17.1 C
New York
Wednesday, September 22, 2021
Home US News ക്ഷമ എന്ന ആയുധം (ലേഖനം)

ക്ഷമ എന്ന ആയുധം (ലേഖനം)

✍ശ്രീകുമാർ പെരിങ്ങാല

കാലം നേരിടുന്ന മുഖ്യമായ പ്രശ്നങ്ങളിൽ ഒന്നാണ് മനുഷ്യർക്കിടയിൽ തിന്മകൾ കൂടി വരുന്നു എന്നത്. തിന്മകൾ മുൻകാലങ്ങളിൽ നടന്നിട്ടില്ലേയെന്ന ചോദ്യത്തിന്.. ഉണ്ടെന്നു തന്നെയാന്ന് ഉത്തരം. പക്ഷേ അത് ഇന്നത്തേതിലും അപേക്ഷിച്ച് തുലോം കുറവായിരുന്നു എന്നാണ് എന്റെ പക്ഷം.

മനുഷ്യരിൽ വിദ്യാഭ്യാസവും അറിവും കൂടിയിട്ടും വിവേകശൂന്യമായി പ്രവർത്തിക്കുന്ന ഒരുപാടു പേരെ നമ്മൾക്കിടയിൽ ഇന്നും ദർശിക്കാനാവും. ഒരുവിധത്തിലുള്ള ന്യായമോ ധർമ്മമോ ഇല്ലാതെ കോപവും അഹങ്കാരവും സ്വാർത്ഥതയും ഉള്ളിൽ ജ്വലിപ്പിച്ച് പീഡനമെന്നത് ഒരു ഹരമാക്കി, ധീരതയാക്കി, തുടർക്കഥയാക്കി നടക്കുന്നവർ വിരളമല്ല. അഭ്യസ്തവിദ്യർ ഈ കൂട്ടത്തിലും ധാരാളമുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.

മറ്റുള്ളവരുടെ മേൽ ദാർഷ്ട്യം ചൊരിയുന്നവർ ഒരു സമൂഹത്തിലും കുറവല്ല. ഇത്തരക്കാരെ അനുകൂലിക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിൽ കാണപ്പെടുകയും ചെയ്യുന്നു എന്നതാന്ന് ദു:ഖകരമായ മറ്റൊരു വസ്തുത.

ക്രൂരതയ്ക്ക് ക്രൂരത കൊണ്ടും ചതിക്ക് ചതി കൊണ്ടും അതേ നാണയത്തിൽ തിരിച്ചു പെരുമാറുന്നവരും കുറവല്ല. പക്ഷേ അത് ആശ്വാസമേകുന്ന ഒരു കാര്യമാണോ..? അല്ലന്നു തന്നെയാണ് ഉത്തരം.

അഹങ്കാരം, കോപം എന്നിവയാൽ തനിക്ക് ദ്രോഹങ്ങൾ ചെയ്തു കൂട്ടുന്നവരെ നേരിടാൻ ഒരു സൂത്രവാക്യമുണ്ട്. അത് എന്തെന്നാൽ ക്ഷമാശീലം തന്നെ. എത്ര അഹങ്കാരത്തോടും കോപത്തോടും ഒരാൾ പെരുമാറാൻ തയ്യാറായാലും അയാളെ നേരിടാൻ പറ്റിയ ആയുധവും ക്ഷമാശീലം തന്നെ, സംശയമൊന്നുമില്ല.

എന്നാൽ നമ്മളിൽ അഹംഭാവം ഉണ്ടങ്കിൽ ഒരിക്കലും ഇത് പ്രായോഗികമല്ല താനും. ആദ്യം തന്നിലെ അഹങ്കാരവും കോപവും പോലുള്ള തിന്മകൾ നശിപ്പിക്കേണ്ടിയിരിക്കുന്നു.

ഏതു തിന്മകളെയും “ക്ഷമ”യെന്ന ആയുധം കൊണ്ട് ഏത് സാധുവിനും നേരിടാനാകും, വെട്ടിനിരത്താനാകും. അതുകൊണ്ട് തിന്മ ചെയ്ത് തങ്ങളിൽ ദ്രോഹം വിതയ്ക്കുന്നവരെ ക്ഷമയിലൂടെ ജയിക്കണമെന്നാണ് ആചാര്യന്മാർ പഠിപ്പിക്കുന്നത്.

സഹജീവികളോടു കാണിക്കുന്ന സ്നേഹം ദയ എന്നിവയിലല്ലേ ശരിക്കും ഈശ്വരീയ ഭാവത്തെ ദർശിക്കേണ്ടത്.
ആദരണിയ ദയാബായിയെ പോലെ നിസ്വാർത്ഥ ജന്മ്ങ്ങൾ പിറവി കൊണ്ട നാടാണ് നമ്മുടേത്.. എന്നാൽ എത്ര പേർ ഇവരുടെയൊക്കെ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നുണ്ട്..? ജീവിതം നയിക്കുന്നുണ്ട്..?

കപട ഭക്തിയിലും അന്ധവിശ്വാസ പ്രമാണങ്ങളിലും അപകടകരമായ മത-രാഷ്ട്രീയ വികാരങ്ങളിൽ കുടുങ്ങി, കിട്ടിയ പുണ്യമായ മനുഷ്യജന്മം പ്രയോജനപ്രദമായ രീതിയിൽ ജീവിച്ചു തീർക്കാതെ ആർക്കൊക്കെയോ വേണ്ടി ബലി കൊടുക്കുന്നു.

ദയും കാരുണ്യവും സ്നേഹവും സഹജീവനത്വവും ഒക്കെ കുട്ടിയായിരിക്കുമ്പോൾ തന്നെ വീട്ടിൽ നിന്നും തന്നെ ശീലിക്കേണ്ടത്, അല്ലങ്കിൽ ശീലിപ്പിക്കേണ്ട കാര്യമാണ്.. എന്നാൽ അറിഞ്ഞോ അറിയാതെയോ മറിച്ചാണ് സംഭവിക്കുന്നത്.

കുഞ്ഞായിരിക്കുമ്പോൾ തന്നെ നമ്മൾ അവർക്ക് “സ്വാർത്ഥത” ആണ് പകർന്നു നൽകുന്നത്.. എങ്ങനെയെന്നല്ലേ.. പറയാം..
കുഞ്ഞിനെ ആഹാരം കഴിപ്പിക്കാൻ വേണ്ടി നമ്മൾ പറയാറില്ലേ..
“ചേട്ടന് കൊടുക്കേണ്ട വേഗം കഴിച്ചോ.. പോടാ ചേട്ടാ നിനക്ക് തരില്ലടാ..
കാക്കേ നോക്കണ്ട നിനക്ക് തരില്ല..
ഇത് കുഞ്ഞിന് മാത്രം ഉള്ളതാ..”
എന്തല്ലാം നാടകങ്ങൾ കാണിച്ചാണ് കുഞ്ഞിന് നമ്മൾ ആഹാരം കൊടുക്കുന്നത്.. ഇതൊക്കെ തന്നെ നെഗറ്റീവ് സ്ട്രോക്കുകളായി അവരിൽ വേരോടുന്നു… എന്താണ് സ്വാർത്ഥതയന്ന് നമ്മൾ തന്നെ അവർക്ക് പഠിപ്പിച്ചു നൽകുന്നു.. ആരെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ..?

✍ശ്രീകുമാർ പെരിങ്ങാല

COMMENTS

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: