17.1 C
New York
Thursday, September 23, 2021
Home Special ക്വിറ്റ് ഇന്ത്യാദിനം-ഓഗസ്റ്റ് 9 (ലേഖനം)

ക്വിറ്റ് ഇന്ത്യാദിനം-ഓഗസ്റ്റ് 9 (ലേഖനം)

✍ഷീജ ഡേവിഡ്

ഓരോ ഭാരതീയനും തികഞ്ഞ അഭിമാനത്തോടെ മാത്രം ഓർക്കാൻ
കഴിയുന്ന ഐതിഹാസിക സമരമാണ് ക്വിറ്റ് ഇന്ത്യാ സമരം. നൂറ്റാണ്ടുകളായി നമ്മെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്കെതിരെ നാം നടത്തിയ സമരം. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഗാന്ധിയൻ യുഗത്തിന്റെ നിർണായകഘട്ടം കൂടിയാണിത്.

ചമ്പാരനിലെയും അഹമ്മദാബാദിലെയും ഖേദയിലെയും ആദ്യകാല സമരങ്ങൾ പ്രശസ്തനാക്കിയ മഹാത്മാഗാന്ധിയുടെ ആദ്യത്തെ ദേശീയ പ്രക്ഷോഭമായിരുന്നു ഖിലാഫത്ത് .നിസ്സഹരണസമരവും 1930 കളിൽ നടന്ന സിവിൽ ആഞ്ജാലംഘനസമരവും അതിന്റെ ഭാഗമായിരുന്ന ഉപ്പു സത്യാഗ്രഹവും ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ നിർണായക പങ്കു വഹിച്ച മൂന്നു വലിയ ജനകീയ പ്രസ്ഥാങ്ങളായിരുന്നു നിസ്സഹരണ പ്രസ്ഥാനം, ഉപ്പുസത്യാഗ്രഹം, ക്വിറ്റിന്ത്യ പ്രസ്ഥാനം എന്നിവ. പതിറ്റാണ്ടുകളുടെ ഇടവേളകളിലാണ് ഇവ നടത്തപ്പെട്ടത്.1920,1930,1942. ഗാന്ധിയൻ കാലഘട്ടത്തിലെ വേറിട്ട സമരമായിരുന്നു ക്വിറ്റ് ഇന്ത്യാസമരം. 1942ഓഗസ്റ്റ് 8 ന് ബോംബെയിൽ ചേർന്ന അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ്ഇന്ത്യാ പ്രമേയം പാസ്സാക്കി.ഈ പ്രമേയത്തിൽ സമരരീതി അംഗീകരിക്കുന്നതിലും സമരസംഘടനയ്ക്ക് രൂപം കൊടുക്കുന്നതിലും ജനങ്ങൾക്ക്‌ പൂർണമായ സ്വാതന്ത്ര്യം നൽകിയിരുന്നു.

ജനങ്ങളുടെ സമരവീര്യം കെട്ടഴിച്ചു വിട്ടാലുണ്ടാകുന്ന ബഹുജന കലാപമാണ് അവർ ഉദ്ദേശിച്ചത്. സ്വാതന്ത്ര്യകാംഷികളായ എല്ലാ ഇന്ത്യാക്കാരും തങ്ങൾക്ക് ഉചിതമായിത്തോന്നുന്ന മാർഗങ്ങളിലൂടെ ബ്രിട്ടീഷ് ഭരണത്തെ എതിർക്കണമെന്ന് നിർദേശിച്ചിരുന്നു.പൂർണസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഗാന്ധിജി നടത്തുന്നത് ഈ യോഗത്തിലാണ്

« പൂർണ സ്വാതന്ത്ര്യത്തിൽ കുറഞ്ഞതൊന്നും എന്നെ തൃപ്തിപ്പെടുത്തില്ല. നിങ്ങൾക്ക് ഞാനൊരു മന്ത്രം തരാം,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക » എന്ന മുദ്രാവാക്യം ഗാന്ധിജി ഇന്ത്യൻ ജനതയ്ക്ക് സമ്മാനിച്ചു. ഈ ആശയം ജനഹൃദയങ്ങളിൽ വേരുറച്ചപ്പോഴാണ് ആഗസ്റ്റ് 9 ന് രാവിലെ ഗാന്ധിജി ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ നേതാക്കളെയും ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്‌തു ജയിലിൽ അടച്ചത്. അങ്ങനെ നേതാക്കന്മാരുടെ ആഭാവത്തിൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. ജനങ്ങൾക്കുള്ള പ്രതിഷേധം പടുകൂറ്റൻ പ്രകടനങ്ങളിലൂടെ അവർ പ്രകടിപ്പിച്ചു.

ഓഗസ്റ്റ് 8 നും 9നും താരതമ്യേനെ സമാധാനപരമായ പ്രകടനങ്ങളാണ് നടന്നത്. എന്നാൽ ഇതിനെതിരെ ബ്രിട്ടീഷ് പട്ടാളം ക്രൂരമായ ലാത്തിച്ചാർജും വെടിവെപ്പും നടത്തി.രോഷാകുലരായ സമരക്കാർ റെയിൽവേ ലൈനുകൾ, ടെലിഗ്രാഫ് സംവിധാനംതുടങ്ങിയവ അട്ടിമറിക്കുകയും സർക്കാർ ഓഫീസുകൾ ആക്രമിക്കുകയും ചെയ്‌തു.കൂട്ട അറസ്റ്റ് നടന്നു.മർദ്ദകഭരണത്തിന്റെ പ്രവർത്തനം സ്തംഭിപ്പിക്കുന്നത് തങ്ങളുടെ കടമയായി ജനങ്ങൾ ഏറ്റെടുത്തു.

നേതാക്കളിൽ നിന്നും യാതൊരു നിർദ്ദേശവുമില്ലാതെ പല രൂപത്തിലും തരത്തിലുമുള്ള അട്ടിമറിപ്പണികൾ വ്യാപകമായി നടന്നു.നഗരങ്ങളിൽ തുടങ്ങി ക്രമേണ ചെറു പട്ടണങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും പ്രക്ഷോഭം
വ്യാപിച്ചു. ആയിരക്കണക്കിന് സമരക്കാരെ പൊതുസ്ഥലങ്ങളിൽ വെച്ചു
ചാട്ടവാർ കൊണ്ട് അടിച്ചു. ലക്ഷക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്‌തു ജയിലിൽ അടച്ചു.

പതിനായിരങ്ങൾ വെടിവയ്പ്പിൽ മരിക്കുകയോ പരിക്ക്
ഏൽക്കുകയോ ചെയ്‌തു.ഓഗസ്റ്റ് 9ലെ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെടാത്ത നേതാക്കളും ജയപ്രകാശ് നാരായണനെപ്പോലെ ജയിൽ ചാടിയ ചില സമുന്നത നേതാക്കളും ചേർന്ന് ഒരു രഹസ്യ കോൺഗ്രസ്‌ സംഘടനയ്ക്ക് രൂപം നൽകുകയും സംഘടിതമായ രീതിയിൽ പ്രവർത്തിക്കുകയുംചെയ്‌തു.ഇതിന്റെ ഫലമായി ചില സ്ഥലത്തെങ്കിലും ഭരണതന്ത്രം സ്തംഭിക്കുകയും സമാന്തര ഗവണ്മെന്റ് എന്ന പേരിൽ രഹസ്യ ബഹുജന പ്രസ്ഥാനങ്ങൾ രൂപം
കൊള്ളുകയും ചെയ്‌തു.

ഉത്തർ പ്രദേശിലെ ബലിയ, ബീഹാറിലെ ഭഗൽപ്പൂർ, ബംഗാളിലെ മിഡ്നാപ്പൂർ, മഹാരാഷ്ട്രയിലെ സതാറ തുടങ്ങി പലയിടത്തും സമാന്തര ഗവണ്മെന്റുകൾ നിലവിൽ വരികയും പ്രവർത്തനം തുടങ്ങുകയും ചെയ്‌തു. ഡോക്ടർ ലോഹിയ, സരോജിനി നായിഡു, കസ്തുർബാ ഗാന്ധി, രാജ്‌ കുമാരി അമൃത് കൗർ, കമലാബായി ചതോപാധ്യായ, മീരാബെൻ, അരുണാ ആസഫലി, ഉഷാമേത്ത തുടങ്ങി നിരവധി സ്ത്രീകൾ ക്വിറ്റ്ഇന്ത്യാസമരത്തിൽ അണിചേർന്നു.ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ റാണിയെന്നു അരുണാ ആസഫലി അറിയപ്പെടുന്നു.

കേരളത്തിലും ക്വിറ്റ് ഇന്ത്യാ സമരംചലനങ്ങളുണ്ടാക്കി.എ. വി. കുട്ടി മാളു അമ്മയ്ക്കായിരുന്നു മലബാറിലെ സമരത്തിന്റെ നേതൃത്വം. അക്കാമ്മ
ചെറിയാൻ, ഇ. അമ്മുക്കുട്ടിയമ്മ, കെ.ലക്ഷ്മിക്കുട്ടിയമ്മ, തുടങ്ങിയവരും ക്വിറ്റ്ഇന്ത്യാ സമരത്തിൽ പങ്കു ചേർന്നു. ക്വിറ്റ് ഇന്ത്യാ സമരം ബ്രിട്ടീഷ് പട്ടാളം
അടിച്ചമർത്തി.എങ്കിലും അത് ഉന്നയിച്ച പൂർണ സ്വാതന്ത്ര്യമെന്ന ആശയത്തെ
ദേശീയ പ്രസ്ഥാനത്തിന്റെ അത്യന്തിക ലക്ഷ്യമായി അവരോധിക്കുന്നതിലും
അധികനാൾ ഇന്ത്യയെ അടിച്ചമർത്താൻ തങ്ങൾക്ക് ആവില്ലെന്ന ബോധം ബ്രിട്ടീഷുകാരിൽ ഉണ്ടാക്കിയെടുക്കുന്നതിലും വിജയിച്ചു.

രണ്ടാം ലോകമഹാ യുദ്ധത്തിൽപ്പെട്ട് ഉഴലുകയായിരുന്ന ബ്രിട്ടനെ സമ്മർദ്ദത്തിലാക്കാൻ ഇതിനു കഴിഞ്ഞു.സുഭാഷ് ചന്ദ്ര ബോസിന്റെ ഐ, എൻ, എ, ജപ്പാനുമായി ചേർന്നു നടത്തിയ പോരാട്ട സമരത്തിൽ ഇന്ത്യയിൽ നടന്ന ഈ സമരം ബ്രിട്ടനെ നന്നേ ബുദ്ധിമുട്ടിച്ചു. സമരം അവസാനിച്ചു മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്രയായി.ജനാധിപത്യം നിലവിൽ വന്നു.നമുക്കു ലഭിച്ച ജനാധിപത്യ മൂല്യം അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നാം പരിപാലിക്കുന്നുണ്ടോ എന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കുന്നതിന് ഈ സന്ദർഭം സഹായകമാകട്ടെ.

✍ഷീജ ഡേവിഡ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: