17.1 C
New York
Monday, February 6, 2023
Home US News ആദ്യ വനിതാ ആര്‍മി സെക്രട്ടറിയായി ക്രിസ്റ്റിന്‍ വര്‍മത്തിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ആദ്യ വനിതാ ആര്‍മി സെക്രട്ടറിയായി ക്രിസ്റ്റിന്‍ വര്‍മത്തിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Bootstrap Example

ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെ നാമനിര്‍ദേശം ചെയ്യുന്നത് അമേരിക്കന്‍ ആര്‍മിയുടെ ചരിത്രത്തിൽ ഇതാദ്യമായ്..

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ആര്‍മിയുടെ ചരിത്രത്തിലാദ്യമായി ആര്‍മി സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു.
മുന്‍ സീനിയര്‍ പെന്റഗണ്‍ ഓഫീഷ്യല്‍ ക്രിസ്റ്റിന്‍ വര്‍മത്തിനെയാണ്(51) ആര്‍മി സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത വിവരം ഏപ്രില്‍ 12 തിങ്കളാഴ്ച ബൈഡന്‍ പ്രഖ്യാപിച്ചത്. വളരെ കാലമായി പുരുഷ മേധാവിത്വത്തില്‍ കീഴിലായിരുന്ന ഈ സ്ഥാനത്തേക്ക് വളരെ ശക്തയായ ഒരാളെയാണ് നിയമിക്കുന്നതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജന ജയിംസ് മെക്രോണ്‍വില്ലയുടെ കീഴിലായിരിക്കും ക്രിസ്റ്റീന്‍ പ്രവര്‍ത്തിക്കുക. വിദേശ പര്യടനത്തിലായിരുന്ന ഡിഫന്‍സ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ക്രിസ്റ്റീന്റെ നിയമനത്തെ അഭിനന്ദിച്ചു സന്ദേശം അയച്ചു.

ക്രിസ്റ്റീന്റെ നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്റില്‍ നിന്നാണ് ക്രിസ്റ്റീന്‍ ബിരുദം നേടിയത്. ഒബാമയുടെ കീഴില്‍ ഡിഫന്‍സ് ഫോര്‍ പോളിസി അണ്ടര്‍ സെക്രട്ടറിയായിരുന്നു.

ബൈഡന്റെ ഭരണത്തില്‍ പല സുപ്രധാന സ്ഥാനങ്ങളിലും സ്ത്രീകളെയാണ് നിയമിച്ചിരിക്കുന്നത്. ഡപ്യൂട്ടി ഡിഫന്‍സ് വനിത സെക്രട്ടറിയായി കാതലിന്‍ ഹിക്‌സിനെ നിയമിച്ചിരുന്നു. എയര്‍ഫോഴ്‌സ്, നേവി സെക്രട്ടറിയായി ആരേയും ഇതുവരെ ബൈഡന്‍ നാമനിര്‍ദേശം ചെയ്തിട്ടില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ മദ്യലഹരിയില്‍ ബഹളം: ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു: രണ്ടു നേതാക്കള്‍ അറസ്റ്റില്‍

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതിന്റെ പേരില്‍ മദ്യലഹരിയില്‍ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ടു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ...

മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറി: തീർത്ഥാടന സംഗമം ശനിയാഴ്ച

മഞ്ഞിനിക്കര : മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം...

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകും; പ്രധാനമന്ത്രി.

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: