17.1 C
New York
Tuesday, September 21, 2021
Home US News ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ പരാജയ കാരണം: റവ. ഡോ. ചെറിയാന്‍ തോമസ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

മസ്‌കിറ്റ് (ഡാലസ്): ക്രൈസ്തവ വിശുദ്ധി നഷ്ടപ്പെടുത്തിയതാണ് സഭകളുടെ ഇന്ന് കാണുന്ന പരാജയത്തിന് കാരണമെന്ന് മര്‍ത്തോമാ സഭയിലെ മുന്‍ വികാരി ജനറാള്‍ റവ. ഡോ. ചെറിയാന്‍ തോമസ് അഭിപ്രായപ്പെട്ടു.

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് 33-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്റെ പ്രാരംഭദിനം ശനിയാഴ്ച വൈകിട്ട് (ജൂലായ് 30) മത്തായിയുടെ സുവിശേഷം ആറാം അധ്യായത്തെ ആസ്പദമാക്കി ധ്യാന പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍. വിശുദ്ധനായ ദൈവത്തോട് പ്രാർത്ഥിക്കുമ്പോള്‍ ജീവിതത്തില്‍ നാം വിശുദ്ധി പാലിക്കേണ്ടതാണെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

സമൂഹത്തില്‍ വിശുദ്ധ ജീവിതം നയിക്കുവാന്‍ ബാധ്യസ്ഥരായ വിശ്വാസികള്‍ എന്നഭിമാനിക്കുന്നവര്‍ പോലും സഞ്ചരിക്കുന്നത് അവിശുദ്ധ പാതയിലൂടെയാണ്. മനുഷ്യന് ദൈവം നല്‍കിയ വരദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ലൈംഗീകത. ലൈംഗീകതയുടെ ആസ്വാദനം ശരിയായി നാം അനുഭവിക്കേണ്ടത് കുടുംബ ജീവിതത്തിലാണ്. കുടുംബ ജീവിതത്തിനു വെളിയില്‍ നാം ലൈംഗീകത ആസ്വദിക്കുവാന്‍ ശ്രമിക്കുന്നത് പാപമാണെന്ന് മാത്രമല്ല അത് ശാപവുമാണ്. പ്രീമാരിറ്റന്‍ ലൈംഗീകത ഇന്നത്തെ യുവ തലമുറയെ ഗ്രസിച്ചിരിക്കുന്ന തെറ്റായ പ്രവണതയാണ്. ഇത് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കും ആത്മീയ ഗുരുക്കന്മാര്‍ക്കും ഉള്ള വലിയൊരു വെല്ലുവിളി കൂടിയാണെന്ന് അച്ചന്‍ പറഞ്ഞു.

പ്രാരംഭദിനം ചര്‍ച്ച ഗായക സംഘത്തിന്റെ ഗാനങ്ങളോടെയാണ് യോഗം ആരംഭിച്ചത്. എം. സി. അലക്‌സാണ്ടര്‍ മധ്യസ്ഥ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി ഈശോ തോമസ് മുഖ്യ പ്രാസംഗീകനായ അച്ചനെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. വികാരി റവ. തോമസ് മാത്യു ആമുഖ പ്രസംഗം നടത്തി. അച്ചന്റെ പ്രാര്‍ഥനക്കും, ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...
WP2Social Auto Publish Powered By : XYZScripts.com
error: