17.1 C
New York
Wednesday, December 1, 2021
Home Kerala ക്രിസ്തുമസ് ലേഖന മത്സരം: രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി - നവംബർ 30

ക്രിസ്തുമസ് ലേഖന മത്സരം: രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി – നവംബർ 30

വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കൻ മലയാളികളുടെ ഹൃദയങ്ങളിൽ മാതൃഭാഷയിലെ ഏറ്റവും പ്രിയപ്പെട്ട ഓൺലൈൻ പത്രമായി മാറിയ മലയാളി മനസ്സിൽ ക്രിസ്തുമസ്സിനോടനുബന്ധിച്ച് നടത്തുന്ന “ഓർമ്മയിലെ ക്രിസ്തുമസ്സ്” എന്ന ലേഖന മത്സരത്തിലേക്കുള്ള നിങ്ങളുടെ രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി നവംബർ 30 .

ലഭിക്കുന്ന രചനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ പത്രത്തിൽ പ്രസിദ്ധീകരിക്കും. അവയിൽനിന്നും, വായനക്കാരുടെ അഭിപ്രായങ്ങൾ മാനിച്ചും, വിദഗ്ദ്ധരും പരിചയസമ്പന്നരുമായ ജൂറികളുടെ തീരുമാനപ്രകാരവും ഏറ്റവും മികച്ച രചനകൾ തിരഞ്ഞെടുത്ത് വിജയികളെ പ്രഖ്യാപിക്കും.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും മൊമന്റോയും, പ്രശംസാപത്രവും ലഭിക്കും. കൂടാതെ 5 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും, ഏറ്റവും കൂടുതൽ ലൈക്ക് , ഷെയർ, കമന്റ് ഇവകൾ നേടുന്ന 4 പേർക്ക് പ്രത്യേക പുരസ്‌കാരങ്ങളും നൽകുന്നതാണ്.

മത്സര നിബന്ധനകൾ:

1.യൂട്യൂബിൽ നിന്നോ വിക്കിപീഡിയയിൽ നിന്നോ കോപ്പിയെടുക്കാൻ പാടില്ല. സ്വന്തമായി എഴുതുക.

2.രചനകൾ മുൻപ് പ്രസിദ്ധികരിച്ചതോ, കോപ്പി ചെയ്തതോ ആകരുത്.

3.അക്ഷരത്തെറ്റുകൾ ഇല്ലാതെ പാരഗ്രാഫ് തിരിച്ച്, കുത്ത്, കോമ, ഫുൾസ്റ്റോപ്പ് എല്ലാം ഇട്ടു വേണം എഴുതാൻ.

നിങ്ങളുടെ രചനകൾ editor@malayalimanasu.com എന്ന ഈമെയിലിലോ, 0012152818096 എന്ന വാട്ട്സാപ്പിലോ വിശദവിവരങ്ങളും, ഫോട്ടോയും സഹിതം ഞങ്ങൾക്ക് അയച്ചുതരിക.

സ്നേഹപൂർവ്വം,
മലയാളിമനസ്സ് ടീം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: