17.1 C
New York
Monday, October 18, 2021
Home US News ക്വാറന്റീൻ ലംഘിച്ച് സുഹൃത്തുക്കളുടെ കറക്കം; നാലു മാസം ജയിൽ ശിക്ഷ

ക്വാറന്റീൻ ലംഘിച്ച് സുഹൃത്തുക്കളുടെ കറക്കം; നാലു മാസം ജയിൽ ശിക്ഷ

(വാർത്ത: പി.പി. ചെറിയാൻ)

ജോർജിയ ∙ ജോർജിയായിൽ നിന്നും ഉപരിപഠനാർഥം കരീബിയൻ ദ്വീപിലെ കെയ്മാനിൽ എത്തിയ വിദ്യാർഥി വജെയ് റംഗീത് (24 ) പെൺസുഹൃത്ത് സക്കയ്‌ലാർ മാക്ക (18) എന്നിവരെ നിലവിലുള്ള കോവിഡ് 19 നിയമങ്ങൾ ലംഘിച്ചതിനു നാലു മാസത്തെ തടവിന് കരീബിയൻ കോടതി ശിക്ഷിച്ചു. ജഡ്ജ് റോജർ ചാപ്പലാണ് ശിക്ഷ വർധിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്.

40 ദിവസത്തെ കമ്മ്യൂണിറ്റി സർവീസും, 2600 ഡോളർ പിഴയും വിധിച്ച കീഴ്കോടതി വിധി വളരെ ലഘുവാണെന്നും ഉയർന്ന ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതിനെ അനുകൂലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഡിസംബർ 15ന് ചൊവ്വാഴ്ച വിധി വന്നതിനെ തുടർന്ന് ഇരുവരേയും ജയിലിലടച്ചു.

നവംബർ 27 നായിരുന്നു സ്ക്കയ്‍ലാർ മാക്ക് കെയ്മാനിലെത്തിയത്. ഗവൺമെന്റ് നിർദേശമനുസരിച്ച് 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണമെന്ന് അധികൃതർ നിർദേശിച്ചു. രണ്ടു ദിവസത്തിനുശേഷം ആൺസുഹൃത്ത് പങ്കെടുത്ത ജെറ്റ് സ്ക്കയ് ഇവന്റിൽ പങ്കെടുക്കുന്നതിന്, താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇവരുടെ ലൊക്കേഷൻ കണ്ടെത്തുന്നതിന് ഗവൺമെന്റ് നൽകിയ ബ്രേയ്സ് ലെറ്റ് ഊരിവെച്ചശേഷം പോയിരുന്നു. ഇതിനെ തുടർന്ന് ബോയ്ഫ്രണ്ടും, സ്ക്കയ്‍ലാറും ഏഴു മണിക്കൂർ ഒന്നിച്ചു പൊതുജനങ്ങളുമായി ബന്ധപ്പെടുകയും മാസ്ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിയമഭേദഗതി വന്നതിനുശേഷം ആദ്യമായാണ് ഇങ്ങനെ ഒരു ശിക്ഷ. വിധിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 12000 ഡോളറും രണ്ടു വർഷം വരെ ശിക്ഷയുമാണ് ലഭിക്കുക. കെയ്മാൻ ഐലന്റിൽ ആകെ ജനസംഖ്യ 62,000 മാത്രമാണ്. ഇതുവരെ ഇവിടെ 300 കോവിഡ് കേസ്സുകളും രണ്ടു മരണവും സംഭവിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 11 മണിക്ക് തുറക്കും.

പത്തനംതിട്ട : ജാഗ്രതാ നിര്‍ദേശം കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 18/10/2021 ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200...

മസാല റൈസ്

എല്ലാവർക്കും നമസ്‌കാരം റൈസ് വെറൈറ്റി കുറേയുണ്ടല്ലോ. പൊടിയരി കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കിയാലോ എന്ന തോന്നൽ. അങ്ങനെ പരീക്ഷണം വിജയിച്ചു. പൊടിയരി മസാല റൈസ്. അപ്പോ പാചകക്കുറിപ്പിലേക്ക് പോകാം. 💥മസാല റൈസ് 🏵️ആവശ്യമായ സാധനങ്ങൾ 💥മട്ട പൊടിയരി-ഒരു കപ്പ്💥നെയ്യ്-മൂന്നു...

തൂവൽസ്പർശം (കവിത)

കർമ്മബന്ധങ്ങളുടെ ...

തിരിഞ്ഞു നോക്കുമ്പോൾ – സുകുമാരി

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് സുകുമാരിയമ്മ. അനായാസമായ അഭിനയശൈലിയാലും വൈവിദ്ധ്യമാർന്ന വേഷങ്ങളാലും മലയാളസിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തൊരു നടിയാണ് അവർ. 1940 ഒക്ടോബർ 6 നു...
WP2Social Auto Publish Powered By : XYZScripts.com
error: