളജി ക്ലാസിൽ ടീച്ചർ പഠിപ്പിക്കുമ്പോൾ തന്നെ പല ടീച്ചർമാരും ഇത്തരം കാര്യങ്ങൾ ലജ്ജയോടെ പെട്ടെന്ന് പറഞ്ഞു പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇതൊക്കെ. നമ്മുടെ സകല ജീവ ജാലങ്ങളിലും അനിവാര്യമായ ഒന്നു. ലൈംഗികതയെ പറ്റി പറയാത്ത വേദങ്ങളുണ്ടോ? ഖുറാനും, ബൈബിളും, പുരണങ്ങളും ഇതിനെപറ്റി പറയുന്നില്ലേ. പക്ഷികളും മൃഗങ്ങളും ഇണചേരുന്നില്ലേ? നമ്മുടെ കണ്മുന്നിൽ വച്ചു അവ ഇണച്ചേർന്നു പിരിയുന്നു. പിന്നെ നമ്മളെന്തിനാ മടിക്കുന്നതു. മനുഷ്യന്റെ ജീവിതത്തിനും, പ്രത്യുല്പദനത്തിനും, വംശനിലനിൽപ്പിനും അത്യന്താപേക്ഷിതമാണ് സെക്സ്.

പക്ഷേ ഈ ലൈംഗികവിദ്യാഭ്യാസം എന്നുള്ള കാര്യം അത് വളരെ അടുക്കും ചിട്ടയോടും പക്വതയോടെ കൂടി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ടുതന്നെ ആ വിഷയം പഠിപ്പിക്കുന്ന ആളുടെ സമീപനങ്ങളും, പക്വതയും, അറിവും, അതു കുട്ടികളിലേക്ക് എത്തിക്കാനുള്ള കഴിവും എല്ലാം അതിനെ ആശ്രയിച്ചാണ് നമ്മുടെ മക്കൾക്ക് കിട്ടുന്ന അറിവുകൾ വരുന്നത്.അതുകൊണ്ട് തന്നെ ആ വിഷയം കൈകാര്യം ചെയ്യാനുള്ള കഴിവുള്ള അധ്യാപകരെ നമുക്കാവശ്യമുണ്ട്.

വിവിധ സാഹചര്യങ്ങളില്‍നിന്നും കുട്ടികള്‍ മനസിലാക്കുന്ന തെറ്റായ കാര്യങ്ങളെയും അവരുടെ ഉള്ളില്‍ ഉറച്ചുപോകുന്ന തെറ്റായ അറിവുകളെയും തിരുത്താന്‍ വിദ്യാലയങ്ങളില്‍തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കണം. അതിന് പാഠ്യപദ്ധതിയില്‍ ലൈംഗികത ഒരു വിഷയമായി ഉള്‍പ്പെടുത്തുകയും പക്വതയോടെ കുട്ടികള്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞുനല്‍കാന്‍ പ്രാപ്തരായ അധ്യാപകരുണ്ടാവുകയും വേണം. ബോധവത്കരണം ലൈംഗിക അറിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ ഒതുക്കുന്നതിനപ്പുറം അവര്‍ക്കുനേരെയുണ്ടാകുന്ന ഏതുതരം ചൂഷണവും പ്രതിരോധിക്കാനുള്ള കഴിവുകളെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ കഴിയണം. മലയാളി സമൂഹം ഒരുപരിധിവരെയെങ്കിലും പിന്തുടരുന്ന കപട സദാചാരത്തിന്‍റെ കുരുക്ക് അഴിച്ചുമാറ്റാന്‍ തുടക്കമിടേണ്ടതും ക്ലാസ്മുറികളില്‍നിന്നുതന്നെ. സമഗ്രവും ആധികാരികവുമായ അവബോധം പ്രദാനം ചെയ്യുന്നതിലൂടെ മാത്രമേ സദാചാര വിരുദ്ധ സമൂഹത്തിനു മാതൃകയാകാനും നമ്മുടെ കുട്ടികള്‍ക്കു കഴിയൂ.

സ്വന്തം ശരീരാവയവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യമുണ്ടാകുന്നതിനൊപ്പം അവ ശുചിത്വത്തോടെ പരിചരിക്കേണ്ടതിന്‍റെ അനിവാര്യതയും ലൈംഗിക രോഗങ്ങള്‍, അവ കാരണം ഉണ്ടാകുന്ന ദുരിതങ്ങള്‍, സാമൂഹിക പ്രശ്ങ്ങള്‍ തുടങ്ങിയവയും കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ആരോഗ്യബോധവത്കരണത്തിലും സാമൂഹ്യസുരക്ഷിതത്വത്തിലും അധിഷ്ഠിതമായ ലൈംഗിക വിജ്ഞാനം ഉള്‍ക്കൊള്ളുന്ന ലക്ഷ്യബോധത്തോടെയുള്ള പാഠ്യപദ്ധതിയാണു ആവിഷ്കരിക്കേണ്ടത്.

കുട്ടികള്‍ക്കു ലൈംഗികവിജ്ഞാനം നല്‍കുന്നതു അവരുടെ കൗമാരകാലത്തെ ഭംഗിയായി തരണം ചെയ്യുന്നതിനൊപ്പം യൗവനവും വിവാഹജീവിതവുമൊക്കം വിജയകരമായി ഭവിക്കാന്‍ അതു സഹായകമാകും. എതിര്‍ ലിംഗത്തിലുള്ളവരെ മാന്യമായി കാണാനും സമീപിക്കാനും പക്വത നല്‍കാനും ഇതു സഹായിക്കും. സ്ത്രീ പുരുഷ സമത്വ മനോഭാവം സൃഷ്ടിക്കുന്നതിനും എതിര്‍ലിംഗത്തിലുള്ളവരും തനിക്കു തുല്യരാണെന്നുള്ള പൊതുബോധം നിലനിര്‍ത്തുന്നതിനും സ്കൂളുകളില്‍നിന്നും നേടുന്ന ഈ അറിവ് ഉപകരിക്കുമെന്നതിലും തര്‍ക്കമില്ല. അതോടൊപ്പം തെറ്റായ ചിന്തകളെയും ദുഷ്പ്രവണതകളെയും മനസില്‍നിന്നകറ്റി ശരിയായ സമൂഹജീവിയായി ജീവിക്കാനും ഇതു സഹായിക്കും.

സുബി വാസു, നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: