17.1 C
New York
Monday, September 27, 2021
Home Cinema ക്ലാസ്സ് റൂം പൂർത്തിയായി

ക്ലാസ്സ് റൂം പൂർത്തിയായി

✍അയ്മനം സാജൻ PRO

വിനയ് നാരായണൻ സംവിധാനം ചെയ്യുന്ന സന്ദേശ ചിത്രമാണ് ക്ലാസ്സ് റൂം. സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ ഉണ്ടാവേണ്ട ശ്രദ്ധയെക്കുറിച്ചും, ഓൺലൈൻ ക്ലാസുകളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ചും മികച്ച സന്ദേശം നൽകുന്ന ചിത്രമാണ് ക്ലാസ്സ് റൂം.കളപുരയിൽ ഫിലിംസിനുവേണ്ടി ഷിൻസൺ കള പുരയിൽ നിർമ്മിക്കുന്ന ഈ ചിത്രം ചിത്രീകരണം പൂർത്തിയായി.

പുന്നത്ര ജയദേവൻ്റെയും കുടുംബത്തിൻ്റെയും കഥ പറയുകയാണ് ഈ ചിത്രം. ജയദേവൻ്റെ ഭാര്യ അഞ്ജു സമൂഹമാധ്യമങ്ങളിൽ വലിയ ആകൃഷ്ടയായിരുന്നു.ഫേസ് ബുക്കിൽ താരമാകാൻ ശ്രമിക്കുകയാണ് അഞ്ജു.ജയദേവൻ എല്ലാ സപ്പോർട്ടും അവർക്കുണ്ടായിരുന്നു. വീഡിയോകളും, ഫോട്ടോയുമായി അവർ ഫേസ് ബുക്കിൽ നിറഞ്ഞു. ഇതിനിടയിൽ, ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്ന മകൾ ഗ്രീഷ്മയുടെ സമീപമെത്തി, വസ്ത്രം മാറിയ, അഞ്ജുവിൻ്റെ ദൃശ്യങ്ങൾ, കുട്ടികളും, അദ്യാപകരും കാണുകയും, അഞ്ജുവിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു.അതോടെ അഞ്ജു ആത്മഹത്യയുടെ വക്കിലെത്തി. പിന്നെ, അഞ്ജുവിൻ്റെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്.

കളപുരയിൽ ഫിലിംസിനു വേണ്ടി ഷിൻസൻ കളപുരയിൽ നിർമ്മിക്കുന്ന ക്ലാസ്സ് റൂം വിനയ് നാരായണൻ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – പ്രേമദാസ് ഇരുവള്ളൂർ, ക്യാമറ – അരവിന്ദ ലാൽ, എഡിറ്റിംഗ് – അവിനാഷ്, കല – സൂരജ് സൂര്യമഠം, പശ്ചാത്തല സംഗീതം – ജോൺസൻ ഇമ്മാനുവൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രദീപ് മോഹൻ, മാനേജർ – ചന്തു കോവളം, അസോസിയേറ്റ് ഡയറക്ടർ – ജിനു കോവളം, പി.ആർ.ഒ- അയ്മനം സാജൻ

ഷിൻസൺ കളപുരയിൽ, അമ്മു, ഡോ. ഐശ്വര്യ, ഐറിൻ, ശിവപ്രിയ സുമേഷ്, പ്രണവ് ബിജു, സ്വാതി നമ്പൂതിരി എന്നിവർ അഭിനയിക്കുന്നു .

✍അയ്മനം സാജൻ PRO

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: